Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശാന്തികൃഷ്‌ണയെ കുറിച്ച് ശ്രീനാഥ് അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു, വേർപിരിഞ്ഞത് നന്നായി'; ആലപ്പി അഷ്‌റഫ്

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടൻ ശ്രീനാഥ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സമകാലികൻ ആയിരുന്ന ശ്രീനാഥ് നായകനായി തുടങ്ങിയതാണെങ്കിലും പിന്നീട് സഹതാര വേഷങ്ങളിലേക്ക് ചുരുങ്ങിപോവുകയായിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കാരണവും ഉയരങ്ങളിൽ എത്തുമെന്ന് കരുതിയിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ശ്രീനാഥ്.

ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും അദ്ദേഹം ചെറിയ വേഷങ്ങളിലും കൂടാതെ സീരിയലുകളിലും അഭിനയിച്ചിരുന്നു. പിന്നീട് 2010ലാണ് ശ്രീനാഥിനെ ഒരു ഹിറ്റായി മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെ ശ്രീനാഥിന്റേത് കൊലപാതകം ആണെന്നുള്ള ആരോപണവും ശക്തമായിരുന്നു.

sreenathactorissue

മലയാളത്തിലെ പല താരങ്ങളെ ചേർത്തും കഥകൾ ഇറങ്ങുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ശ്രീനാഥിന്റെ ജീവിതത്തിലേക്കും മരണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ശ്രീനാഥിന്റെ മരണത്തിന് കാരണമെന്തെന്ന് പറഞ്ഞ ആലപ്പി അഷ്‌റഫ്, അദ്ദേഹവും ആദ്യഭാര്യയും നടിയായ ശാന്തികൃഷ്‌ണയും തമ്മിലുള്ള വിവാഹത്തെ കുറിച്ചും മനസ് തുറന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ശശികുമാർ സംവിധാനം ചെയ്‌ത അട്ടിമറി എന്ന ചിത്രം ചെയ്യുമ്പോഴാണ് ശ്രീനാഥിനെ ആദ്യം പരിചയപ്പെടുന്നത്. മദ്രാസിൽ നിന്ന് അഭിനയം പഠിച്ചുവന്ന സുമുഖനായ ചെറുപ്പക്കാരൻ. ശ്രീനാഥിനോടൊപ്പം എപ്പോഴും മൂന്ന് നാല് കൂട്ടുകാർ ഉണ്ടാവാറുണ്ട്. മോഹൻലാലും ആ ചിത്രത്തിലുണ്ടായിരുന്നു. കണ്ണൂരിൽ വച്ചായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിംഗ്.

അവിടെ രണ്ടാഴ്‌ചയോളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അങ്ങനെയാണ് ശ്രീനാഥുമായുള്ള സൗഹൃദം ആരംഭിച്ചത്. പെട്ടെന്ന് ഫീൽ ആവുന്ന ആളാണെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. ഞാൻ എല്ലാവരിലും വലുതാണ് എന്ന ബോധ്യം ഉള്ള ആളാണെന്നും എനിക്ക് തോന്നിയിരുന്നു. മദ്യപിച്ചാൽ ചിലപ്പോൾ സംവിധായകരെ കുറിച്ച് വരെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന സ്വഭാവവും ശ്രീനാഥിന് ഉണ്ടായിരുന്നു. ഞാനും അതിന് സാക്ഷിയാണ്.

ശ്രീനാഥും ശാന്തികൃഷ്‌ണയും തമ്മിലുള്ള വിവാഹം നടന്നത് രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ്. ഗുരുവായൂരിൽ വെച്ചായിരുന്നു അവരുടെ വിവാഹം. മാതൃകാ ദമ്പതികളുടെ കുടുംബം എന്നാണ് ഞാൻ അടക്കം എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതൊക്കെയും അഭിനയം ആയിരുന്നുവെന്ന് പിന്നീട് മനസിലായി.

ഞാനൊരിയ്ക്കൽ തിരുവനന്തപുരത്ത് പോയപ്പോൾ ഹോട്ടലിലെ ബാറിൽ നിന്ന് മദ്യപിച്ചു വരുന്ന ശ്രീനാഥ് എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. എന്നെ നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മട്ട് മാറി. ശാന്തികൃഷ്‌ണയെ കുറിച്ച് അരുതാത്ത ചില കാര്യങ്ങൾ എന്നോട് പറയുകയുണ്ടായി. പിന്നീട് അവിടെ നിന്ന് പോയി കാറിൽ തിരിച്ചുവന്നപ്പോൾ മോശം കാര്യങ്ങളാണ് കണ്ടത്.

തിരികെ വന്നപ്പോൾ ശ്രീനാഥ് ഒറ്റയ്ക്ക് ആയിരുന്നില്ല. അവർ തമ്മിലുള്ള വിവാഹ ജീവിതം അവസാനിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നിയിരുന്നില്ല. പിന്നെ ശ്രീനാഥ് വേറെ വിവാഹം കഴിച്ചു. നല്ല സുന്ദരിയായ ഭാര്യ, അതുപോലെ സുന്ദരനായ മകൻ. മോഹൻലാലിനൊപ്പം ഏറെക്കാലത്തിന് ശേഷം നല്ലൊരു വേഷം കിട്ടിയത് തന്റെ പെരുമാറ്റം മൂലം നഷ്‌ടമായി എന്ന് കേട്ടപ്പോൾ താങ്ങാൻ കഴിയാതെയാണ് അദ്ദേഹം മരണപ്പെട്ടത്.

അന്ന് ശ്രീനാഥ് മരിച്ചപ്പോൾ കുടുംബവും ചില സിനിമാ പ്രവർത്തകരും ഒക്കെ അതൊരു കൊലപാതകം ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അവരൊക്കെയും ശ്രീനാഥ് എന്താണെന്നോ അദ്ദേഹം എങ്ങനെ ആണെന്നോ അറിയാത്തവരായി പോയി. വളരെ ദുർബലമായ മനസിന് ഉടമയായിരുന്നു ശരിക്കും ശ്രീനാഥ് എന്ന നടൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+