ഇന്ത്യയില്‍ നികുതി കൊടുക്കുന്ന നടിമാരില്‍ ഒന്നാമതാര്? 2024ല്‍ നല്‍കിയത് 20 കോടി; ദീപികയോ ആലിയയോ അല്ല
ഇന്ത്യയില്‍ സമ്പന്നരായ നടിമാര്‍ നിരവധിയുണ്ട്. അതുപോലെ തന്നെ പ്രതിഫലത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുമുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമതുള്ള നടിയല്ല രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നത്. അതാണ് ഏറ്റവും അത്ഭുതുപ്പെടുത്തുന്ന കാര്യം. നേരത്തെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
92 കോടിയാണ് ഷാരൂഖ് ഖാന്‍ നികുതിയായി അടയ്ക്കുന്നത്. ഇളയദളപതി വിജയിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 80 കോടിയാണ് താരം നികുതിയായി നല്‍കുന്നത്. രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലുള്ളവരും പട്ടികയിലുണ്ടായിരുന്നു.

അതേസമയം വനിതാ താരങ്ങളിലും ഉണ്ട് വലിയ നികുതി അടയ്ക്കുന്നവര്‍. അക്കാര്യത്തില്‍ ഒന്നാമത് ആരാണെന്ന് അറിയുമോ? കരീന കപൂറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നായിക താരം. നിലവില്‍ ഇരുപത് വര്‍ഷമായി ഹിന്ദി സിനിമയിലെ മുന്‍നിര താരമാണ് കരീന കപൂര്‍.
സാധാരണ ഹിന്ദി നടിമാര്‍ ഇത്രത്തോളം കാലം ഹിറ്റ് നായികയായി നിലനില്‍ക്കാറില്ല.കരീന ആ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് വരുമാനത്തില്‍ അടക്കം കരീനയ്ക്ക് നേട്ടമുണ്ടാകുന്നുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ കരീനയല്ല മുന്നില്‍ നില്‍ക്കുന്നത്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ എന്നിവരെയെല്ലാം മറികടന്നാണ് കരീന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കരീന കപൂര്‍ 2024ല്‍ നികുതിയായി അടച്ചത് 20 കോടി രൂപയാണ്. മറ്റൊരു താരവും ഇതിന് അടുത്തെത്തിയിട്ടില്ല. രണ്ടാം സ്ഥാനത്തുള്ളതും ദീപികയോ കത്രീനയോ പോലുള്ള വമ്പന്‍ നായികമാരല്ല. കിയാര അദ്വാനിയാണ് പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ള നടി. പന്ത്രണ്ട് കോടിയാണ് കിയാര അടച്ച നികുതി. വമ്പന്‍ ചിത്രങ്ങള്‍ കിയാരയുടേതായി വരാനുണ്ട്.
ഗെയിം ചേഞ്ചര്‍ പോലുള്ള ചിത്രങ്ങളാണ് കിയാരയുടേതായി വരാനിരിക്കുന്നത്. ഇതെല്ലാം വരുമാനത്തില്‍ നടിയെ സഹായിച്ചിട്ടുണ്ട്. നികുതി കൂടുതലായി നല്‍കിയതും അതുകൊണ്ടാണ്. മൂന്നാം സ്ഥാനത്തുള്ളത് കത്രീന കൈഫാണ്. പതിനൊന്ന് കോടിയാണ് കത്രീന നികുതിയായി അടച്ചിരിക്കുന്നതെന്ന് ഫോര്‍ച്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കരീനയ്ക്കും നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ഹന്‍സല്‍ മേത്തയുടെ ദ ബക്കിങ്ഹാം മര്‍ഡേഴ്‌സ് ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ചിത്രത്തില്‍ ഡിറ്റക്ടീവായിട്ടാണ് കരീന അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 13നാണ് ചിത്രത്തിന്റെ റിലീസ്. കരീനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രോഹിത് ഷെട്ടിയുടെ സിംഗം എഗെയിനിലും കരീന അഭിനയിക്കുന്നുണ്ട്. കരീനയ്ക്ക് 485 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പന്ത്രണ്ട് കോടിയാണ് ഒരു ചിത്രത്തിന് പ്രതിഫലമായി നടി വാങ്ങുന്നത്. ഇരുപത് കോടി വാര്‍ഷിക പ്രതിഫലമായി നടിക്ക് ലഭിക്കുന്നുണ്ട്. ബാന്ദ്രയില്‍ നടിക്ക് അപ്പാര്‍ട്‌മെന്റുമുണ്ട്.












Click it and Unblock the Notifications