Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്യൻ-ജിസേൽ വിഷയത്തിൽ 6 മണിക്കൂർ ക്യാമറ തപ്പി, ആദില-നൂറയുടെ ഭാവിയിൽ ആശങ്ക, ടോപ് 3യിൽ ഇവർ'; അഖിൽ മാരാർ

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ശക്തമായ രീതിയിൽ പുരോഗമിക്കുകയാണ്. സംഭവ ബഹുലമായ രീതിയിലാണ് ബിഗ് ബോസ് ഇക്കുറി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. പലപ്പോഴും മത്സരാർത്ഥികൾ തമ്മിൽ ഫിസിക്കൽ അഗ്രഷനും ഏറ്റുമുട്ടലും ഒക്കെയായി വളരെ വൈൽഡ് ആണ് ഇത്തവണത്തെ ഷോയെന്ന് ആരാധകരും പരാതി പറയുന്നുണ്ട്. ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ ഇക്കുറി ഗെയിമിന് പലരും പ്രാധാന്യം കൊടുക്കുന്നില്ലെന്നതാണ്.

ഇപ്പോഴിതാ ബിഗ് ബോസ് ഏഴാം സീസണിനെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. ഇത്തവണ ടോപ് ത്രീയിൽ എത്താൻ സാധ്യതയുള്ള ചിലരുടെയൊക്കെ പേരുകളും അഖിൽ മാരാർ പ്രവചിച്ചു. നൂറയുടെയും ആദിലയുടെയും ഭാവിയെ കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവയ്ക്കുകയും ചെയ്‌തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ.

akhilmararbiggboss

ഇത്തവണത്തെ സീസണിൽ ആര് ആദ്യ അഞ്ചിൽ എത്തുമെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർക്ക് തന്നെ സംശയമാണ്. ഞാൻ അവിടെ ചെന്നപ്പോൾ അവർക്ക് പോലും അറിയില്ല. ഇങ്ങനെ മാറി മാറി ഓരോ ദിവസവും ഓരോ ആളുകൾ, പല തരത്തിലുള്ള ചർച്ചകൾ, വോട്ടിങ്ങിലും അങ്ങനെ തന്നെയായി നിൽക്കുകയാണ്. ഇതിനിടയിൽ പിആർ ടീം പിന്തുണയൊന്നും കൂടാതെ ചിലർ വോട്ടിൽ മുന്നിട്ട് നിൽക്കുന്നുണ്ട്.

അനീഷിനെ പോലെ നാച്ചുറൽ ആയി മുന്നിൽ വരുന്നുണ്ട്. അക്ബർ ഇത്തിരി നെഗറ്റീവ് ആണെങ്കിലും നന്നായി പെർഫോം ചെയ്യുന്നുണ്ട്. ആദില-നൂറ ഇവർ രണ്ട് പേരും നല്ല രീതിയിൽ തന്നെ പോവുന്നുണ്ട്. ഷാനവാസ്, അനുമോൾ എന്നിവർ ഒക്കെ നന്നായി കളിക്കുന്നുണ്ട്. ടോപ് ത്രീ ഒരിക്കലും നമുക്ക് ഇപ്പോൾ പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. എന്താണെന്ന് വച്ചാൽ എന്റെ സീസണിൽ ഞാൻ ഒരിക്കലും വിഷ്‌ണു എവിക്റ്റ് ആവുമെന്ന് വിചാരിച്ചിട്ടില്ല.

അനിയൻ മിഥുൻ ആ കഥ പറയുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ഒരാൾ നാളെ കാണിക്കുന്നത് എന്താണെന്ന് നമുക്ക് പറയാൻ കഴിയില്ല. പ്രേക്ഷകരാണ് അതൊക്കെ തീരുമാനിക്കുന്നത്. നിലവിലുള്ള പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ അനീഷ്, ഷാനവാസ്, അക്ബർ, ആദില, നൂറ, അനുമോൾ എന്നീ ആറ് പേർ ടോപ് 3യിൽ എത്താൻ സാധ്യത ഉള്ളവരാണ്.

ആദില വോട്ടിങ്ങിൽ എത്രത്തോളം ഇമ്പാക്റ്റ് ഉണ്ടാക്കുമെന്ന് എനിക്കറിയില്ല. ഇവരൊക്കെ ടോപ് ത്രീയിൽ എത്താൻ സാധ്യതയുണ്ട്. ലക്ഷ്‌മിയും സാബുമാനും ഒന്നും അധികം നിൽക്കുമെന്ന് തോന്നുന്നില്ല. അഭിലാഷ് ഒക്കെ എഴുപതോ ദിവസത്തിന്റെ വീണേക്കും. അനീഷ് ആയാലും ഷാനവാസ് ആയാലും മോശമായി കാണിച്ചാൽ അവരെ അപ്പൊ പുറത്താക്കും.

രേണു സുധി ഇറങ്ങിപ്പോയത് ആണെന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്.അവരെ സംബന്ധിച്ച് അവർക്ക് അഭിമാനിക്കാം. ആദില-നൂറയുടെ ഗെയിം പ്രോപ്പർ ആയി കണ്ടിട്ടില്ല. ഒരു സമയം കഴിഞ്ഞപ്പോൾ അവർ ആക്റ്റീവ് ആയി. ഇതിനകത്ത് ഒരു അപകടം ഉള്ളത് ആദില എവിക്റ്റ് ആവുകയും നൂറ സർവൈവ് ചെയ്‌ത്‌ ഒരു സക്‌സസ് ആയി മാറുകയും ചെയ്‌താൽ ആദിലയ്ക്ക് ഒരു തോന്നലുണ്ടാവും. ഒരു ഈഗോ ഉണ്ടാവാതിരിക്കട്ടെ എന്നൊക്കെയാണ് എനിക്ക് പറയാനുള്ളത്.

ജിസേൽ-ആര്യൻ വിഷയത്തിൽ അനുമോൾ അന്ന് പറഞ്ഞ കാര്യത്തിൽ ബിഗ് ബോസ് അണിയറ പ്രവർത്തകർ ആറ് മണിക്കൂറോളം ക്യാമറ തപ്പിയിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ അവർക്ക് ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. അങ്ങനെ കണ്ടെങ്കിൽ ഞങ്ങൾ രക്ഷപ്പെട്ടല്ലോ, അതൊരു നല്ല കണ്ടന്റ് ആണെന്നാണ് അവർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+