സുന്ദരിയായ പെൺകുട്ടിയോട് ഉണ്ണി സംസാരിച്ച കാര്യം വെളിപ്പെടുത്തി ചാക്കോച്ചൻ; 'വെറുതെയല്ല പെണ്ണ് കിട്ടാത്തത്'
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. ഇടക്കാലത്ത് ചില ചിത്രങ്ങളുടെ പേരിൽ നിരന്തരം ക്രൂശിക്കപ്പെട്ടെങ്കിലും മാർക്കോയിലൂടെ അടിപൊളി തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. പ്രായം മുപ്പത്തിയഞ്ച് കഴിഞ്ഞെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആരാധകർ എപ്പോഴും ചോദിക്കുന്ന കാര്യമാണ് ഉണ്ണി മുകുന്ദന്റെ വിവാഹം എപ്പോഴാണ് എന്നത്.
എന്നാൽ താരം ഇതിനൊന്നും മറുപടി നൽകാറില്ല. എങ്കിലും അടുത്തിടെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖ താരമായിട്ടുള്ള നടി അനുശ്രീയെ ഉണ്ണി മുകുന്ദൻ വിവാഹം ചെയ്യുമെന്ന രീതിയിൽ പല ഗോസിപ്പുകളും വന്നിരുന്നു. ഇരുവരും ചില പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ പിന്നീട് ഇരുവരും ഇക്കാര്യം നിഷേധിച്ചതോടെ ആ വഴിയും അടയുകയായിരുന്നു.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പ്രകൃതത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിച്ച ജെബി ജങ്ക്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലാണ് ചാക്കോച്ചൻ ഉണ്ണിയെ പറ്റി വാചാലനായത്.
ഈ വീഡിയോ വൈറലായതോടെ ആരാധകർ ഉണ്ണി മുകുന്ദൻ പെണ്ണ് കെട്ടാത്തതിന്റെ കാരണം എന്തെന്ന് കമന്റുകളിലൂടെ പറയുന്നുണ്ട്. ജെബി ജങ്ഷൻ വേദിയിൽ വച്ച് തമാശരൂപേണയാണ് ഉണ്ണി മുകുന്ദനെ കുറിച്ച് കുഞ്ചാക്കോ ബോബൻ സംസാരിച്ചത്. മല്ലു സിംഗ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
മല്ലു സിംഗ് സിനിമയുടെ സമയത്ത് ചാക്കോച്ചൻ തന്നെ വിളിച്ചുവെന്നും ആ കോൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഉണ്ണി പറയുന്നുണ്ട്. അന്ന് ഞാന്‍ വെറുമൊരു തുടക്കകാരനാണ്, എന്നെ പോലെ ഒരാളെ വിളിച്ച് സംസാരിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. പക്ഷേ അന്നത്തെ സംസാരം അദ്ദേഹം എത്രത്തോളം സ്വീറ്റ് ആണെന്ന് എനിക്ക് മനസിലാക്കി തന്നുവെന്നും വളരെ ഹംപിൾ ആയിട്ടുള്ള ആളാണ് ചാക്കോച്ചനെന്നും ഉണ്ണി പറയുന്നുണ്ട്.
ഇതിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ തന്റെ അനുഭവം പങ്കുവച്ചത്. ലൊക്കേഷനിൽ വച്ച് ഒരു ദിവസം സുന്ദരിയായ പെൺകുട്ടിയോട് ഉണ്ണി മുകുന്ദൻ മാറി നിൻ സംസാരിക്കുന്നത് കണ്ടെന്നും കാര്യം എന്താണെന്ന് തിരക്കാൻ ചെന്നപ്പോൾ ഉണ്ടായ രസകരമായ അനുഭവവും ചാക്കോച്ചൻ പങ്കുവയ്ക്കുകയായിരുന്നു, ഈ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
'വളരെ ജോവിയല്‍ ആയിട്ടുള്ള ബബ്ലി ആയിട്ടുള്ള ആളാണ് ഉണ്ണി. ഹെല്‍ത്ത്, ട്രെയിനിങ്, ജിം തുടങ്ങിയ സംഭവങ്ങളൊക്കെയാണ് ഉണ്ണിയുടെ ആദ്യത്തെ ഇഷ്യൂ. നമ്മള്‍ പലപ്പോഴും കാണാറുണ്ട് ചെറുപ്പക്കാർ പെൺകുട്ടികളെ സംസാരിച്ച് ഇമ്പ്രസ് ചെയ്യിക്കുന്നത്. ഒരിക്കൽ ഞാന്‍ നോക്കിയപ്പോള്‍ ഒരു സിനിമയുടെ സെറ്റില്‍ ഉണ്ണി ഒരു സുന്ദരിയായ പെണ്‍കുട്ടിയോട് മാറി നിന്ന് വളരെ സീരിയസായി സംസാരിക്കുകയാണ്.' കുഞ്ചാക്കോ ബോബൻ പറയുന്നു.
'കാര്യം എന്താണെന്നറിയാന്‍ ഞാന്‍ ചുമ്മാ അവിടെ ഇങ്ങനെ ചുറ്റി നടന്നു. നോക്കിയപ്പോള്‍ ഈ ദുഷ്‌ടന്‍ ആ പെണ്‍കുട്ടിയോട് സംസാരിക്കുന്നത്, വെയിറ്റ് ട്രെയിനിങിന്റെ കാര്യവും എക്‌സസൈസ് ചെയ്യേണ്ട കാര്യവും മസില്‍ ഇത്ര ഇഞ്ച് കൂട്ടണം എന്നൊക്കെയാണ്. അപ്പോള്‍ തന്നെ അവനെ വിളിച്ച് ഞാന്‍ എഴുന്നേറ്റ് പോടാ എന്ന് പറഞ്ഞ് ഓടിച്ചു വിടുകയായിരുന്നു' കുഞ്ചാക്കോ ബോബൻ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
അതേസമയം, ഈ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി സിനിമാ പേജുകളിലും ട്രോൾ അക്കൗണ്ടുകളിലും ഇത് വൈറലാണ്. അതിൽ കൂടുതൽ പേരും ഉണ്ണി മുകുന്ദൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇനി തേടിപോവേണ്ട എന്നാണ് പറയുന്നത്. വെറുതെയല്ല ഉണ്ണിക്ക് പെണ്ണ് കിട്ടാത്തത് എന്ന് പറയുന്നവരും കുറവല്ല.












Click it and Unblock the Notifications