അല്ലു അര്‍ജുന്‍ 25 ലക്ഷം ചിരഞ്ജീവിയും രാംചരണും 1 കോടി, വയനാടിന് കൈത്താങ്ങായി സൂപ്പര്‍ താരങ്ങള്‍
തിരുവന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തം തകര്‍ന്ന വയനാടിന് കൈത്താങ്ങായി കൂടുതല്‍ താരങ്ങള്‍. തെലുങ്കില്‍ നിന്ന് സൂപ്പര്‍ താരമായ ചിരഞ്ജീവി, മകന്‍ രാംചരണ്‍. മലയാളികളുടെ പ്രിയപ്പെട്ട താരം അല്ലു അര്‍ജുന്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയത്. ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് ഒരു കോടി രൂപയാണ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ചിരഞ്ജീവി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും, അതില്‍ താന്‍ ദു:ഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.

വയനാട് ദുരന്തത്തില്‍ ഇരയായവരെ കുറിച്ചോര്‍ത്ത് മനസ്സ് വേദനിക്കുന്നു. ദുരിതബാധിതര്‍ക്കായി ഞാനും ചരണും ചേര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയാണ്. വേദനിക്കുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍പ്രാര്‍ത്ഥിക്കുകയാണെന്നും ചിരഞ്ജീവി എക്‌സില്‍ കുറിച്ചു. അതേസമയം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്.
എക്‌സിലൂടെ ഇക്കാര്യം അല്ലു അറിയിച്ചിട്ടുണ്ട്. കേരള എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്. വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അതീവ ദു:ഖിതനാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുകയാണ്.
എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചിരുന്നു.ഗായിക സിതാര കൃഷ്ണകുമാറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് സിതാര കൈമാറിയത്. എല്ലാവരും പറ്റുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്കായി ചെയ്യണമെന്ന് സിതാര ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ കക്ഷി രഷ്ട്രീയ ഭേദമേന്യേ മനുഷ്യന് കൂട്ടായെ മനുഷ്യന്‍ ഒന്ന ഒരേയൊരു വിചാരിച്ചതില്‍ ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച്ചകളാണ് എങ്ങുമുള്ളത്. ഇത്രയും വലിയ ദുരന്തത്തില്‍ നിന്ന് വയനാട്ടിലെ ജനങ്ങളെ കരകയറ്റുക ശ്രമകരമാണ്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് പറ്റുന്നത് പോലെയുള്ള സഹായങ്ങള്‍ ചെയ്യണമെന്നും സിതാര പറഞ്ഞു.
സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി പത്ത് ലക്ഷവും, മേജര്‍ രവി രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ ജിഎസ് ശ്രീജിഷും ഭാര്യ ഷിജിയും ചേര്‍ന്ന് ഒരു ലക്ഷം രൂപയും നല്‍കും.












Click it and Unblock the Notifications