Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജീവ് ആലുങ്കൽ സ്വയം ചികിത്സിക്കണം, പറയുന്നത് കള്ളമാണ്, ആ സത്യം ശാന്തിവിള ദിനേശേട്ടന് അറിയാം'; എം ജയചന്ദ്രൻ

മലയാള സിനിമയിലെ പുതുതലമുറയിൽ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് എം ജയചന്ദ്രൻ. ചെറു പ്രായത്തിൽ തന്നെ സിനിമയിലേക്ക് കാലെടുത്ത് വച്ചിട്ടുള്ള അദ്ദേഹം ഇതുവരെ നൂറിലധികം സിനിമകളിലായി ഒട്ടേറെ ഹിറ്റ് പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സംഗീത സംവിധായകരിൽ ഒരാളായിരുന്ന ജി ദേവരാജൻ മാസ്‌റ്ററുടെ സഹായി കൂടിയായിരുന്നു ജയചന്ദ്രൻ.

ഇപ്പോഴും ധാരാളം സിനിമകളിൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുനുണ്ട്. ചന്ത എന്ന ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുമായി ചേർന്നുള്ള ജയചന്ദ്രന്റെ ഗാനങ്ങളെല്ലാം വലിയ രീതിയിൽ കേരളം ഏറ്റെടുത്തിരുന്നു. എന്നാൽ കുറച്ച് കാലങ്ങൾക്ക് മുൻപ് ഗാനരചയിതാവായ രാജീവ് ആലുങ്കൽ ജയചന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

mjayachandranrajeevalunkalnew

ജയചന്ദ്രൻ ബീയാർ പ്രസാദ്, വയലാർ ശരത് ചന്ദ്ര വർമ്മ എന്നിങ്ങനെയുള്ള ആളുകളുടെ അവസരം നിഷേധിച്ചു എന്നായിരുന്നു ആരോപണം. അതിൽ പ്രതികരിക്കുകയാണ് ഇപ്പോൾ എം ജയചന്ദ്രൻ. താനൊരു അനിയനെ പോലെ കണ്ട ആളാണ് രാജീവ് ആലുങ്കൽ എന്നാണ് ജയചന്ദ്രൻ പറയുന്നത്. ആരുടേയും അവസരം താൻ ഇല്ലാതാക്കിയിട്ടില്ലെന്നും രാജീവ് പറയുന്നത് വെറും പച്ചക്കള്ളം ആണെന്നും എം ജയചന്ദ്രൻ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.

ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ

നമ്മളെ പുറത്തുനിന്ന് നോക്കുന്ന ആളുകളാണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് പറയാത്തത് അത്തരം കലാകാരന്മാരോടുള്ള നമ്മുടെ ഇഷ്‌ടം കൊണ്ടാണ്. ജയേട്ടനുമായി അവസാന കാലത്ത് അത്രയും അടുപ്പത്തിലായിരുന്നു. വരുംവരായ്‌കകളെ കുറിച്ചൊന്നും ചിന്തിക്കാതെ പെരുമാറുന്ന ഒരാളായിരുന്നു പി ജയചന്ദ്രൻ. അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദം അത്തരത്തിൽ ഒന്നായിരുന്നു.

കള്ളത്തരം പറയുന്നതിന് ഡോക്‌ടറേറ്റ്‌ കൊടുക്കുന്നുണ്ടെങ്കിൽ അത് രാജീവ് ആലുങ്കലിന് കൊടുക്കണം. ഒരിക്കലും ബീയാർ പ്രസാദേട്ടനുമായി എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. ബീയാർ പ്രസാദേട്ടന്റെ പേര് പറഞ്ഞ രണ്ട് സിനിമയിലും അദ്ദേഹം തന്നെയാണ് പാട്ടെഴുതിയത്. ഒരു സിനിമയില്‍ പാട്ടെഴുതാന്‍ വന്നിട്ട് രണ്ടുമൂന്നുദിവസം ശ്രമിച്ചശേഷം അദ്ദേഹം തന്നെയാണ് ശരിയാവുന്നില്ലെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞത്.

പിന്നെ അദ്ദേഹം തന്നെ എഴുതണം എന്ന് നിര്‍ബന്ധിച്ച് ഞാന്‍ കൂടെ നിന്ന് ആ സിനിമയില്‍ അദ്ദേഹം പാട്ടെഴുതിയിരുന്നു. ബംഗ്ലാവിൽ ഔത എന്നാണ് ആ സിനിമയുടെ പേര്. അതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് ആ സിനിമയുടെ സംവിധായകൻ ശാന്തിവിള ദിനേശേട്ടനും അറിയാവുന്നതാണ്. രാജീവ് ആലുങ്കൽ പറഞ്ഞത് വലിയൊരു കള്ളമാണ്.

രാജീവിന്റെ കഴിവുകൾ മനസിലാക്കിയാണ് ഞാൻ കൂടെ കൂട്ടിയത്. അനിയനെ പോലെയാണ് കണ്ടത്. എപ്പോള്‍ കണ്ടാലും ചേട്ടാ എന്ന് പറഞ്ഞ് എന്റെ കാലില്‍ വന്ന് നമസ്‌കരിക്കുന്ന ആളാണ് രാജീവ്. ഒരു അനിയന്‍ ചേട്ടനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റാണ് രാജീവ് ചെയ്‌തത് എന്നെനിക്ക് തോന്നുന്നു. രാജീവിൽ നിന്നൊരിക്കലും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇതുവരെയും ഒന്നും പറയാതിരുന്നത്.

മലയാള സിനിമയില്‍ ആര് പാട്ടെഴുതണം എന്ന് തീരുമാനിക്കുന്നത് ഒരു എം ജയചന്ദ്രനല്ല. ഒരുപാട് സംഗീതസംവിധായകരിലും നിര്‍മാതാക്കളിലും സംവിധായകരിലും കേവലം ഒരാള്‍ മാത്രമാണ് ഞാനും. വയലാര്‍ ശരത്തേട്ടനെ ഞാന്‍ വിളിച്ചിരുന്നു. എപ്പോഴാണ് ഞാന്‍ ചേട്ടന്റെ അവസരം കളഞ്ഞത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. വിട്ടേക്ക് കുട്ടാ, രാജീവ് അങ്ങനെ പല സമയങ്ങളിലും പലതും പറയും എന്നായിരുന്നു മറുപടി.

രാജീവിന്റെ ആ പ്രസംഗം ഞാൻ കണ്ടിരുന്നു. ശ്രീകുമാരന്‍ തമ്പി, ദേവരാജന്‍ എന്നൊക്കെയാണ് ആ പ്രസംഗത്തില്‍ പറയുന്നത്. രാജീവ് മടിയിലിരുത്തി പേരിട്ടതാണെന്ന് തോന്നും ദേവരാജന്‍ മാസ്‌റ്ററേയും ശ്രീകുമാരന്‍ തമ്പി സാറിനെയുമൊക്കെ. ഇങ്ങനെയൊന്നും ആയിരുന്നില്ല രാജീവ്. സ്വന്തമായി ആലോചിച്ച് രാജീവ് തന്നെ സ്വയം ചികിത്സിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+