വാറിന്റെ സീക്വലില്‍ വില്ലനായി ജൂനിയര്‍ എന്‍ടിആര്‍, പ്രതിഫലത്തില്‍ ഹൃതിക്കിനേക്കാള്‍ മുമ്പില്‍
ഹൃതിക് റോഷന്‍ പുതിയ ചിത്രമായ ഫൈറ്ററിന്റെ റിലീസ് കാത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പേറിയ ചിത്രങ്ങളിലൊന്നാണിത്. മുന്‍നിര നായികയായ ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന ഹൃതിക്ക് ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം ഫൈറ്ററിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.
ഇതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പും വര്‍ധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബുക്കിംഗും ആപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം കാണാന്‍ സാധിക്കും. ചിത്രത്തില്‍ ദീപികയുടെയും ഹൃതിക്കിന്റെയും കെമിസ്ട്രിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

ആദ്യ ദിനം മുപ്പത് കോടിയുടെ ഓപ്പണിംഗ് ചിത്രത്തിന് നേടാനാവുമെന്നാണ് വിലയിരുത്തല്‍. വിദേശത്തെ ബുക്കിംഗ് വന്‍ തോതിലാണ് കുതിക്കുന്നത്. 83 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നിട്ടുണ്ട്. ബോക്‌സോഫീസില്‍ ഹൃതിക്കിന്റെ തിരിച്ചുവരവ്് ഈ ചിത്രത്തിലൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഹൃതിക്കിന്റെ അവസാന ഹിറ്റ് ചിത്രം 2019ല്‍ പുറത്തിറങ്ങിയ വാര്‍ ആണ്. അതിന് ശേഷം ഇറങ്ങിയ വിക്രം വേദ പരാജയപ്പെട്ടിരുന്നു. ഹൃതിക്കിന് ബോക്‌സോഫീസ് ഹിറ്റ് വേണ്ട സമയം കൂടിയാണിത്. ഷാരൂഖ് ഖാന്‍, സണ്ണി ഡിയോള്‍ എന്നിവര്‍ തിരിച്ചുവന്ന് കഴിഞ്ഞു. അതുകൊണ്ട് ഹൃതിക്കും വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
പഠാന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് ഫൈറ്റര്‍ സംവിധാനം ചെയ്യുന്നത്. അതേസമയം ഹൃത്വിക്കിന് ഈ ചിത്രം കഴിഞ്ഞാണ് തിരക്കേറിയ നാളുകളാണ് വരാന്‍ പോകുന്നത്. വാറിന്റെ സീക്വലിലാണ് ഹൃതിക്ക് അഭിനയിക്കുന്നത്. ആദ്യ ഭാഗം ബ്ലോക്ബസ്റ്ററായിരുന്നു.അതുകൊണ്ട് കൊണ്ട് വലിയ പ്രതീക്ഷകളാണ് ഈ പ്രൊജക്ടില്‍ ഉള്ളത്.
ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അതുകൊണ്ട് പ്രതീക്ഷകള്‍ ഇരട്ടിയിലാണ്. ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമായി വാര്‍ 2 മാറുമെന്ന് ഉറപ്പാണ്. അതേസമയം ചിത്രത്തില്‍ ഹൃതിക് റോഷനേക്കാള്‍ പ്രതിഫലം വാങ്ങുന്നത് ജൂനിയര്‍ എന്‍ടിആര്‍ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഹൃതിക് റോഷന്‍ വാര്‍ രണ്ടാം ഭാഗത്തിനായി 96 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ഹൃതിക്കിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. വാറിന്റെ ആദ്യ ഭാഗത്തില്‍ ഹൃതിക്കിന് ലഭിച്ച പ്രതിഫലം 48 കോടിയാണ്. ഇതിന്റെ ഇരട്ടിയാണ് രണ്ടാം ഭാഗത്തിനായി താരത്തിന് ലഭിക്കുന്നത്. അതേസമയം വില്ലനായി എത്തുന്ന ജൂനിയര്‍ എന്‍ടിആറിന് നൂറ് കോടിയാണ് പ്രതിഫലം. ഇത് ഹൃതിക്കിനേക്കാള്‍ കൂടുതലാണ്.
ആര്‍ആര്‍ആറിനായി 45 കോടി രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ വാങ്ങിയത്. അതിന്റെ വിജയത്തിന് ശേഷമാണ് പ്രതിഫലം വര്‍ധിപ്പിച്ചത്. അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 32 കോടിയാണ് അയാന് ലഭിച്ച പ്രതിഫലം. ഹൃതിക്കിന് ഫൈറ്ററിന് ലഭിച്ചത് 85 കോടി പ്രതിഫലമാണ്.












Click it and Unblock the Notifications