Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏവരും കാത്തിരിക്കുന്ന മണി ബോക്‌സ് ടാസ്‌ക്; അനുമോൾ പുറത്താവുമോ? 'ജനപ്രീതിയുള്ള ആൾ എവിക്റ്റായി'

ബിഗ് ബോസിൽ അവസാന ദിനങ്ങളോട് അടിക്കുമ്പോൾ വേറിട്ട ടാസ്‌കുകൾ ആണ് ഇപ്പോൾ അധികവും നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ പണപ്പെട്ടിയുമായി ബന്ധപ്പെട്ട പലതരം ഗെയിമുകൾ ബിഗ് ബോസ് വീട്ടിൽ നടക്കുകയുണ്ടായി. അതിൽ ഓരോ ടാസ്‌കിലും പല ആളുകളാണ് ജയിച്ചത് എന്നത് പ്രത്യേകതയാണ്. എന്നാൽ നെവിൻ ചില പ്രത്യേക സാഹചര്യത്തിൽ ഇത്തരം ടാസ്‌കുകളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്‌തു.

അത്തരത്തിൽ പലവിധ ടാസ്ക്കുകൾ ആയിരിക്കും ഇനിയുള്ള ദിനങ്ങളിൽ ബിഗ് ബോസിൽ നടക്കുക എന്നുറപ്പാണ്. അതിനെ ശരിവയ്ക്കുന്ന ഒരു ടാസ്‌ക് ഇപ്പോൾ പ്രമോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന എപ്പിസോഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്നത്തേത്. ഒരു ടാസ്‌ക് തന്നെയാണ് അതിന് കാരണം.

biggbossmalayalamtask

പണപ്പെട്ടി എടുക്കാൻ ഓടുന്നവരിൽ ഒരാൾ പുറത്താവുന്ന ടാസ്‌ക് ആണ് ബിഗ് ബോസിൽ നടക്കുന്നത്. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതി. വളരെ പ്രത്യേകത നിറഞ്ഞൊരു ടാസ്‌ക് ആണിതെന്നും മുൻപ് തമിഴ് ബിഗ് ബോസിൽ ഇത് നടന്നപ്പോൾ ഏറെ ജനപ്രീതിയുള്ള മത്സരാർത്ഥി പുറത്തായെന്നും രേവതി പറയുന്നു.

രേവതിയുടെ വാക്കുകൾ

നമ്മളെല്ലാവരും കണ്ണ് ചിമ്മാതെ കാത്തിരിക്കാൻ പോവുകയാണ്. കാരണം നമ്മുടെ മലയാളം ബിഗ് ബോസിന് അകത്ത് ആദ്യമായി മണി ബോക്‌സ് ചലഞ്ചിനായി റേസിംഗ് ആണ് നടക്കാൻ പോവുന്നത്. ഓട്ട മത്സരമാണ് ഇതിനകത്ത് നടക്കാൻ പോവുന്നത്, ബാഗ് എടുത്ത് ഈ സമയത്തിനുള്ളിൽ അകത്തേക്ക് കയറിയില്ലെങ്കിൽ ബിഗ് ബോസ് വീട്ടിനകത്ത് നിന്ന് ഔട്ടാവും, അയാൾ എന്നന്നേക്കുമായി അവിടെ നിന്ന് എവിക്റ്റ് ആവുമെന്നതാണ് പ്രമോയിൽ കാണിക്കുന്നത്.

അനുവും ആദിലയും അക്ബറുമാണ് ഇതിൽ മത്സരിക്കുന്നതായി കാണിക്കുന്നത്. ഇതിൽ ആരെങ്കിലും ഔട്ട് ആകുമോ? മുൻപ് ഇങ്ങനെയൊരു ടാസ്‌ക് നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ നടന്നിട്ടുണ്ട്. തമിഴ് ബിഗ് ബോസിലായിരുന്നു അത്. അന്ന് ഒരാൾ ഔട്ട് ആവുകയും ചെയ്‌തിട്ടുണ്ട്‌. നാളത്തെ എപ്പിസോഡ് എല്ലാവരും ആകാംഷയോട് കൂടി കാത്തിരിക്കും എന്നുറപ്പാണ്.

അമ്മാതിരി പ്രമോയാണ് നൽകിയിരിക്കുന്നത്. ഞാൻ വിചാരിച്ചു മണി ബോക്‌സ് ചലഞ്ച് അതോട് കൂടി തീർന്നു എന്നാണ്. പക്ഷേ തീർന്നിട്ടില്ല. വിന്നിംഗ് അമൗണ്ടിൽ നിന്ന് കട്ടാവും എന്നാണ് പറഞ്ഞത്. അവർക്ക് ഇനിയും പൈസ എടുക്കാൻ പറ്റും, പക്ഷേ ഇവർ കളിക്കുന്നത് റിസ്‌ക് ആണ്. ഇതിൽ സമയം പ്രധാനമാണ്. കാരണം കണക്കുകൂട്ടൽ തെറ്റിയാൽ അവർ പുറത്താകും. അനുവും അക്ബറും ആദിലയും മത്സരിക്കുന്നത് കാണാമായിരുന്നു.

തമിഴ് ബിഗ് ബോസിൽ ഇതേ ടാസ്‌ക് മുൻപ് നടന്നിരുന്നു. പക്ഷേ അന്ന് ഒരാളാണ് വീട്ടിൽ നിന്ന് പുറത്തായത്. അത്യാവശ്യം സപ്പോർട്ടും ഫാൻ ഫോളോവിംഗും ഒക്കെയുള്ള ആളാണ് അന്ന് പുറത്തായത്. എന്താണ് നടക്കാൻ പോവുന്നത് എന്ന് നമ്മൾ കാത്തിരുന്ന് തന്നെ കാണേണ്ടി വരും. തമിഴ് ബിഗ് ബോസിൽ ഇത് നടന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇതൊരു റേസ് ആണ്. ബിഗ് ബോസ് വീടിന്റെ വാതിൽ തുറക്കും, എന്നിട്ട് ഇത്രയും മീറ്റർ അകലെ പണപ്പെട്ടി വയ്ക്കും.

ആ പണപ്പെട്ടി എടുത്ത് ഓടണമെന്നതാണ് ഗെയിം. ഡിസ്‌റ്റൻസ് കൂടുന്നത് അനുസരിച്ച് പണത്തിന്റെ തോത് കൂടും. മൂല്യം കൂടിക്കൂടി വരും. എടുത്തിട്ട് തിരിച്ച് വരണം. എടുക്കാതെയും തിരിച്ച് വരാമെന്ന് തോനുന്നു. ലൈവിൽ നമുക്ക് കാണാം. തമിഴ് ബിഗ് ബോസ് വീട്ടിൽ അന്ന് മുത്തുകുമാർ ആണ് ആദ്യം 50,000 രൂപ എടുത്തത്. അങ്ങനെ ഓരോരുത്തർ പണവുമായി തിരിച്ചുകേറി. കേറാതിരുന്നത് ജാക്വലിൻ ആയിരുന്നു. അവർ രണ്ട് സെക്കൻഡ് വൈകി പോയി. ഇവിടെ എന്താണ് നടക്കാൻ പോവുന്നതെന്ന് ഇനി കണ്ടറിയുക തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+