Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിവ്യൂ നടത്തുന്ന മോൻമാർ എന്ത് റിവ്യൂവാണ് ഉണ്ടാക്കുന്നത്, നെഗറ്റീവ് എഴുതി പൈസ ഉണ്ടാക്കുകയാണ്'; രജിത് കുമാർ

മലയാള സിനിമ അടുത്തകാലത്തായി ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അതിൽ പ്രധാനപ്പെട്ടവയിൽ ചിലതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ അതുപോലെ തന്നെ പ്രാധാന്യമേറിയ മറ്റ് ചില സംഭവവികാസങ്ങളും സിനിമയിൽ അടുത്തിടെ ചർച്ചയായി. റിവ്യൂ ബോംബിങും സിനിമയിലെ ലഹരി ഉപയോഗവും ആയിരുന്നു അത്. ഇപ്പോഴും ഈ വിഷയങ്ങളിൽ ഗൗരവമായ ചർച്ച തുടരുന്ന സാഹചര്യമാണ് ഉള്ളത്.

സിനിമയിലെ ലഹരി ഉപയോഗം ശക്തമായ വിമർശനത്തിനാണ് വഴിയൊരുക്കിയത്. നടൻ ഷൈൻ ടോം ചാക്കോയെ പോലെയുള്ള താരങ്ങളായിരുന്നു ആരോപണം നേരിട്ടത്. പിന്നാലെ പ്രമുഖ സംവിധായകരെ ലഹരി മരുന്നുമായി പിടിച്ചതോടെ വിഷയം കൂടുതൽ കനപ്പെട്ട സാഹചര്യമാണ് ഉണ്ടായത്. ഇതിൽ ഇപ്പോൾ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടൻ സന്തോഷ കീഴാറ്റൂർ.

rajithsanthosh

കൂടാതെ സിനിമയിലെ നെഗറ്റീവ് റിവ്യൂ സമ്പ്രദായത്തെ കുറിച്ചും പണം വാങ്ങി റിവ്യൂ എഴുതുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഡോ. രജിത് കുമാറും. ഇരുവരും പ്രധാന വേഷത്തിൽ എത്തുന്ന ദി റിയൽ കേരള സ്‌റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വീഡിയോ വേൾഡിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം ഇരുവരും പങ്കുവച്ചത്.

കടുത്ത ഭാഷയിലാണ് റിവ്യൂവേഴ്‌സിനെ രജിത് കുമാർ വിമർശിച്ചത്. ഒരു സിനിമ തിയേറ്ററിൽ എത്തിക്കാൻ ഒരുപാട് കഷ്‌ടപ്പെടുന്നുണ്ടെന്നും എന്നാൽ അതൊന്നും നോക്കാതെ അത് എറിഞ്ഞുടയ്ക്കാനും അതിന് നെഗറ്റീവ് പബ്ലിസിറ്റി നൽകാനും ഈ നാട്ടിലെ ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ മത്സരിക്കുകയാണ് എന്നാണ് രജിത് കുമാർ ആരോപിക്കുന്നത്.

റിവ്യൂകളുടെ കാര്യം പറയുമ്പോൾ ഇതിലും കഷ്‌ടമാണ്. റിവ്യൂ നടത്തുന്ന മോൻമാർ എല്ലാം എന്ത് റിവ്യൂവാണ് ഉണ്ടാക്കുന്നത്. ഇതിൽ 90 ശതമാനം പേരും എല്ലാത്തിനും നെഗറ്റീവ് റിവ്യൂ അല്ലെ കൊടുക്കുന്നത്. കാരണം അവന്റെ യൂട്യൂബ് ചാനലിലൂടെ പണം ഉണ്ടാക്കണം. ഓൺലൈൻ മാധ്യമങ്ങൾ കൊറേ പേർ ചെയ്യുന്നത് നെഗറ്റീവ് എഴുതി പൈസ ഉണ്ടാക്കുക എന്നതാണ്.

സാമൂഹ്യപ്രതിബദ്ധതയോടെ എന്തെങ്കിലും ചെയ്യാനോ പറയാനോ തുടങ്ങുമ്പോൾ നിങ്ങളൊക്കെ തന്നെയല്ലേ നമ്മളെ അടിച്ചോടിക്കുന്നത്. ആലോചിച്ചു നോക്കൂ, എല്ലാം ഇതിനകത്തുണ്ട്. നമുക്ക് വേണമെങ്കിൽ പൈസ കൊടുത്ത് കൊറേ റിവ്യൂവർമാരെ ഇറക്കി പടം കാണാതെ പൊക്കി പറഞ്ഞു ആളെ കയറ്റാൻ പറ്റും. അതിനൊക്കെയുള്ള അവസരം നമ്മുടെ നാട്ടിലുണ്ട്; രജിത് കുമാർ പറയുന്നു.

ഷൈൻ ടോം ചാക്കോ തന്റെ അടുത്ത സുഹൃത്താണെന്നും വളരെ മികച്ച അഭിനേതാവ് അദ്ദേഹമെന്നുമാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്. അദ്ദേഹം നല്ല സുഹൃത്താണ്, അസാധ്യ നാടനാണ്. അദ്ദേഹത്തിന്റെ നല്ല അഭിമുഖങ്ങൾ കൊടുക്കാറുണ്ടോ? ഒരിക്കലുമില്ല. ഇപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും ഒക്കെ പറയാനുണ്ടാവും പക്ഷേ ആരും കൊടുക്കില്ല. അദ്ദേഹത്തെ ഓൺലൈൻ ചാനലുകൾ വിറ്റ് പൈസ ഉണ്ടാക്കുകയാണെന്നും സന്തോഷ് കീഴാറ്റൂർ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+