"ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് എന്ത് ഗുണം? സിനിമ സ്ത്രീലമ്പടൻമാരുടെ കൂത്തരങ്ങെന്ന് വരുത്തിതീർത്തു"
മലയാള സിനിമയിൽ സാരമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് കരുതിയിരുന്ന സംഭവമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില നടൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും എതിരെ ലൈംഗിക പീഡന പരാതി പോലെയുള്ളവ വന്നത് അല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും സിനിമയിൽ വന്നില്ലെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത് അഭിപ്രായം. പാർവതി തിരുവോത്ത് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചതോടെയാണ് വീണ്ടും വിഷയം ചർച്ചയാവുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എടുത്ത 34 കേസുകളും പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. ഇരകൾക്ക് പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെയാണ് പാർവതി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജനങ്ങളുടെ നികുതിപ്പണം നശിപ്പിച്ചുവെന്നും വിഷയത്തിൽ ഡബ്‌ള്യുസിസി ഒന്നും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
ജോസ് തോമസിന്റെ വാക്കുകൾ
എന്തൊരു ആഘോഷമായിരുന്നു, ബഹളമായിരുന്നു മലയാള സിനിമയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ. ഡബ്‌ള്യുസിസി എന്ന വനിതകളുടെ സംഘടന അത് ആഘോഷിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നാൽ മലയാള സിനിമ ശുദ്ധീകരിക്കും എന്നായിരുന്നു പരക്കെയുള്ള ധാരണ. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത എന്താണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് 35 കേസുകൾ എടുത്തിരുന്നു, അതിൽ 34 എണ്ണവും അവസാനിപ്പിക്കുകയാണ്.
കാരണം ഇരകൾക്ക് ഈ കേസുകളുമായി മുന്നോട്ട് പോവാൻ താൽപര്യമില്ല. പിന്നെ എന്തായിരുന്നു ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ടുണ്ടായ ഗുണം? നികുതിപ്പണം എടുത്ത് രണ്ട് കോടി രൂപയോളം ചിലവാക്കി കൊട്ടിഘോഷിച്ച റിപ്പോർട്ട് കൊണ്ട് എന്ത് ഗുണമുണ്ടായി? ഇരകൾക്ക് ഈ കേസുമായി മുന്നോട്ട് പോവാൻ താൽപര്യം ഇല്ലാത്തത് എന്തുകൊണ്ടാണ്? എസ്ഐടി എങ്കിലും ഇത് അന്വേഷിച്ചോ.. ഇത് കേൾക്കുമ്പോൾ ലജ്ജ തോനുന്നു.
സിനിമയിലെ വളരെ മാന്യമായി ജീവിക്കുന്ന ആളുകളെ പോലും മുൾമുനയിൽ നിർത്തിയാണ് റിപ്പോർട്ട് പുറത്തുവന്നത്. സത്യത്തിന്റെ ലാഞ്ചന പോലുമില്ലാത്ത ഒരുപാട് കേസുകൾ നാം കണ്ടതല്ലേ. കോടതിയിൽ നിലനിന്നില്ല എന്നുള്ളത് സത്യം. പക്ഷേ, കോടതിയിൽ എത്തുന്നത് വരെ പ്രതിയായി, കുറ്റാരോപിതനായി എത്തുന്ന ആളുടെ മാനസികാവസ്ഥ എന്തായിരിക്കും.
എല്ലാ സ്ത്രീകളും ദുർബലരാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? പുരുഷനേക്കാൾ അക്രമവാസനയും കൈക്കരുത്തും മനക്കരുത്തും ഒക്കെയുള്ള ഒരുപാട് സ്ത്രീകൾ സമൂഹത്തിലുണ്ട്. ചിലർക്കെതിരെ ഇത്തരം സ്ത്രീകൾ കള്ളക്കേസുകൾ കൊടുക്കുന്നത് നാം കണ്ടതാണ്. നിവിൻ പോളിക്കെതിരെ കൊടുത്ത പരാതി കോടതി വലിച്ചെറിഞ്ഞത് കണ്ടില്ലേ.
എന്തുകൊണ്ടാണ് 34 ഇരകളും കേസിന് പോവാൻ താൽപര്യമില്ല എന്ന് പറഞ്ഞത്? അവരുടെ ജോലി മുടങ്ങുമെന്നുള്ളത് കൊണ്ടാണോ, ഒരിക്കലുമില്ല. ഒരു പഴയകാല നടി കേസ് എടുക്കരുതെന്ന് പറഞ്ഞു കോടതിയെ സമീപിച്ചത് കണ്ടില്ലേ. അന്ന് എന്തുകൊണ്ടാണ് ഡബ്‌ള്യുസിസി അവരെ തടയാതിരുന്നത്? നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെടാതിരുന്നത്?.
അപ്പോൾ ഡബ്‌ള്യുസിസിയും ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് എന്താണ് പറയാനുള്ളത്. സിനിമാ രംഗം സ്ത്രീലംബടൻമാരുടെ കൂത്തരങ്ങാണെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ഇത് സഹായിച്ചു. സിനിമയിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. എല്ലാ പരാതികളും സത്യം ആവണമെന്നില്ല. ചിലർ നിയമം മുതലെടുക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ച സർക്കാർ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്‌തത്. അതിന് ശേഷം മാധ്യമങ്ങളുടെ സമ്മർദ്ദം മൂലം അത് പുറത്തുവിട്ടപ്പോൾ എന്തിനാണ് ഏഴ് പേജുകൾ മാറ്റിയത്. ഇതൊക്കെ സംശയത്തിന് ഇട നൽകുന്നതാണ്. പ്രമുഖരുടെ പേരുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊന്നും ആരും കണ്ടിട്ടില്ല, ജനങ്ങളുടെ മനസിൽ തോന്നലുകൾ ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications