Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്‌ളോഗർ കാർത്തിക് സൂര്യ വിവാഹിതനായി, വധു വർഷ; കല്യാണ വിശേഷം യൂട്യൂബിൽ ലൈവ് സ്‌ട്രീമിംഗ്‌!

മലയാളികൾക്ക് പ്രിയങ്കരനായ വ്‌ളോഗറും യൂട്യൂബറും അവതാരകനും ഒക്കെയാണ് കാർത്തിക് സൂര്യ. യൂട്യൂബിൽ ലക്ഷക്കണക്കിന് പേർ പിന്തുടരുന്ന താരം അടുത്തകാലത്തായി ടെലിവിഷൻ അവതാരക രംഗത്തേക്ക് ചുവടുമാറിയപ്പോഴും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ താരത്തിന്റെ വളർച്ച അതിവേഗത്തിൽ ആയിരുന്നു. ഇപ്പോഴിതാ കാർത്തിക് സൂര്യ വിവാഹിതനായ വാർത്തകളാണ് പുറത്തുവരുന്നത്.

ബന്ധുവായ വർഷയാണ് കാർത്തിക് സൂര്യയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എങ്കിലും ആരാധകർക്ക് വേണ്ടി താരം വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ചിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

karthiksuryawedding

കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിംഗും നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് മില്യണിൽ അധികം ഫോളോവേഴ്‌സ് ഉള്ള കാർത്തിക് സൂര്യയുടെ അക്കൗണ്ടിലൂടെ നേരത്തെ തന്നെ പുടവ കൊടുക്കലിന്റെ ഉൾപ്പെടെ ചടങ്ങുകൾ താരം പങ്കുവച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്.

ഹൽദി ചടങ്ങുകൾ എല്ലാം തന്നെ വീഡിയോയായി താരം പങ്കുവച്ചിരുന്നു. വിവാഹ ശേഷം കാർത്തിക് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്‌തിരുന്നു. വർഷ പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ ഞാൻ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാ​ര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്‌തിട്ടില്ലെന്നാണ് കാർത്തിക് പറഞ്ഞത്.

ഏകദേശം ഒരു വർഷം മുൻപ് ആയിരുന്നു വർഷയുമായി വിവാഹിതനാകാൻ പോകുന്ന കാര്യം കാർത്തിക് സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയിച്ചത്. വീട്ടുകാരായി മുന്നോട്ടു വച്ച പ്രപ്പോസൽ ആയിരുന്നു ഇതെന്നാണ് കാർത്തിക് തന്നെ അറിയിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കല്യാണത്തിന് മുന്നോടിയായുള്ള ഓരോ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു.

കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് വധുവായ വര്‍ഷ. വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്ന് കാർത്തിക് നേരത്തെ പറഞ്ഞിരുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിലായിരുന്നു വര്‍ഷയുമായുള്ള കൂടിക്കാഴ്ച്ചയെന്നും കുറേ നേരം സംസാരിച്ചിരുവെന്നും കാര്‍ത്തിക് നേരത്തെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കാർത്തിക് സൂര്യക്ക് മഞ്ജു പിള്ള നൽകിയ സമ്മാനം ആരാധകർ ഏറ്റെടുത്തിരുന്നു. പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത മനോഹരമായ ഒരു മോതിരവും മുരുകന്റെ വേൽ പതിച്ച ബ്രേസ്‌ലെറ്റുമാണ് മഞ്ജു പിള്ള കാർത്തിക് സൂര്യക്ക് സമ്മാനിച്ചത്. ഇരുവരും ബംപർ ചിരി റിയാലിറ്റി ഷോയിൽ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

'കാർത്തിക്കിന് വേണ്ടി ഒരു ആനവാൽ മോതിരമാണ് തിരഞ്ഞെടുത്തു വച്ചിരുന്നത്. പക്ഷേ, ആൺകുട്ടികളുടെ കയ്യിൽ പ്ലാറ്റിനം കിടക്കുന്നത് കാണാൻ ക്ലാസി ലുക്കാണ്. അവന്റെ കല്യാണത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സമ്മാനം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അവൻ എനിക്ക് അണിയനെപ്പോലെ ആണ്' എന്നായിരുന്നു മഞ്ജു പിള്ള പറഞ്ഞത്.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് കാർത്തിക്. 2017ലാണ് തന്റെ ജോലി ഉപേക്ഷിച്ച് കാർത്തിക് സൂര്യ മുഴുവൻ സമയ വ്‌ളോഗിംഗ്‌ ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് മേഖലയിലേക്ക് കടന്നുവന്നത്. നിലവിൽ ഇൻസ്‌റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സും യൂട്യൂബിൽ മൂന്ന് ദശലക്ഷത്തിൽ അധികം ഫോളോവേഴ്‌സും കാർത്തിക് സൂര്യക്ക് സ്വന്തമായുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+