Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസാരത്തിന് ഇടയിൽ താൻ പോടോ എന്നൊന്നും പറയേണ്ടെന്ന് ശരത്, അനുമോൾ ഒറ്റപെട്ടോ? 'കരഞ്ഞു ബോറാക്കുന്നു'

ബിഗ് ബോസ് ഏഴാം ആദ്യ ദിനങ്ങളിൽ നിന്ന് മാറി ഇപ്പോൾ അൽപ്പം പതിഞ്ഞ താളത്തിലാണ് പോവുന്നത്. പ്രതീക്ഷിച്ചത് പോലെയുള്ള കണ്ടന്റുകൾ ഒന്നും തന്നെ നൽകാൻ മത്സരാർത്ഥികൾക്ക് സാധിക്കുന്നില്ല എന്ന അഭിപ്രായമാണ് പ്രേക്ഷകർ പ്രധാനമായും ഉന്നയിക്കുന്നത്. ലൈവിൽ ആയാലും ദിവസേനയുള്ള എപ്പിസോഡുകളിൽ ആയാലും പ്രത്യേകിച്ച് ഇമ്പാക്റ്റ് ഉണ്ടാക്കാൻ മത്സരാർത്ഥികളിൽ ഒരാൾക്ക് പോലും കഴിയുന്നില്ലെന്നാണ് നിരീക്ഷണം.

അതിനിടെ ബിഗ് ബോസിൽ അപ്രതീക്ഷിതമായ മിഡ് വീക്ക് എവിക്ഷൻ കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. നിരവധി വെല്ലുവിളി നിറഞ്ഞ ടാസ്‌കുകളിലൂടെ കടന്നുപോയാണ് മിഡ് വീക്ക് എവിക്ഷൻ നടന്നത്. ആറ് പേരെയാണ് ആദ്യം നോമിനേഷനിൽ ഉണ്ടായിരുന്നത്. ബിഗ് ബോസ് തന്നെയാണ് കഴിഞ്ഞ ദിവസം നോമിനേഷൻ ലിസ്‌റ്റ്‌ പ്രഖ്യാപിച്ചത്. അതിൽ അനീഷ്, രേണു സുധി, ശാരിക, ഒനിയൽ,റെന, കലാഭവൻ സരിക എന്നിവരാണ് ഉണ്ടായിരുന്നത്.

appanianumol

ആദ്യ ടാസ്‌കുകൾ കൂടുതലും ഈ മത്സരാർത്ഥികളുടെ പ്രതിനിധികളാണ് ചെയ്‌തിരുന്നത്‌.അതുവരെ അവസാനം നിന്നിരുന്ന അനീഷ് അജ്ഞാത വാസത്തിന്റെ വക്കിൽ എത്തിയിരുന്നു. എന്നാൽ അവസാന ടാസ്‌കിൽ ജയം നേടി അനീഷ് മുന്നേറിയതോടെ ഒനിയൽ, ശാരിക എന്നിവർ മിഡ് വീക്ക് എവിക്ഷനിൽ പുറത്താവുകയായിരുന്നു.

അതിനിടെ പല പല പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും ബിഗ് ബോസ് വീട് സാക്ഷിയാവുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനുമോൾ ജിസേൽ തർക്കം. ഇരുവരും കാര്യമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് കാണാമായിരുന്നു. മേക്കപ്പ് സാധനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അനുമോൾ-ജിസേൽ പ്രശ്‌നത്തിന് കാരണം. മാത്രമല്ല ജിസേലിന് അനാവശ്യ ആനുകൂല്യങ്ങൾ കിട്ടുന്നെന്നും ആരും ചോദ്യം ചെയ്യുന്നില്ലെന്നുമാണ് അനുമോൾ ആരോപിക്കുന്നത്.

ഏറ്റവും പുതിയ വീഡിയോയിൽ അനുമോളും അപ്പാനി ശരത്തും ഏറ്റുമുട്ടുന്നത് കാണാമായിരുന്നു. ഡ്രസിന്റെ പേരിലായിരുന്നു പ്രശ്‌നം. അനുമോൾ ബിഗ് ബോസ് നൽകിയ യൂണിഫോം ധരിക്കാത്തതിനെയാണ് അപ്പാനിയും മറ്റ് മത്സരാർത്ഥികളും ചോദ്യം ചെയ്‌തത്. എന്നാൽ യൂണിഫോം അലക്കിയിട്ടിരിക്കുകയാണ് എന്നാണ് അനുമോൾ പറയുന്നത്.

ഇതിനെ അപ്പാനി ചോദ്യം ചെയ്യുന്നതും അനുമോൾ പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. താൻ കുളിച്ച് ഫ്രഷായി വന്നതേ ഉള്ളൂ എന്നാണ് അനുമോൾ പറയുന്നത്. കഴുകിയിട്ടാൽ ഉണങ്ങില്ലെന്ന് അറിയാമല്ലോ പിന്നെ എന്തിനാണ് അങ്ങനെ ചെയ്യാൻ പോയത് എന്നായിരുന്നു ശരത്തിന്റെ ചോദ്യം. പിന്നാലെ ബിഗ് ബോസിന്റെ വാണിംഗ് എത്തി. പണിപ്പുരയിൽ നിന്ന് ഡ്രസ് കിട്ടാത്തവർ യൂണിഫോം ഇടണമെന്നായിരുന്നു പറഞ്ഞത്.

ജിസേൽ ഇടുമ്പോൾ തെറ്റും നിങ്ങൾ ഇടുമ്പോൾ എങ്ങനെ ശരിയുമാവും എന്നാണ് അപ്പാനി ചോദിക്കുന്നത്. എടോ പോടോ ഇറങ്ങി എന്ന് ഇതിനിടയിൽ അനുമോൾ ശരത്തിനെ വിളിക്കുന്നുണ്ട്. ഇത് കേട്ടതും ശരത് പ്രകോപിതനാവുകയായിരുന്നു. തനിക്ക് വേണ്ടി റൂൾസ് ഒന്നും മാറ്റാൻ ഒന്നും പറ്റില്ല. സംസാരിക്കുന്നതിന് ഇടയിൽ താൻ പോടോ എന്നൊന്നും പറയേണ്ടെന്നും ശരത് ആക്രോശിച്ചു.

അതിന് പിന്നാലെ അനു കരച്ചിലും തുടങ്ങി. കട്ടെടുത്തു എന്ന് പറഞ്ഞതാണ് അനുമോൾക്ക് വിഷമം ആയതെന്ന് ആദില പറയുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ ജിസേലും നെവിനും പിന്നാലെ എത്തുന്നു. ക്യാപ്റ്റന്റെ സമ്മതം കൂടാതെ എന്ത് എടുത്താലും കട്ടെടുത്തത് തന്നെയല്ലേ എന്നാണ് അവർ ചോദിക്കുന്നത്. ആ സമയത്തെല്ലാം അനുമോൾ കരയുകയാണ്.

അതേസമയം, അനുമോളുടെ കരച്ചിൽ ബോർ ആവുകയാണ് എന്നാണ് ചില പ്രേക്ഷകർ വീഡിയോക്ക് താഴെ കമന്റ് രേഖപ്പെടുത്തിയത്. അനുമോൾ സ്ട്രോങ്ങ് അല്ലെങ്കിലും ജെനുവിൻ ആണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്‌തിരിക്കുന്നത്‌. ജിസേലിനെ ചോദ്യം ചെയ്യാൻ ഇവർക്ക് ആർക്കും നാക്കില്ലായിരുന്നു ഇപ്പോൾ അനുവിന്റെ കേസ് വന്നപ്പോൾ കണ്ടില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+