Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന് മഹാഭാരതത്തിൽ എന്ത് റോൾ കൊടുക്കും..? ധ്യാനിന്റെ മറുപടി ഇങ്ങനെ

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. സംവിധാനത്തിലും തിരക്കഥ ഒരുക്കുന്നതിലുമൊക്കെ ഒരുപോലെ മികവ് പുലർത്തുന്ന ധ്യാൻ കുടുംബ പ്രേകഷകർക്ക് പ്രിയങ്കരനാണ്. ധ്യാനുമായുള്ള അഭിമുഖങ്ങൾ പലപ്പോഴും യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ തന്റെ പുതിയ ചിത്രമായ ചീനട്രോഫിയുടെ വിശേഷങ്ങളുമായി ധ്യാൻ പങ്കെടുത്ത ഒരു അഭിമുഖത്തിലെ രസകരമായ ചോദ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പുരാണ കഥകൾ സിനിമയായി എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എന്ത് റോളായിരിക്കും ഈ താരങ്ങൾക്ക് കൊടുക്കുക എന്നായിരുന്നു അവതാരകയുടെ ചോദ്യം. ധ്യാൻ സംവിധാനം ചെയ്യുന്ന പുരാണ ചിത്രത്തിൽ തനിക്ക് കൃഷ്‌ണന്റെ കഥാപാത്രം തന്നെയാവും നൽകുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ ചോദ്യത്തിന് ധ്യാൻ മറുപടി നൽകിയത്.

honeyroseactress

ഹണി റോസിന് ഏത് പുരാണകഥാപാത്രമാവും നൽകുക എന്നായിരുന്നു അടുത്ത ചോദ്യം. യശോദ എന്നായിരുന്നു ധ്യാനിന്റെ മറുപടി. എന്നാൽ ഏറ്റവും കൗതുകകരമായ വസ്‌തുത എന്തെന്നാൽ കൃഷ്‌ണന്റെ വളർത്തമ്മയാണ് യശോദ എന്നതാണ്. പല ആരാധകരും ഇക്കാര്യം കമന്റ് ബോക്‌സിൽ ചൂണ്ടികാണിക്കുന്നുമുണ്ട്.

പൃഥ്വിരാജിന് മഹാഭാരതത്തിൽ ഭീമന്റെ റോളാണ് ചേരുകയെന്നും ധ്യാൻ പറഞ്ഞു. ഭീമൻ ഒരു ശക്തമായ കഥാപാത്രം ആയതിനാലാണ് രാജുവേട്ടനെ പരിഗണിച്ചതെന്നും ധ്യാൻ ചൂണ്ടിക്കാണിക്കുന്നു. ശ്രീനാഥ് ഭാസിക്ക് അർജുനന്റെ റോൾ നൽകുമെന്ന് പറഞ്ഞുകൊണ്ട് ധ്യാൻ സ്വയം ചിരിക്കുന്നതും വിഡിയോയിൽ കാണാം. 'അവന്റെ ഒരു അമ്പും ഏൽക്കില്ല' എന്നും ധ്യാൻ പറയുന്നു.

സുരാജ് വെഞ്ഞാറമൂടിനു ദ്രോണാചാര്യരുടെ വേഷമാണ് ധ്യാൻ നൽകിയത്. തമന്നയ്ക്ക് എന്ത് വേഷം നൽകുമെന്ന ചോദ്യത്തിനും നടൻ പ്രതികരിച്ചു. പാഞ്ചാലിയുടെ വേഷമായിരിക്കും തമന്നയ്ക്ക് ചേരുകയെന്നും ധ്യാൻ പറഞ്ഞു. എന്നാൽ അതിന്റെ കാരണം എന്താണെന്ന് ധ്യാൻ പറയുന്നുമില്ല.

അതേസമയം, ധ്യാൻ ശ്രീനിവാസൻ നായകനായ ചീന ട്രോഫി എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ അനിൽ ലാൽ സംവിധാനം ചെയ്‌ത ചിത്രത്തിന് സംഗീതം ഒരുക്കിയത് സൂരജ് സന്തോഷാണ്. ധ്യാൻ ശ്രീനിവാസന് പുറമെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം കെൻഡി സിർഡോ, ജാഫർ ഇടുക്കി, ദേവിക രമേശ്, ജോണി ആന്റണി തുടങ്ങിയ വൻ താരനിര തന്നെ അണിനിരന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+