'ഇത്തരം ഉഡായിപ്പുകൾ പ്രമോട്ട് ചെയ്‌തിട്ട് എന്ത് കിട്ടുന്നു? അത് കണ്ണീര് വീണ പണമാണ്'; രേണുവിനെതിരെ സായ് കൃഷ്‌ണ
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഹാസ്യ കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തെ അറിയാത്തവർ അധികമുണ്ടാവില്ല. ഭാര്യ രേണുവും മക്കളും ഒക്കെ എല്ലാവർക്കും അറിയാവുന്നവരാണ്. അതിൽ രേണു സുധി അടുത്തകാലത്തായി സുപരിചിതയാണ്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്ക്. സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയും അല്ലാതെയും അവർ തരംഗമാണ്.
എന്നാൽ സുധിയുടെ മരണ ശേഷമുള്ള രേണുവിന്റെ മാറ്റത്തിൽ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. പ്രത്യേകിച്ച് അവരുടെ ഗ്ലാമർ വേഷങ്ങളും റീലുകളിൽ അഭിനയിക്കുന്ന രീതികളും ഒക്കെ ചൂണ്ടിക്കാട്ടി. എങ്കിലും അവർക്ക് പിന്തുണയുമായി ചിലരൊക്കെ രംഗത്തുണ്ട്. കൊല്ലം സുധിയുടെ ഭാര്യ ആയതിനാൽ വെള്ള സാരിയുടുത്ത് വീട്ടിൽ ഇരിക്കണോ എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.

ഇപ്പോഴിതാ നറുക്കെടുപ്പ് ആഡുമായി ബന്ധപ്പെട്ട വിവാദത്തിൽ രേണു സുധിക്കെതിരെ ആഞ്ഞടിക്കുകയാണ് സീക്രട്ട് ഏജന്റ് എന്ന വിളിപ്പേരുള്ള സായ് കൃഷ്‌ണ. എന്തിനാണ് രേണു ഇത്തരം തട്ടിപ്പുകൾ പ്രമോട്ട് ചെയ്യുന്നതെന്നും റീൽ ചെയ്‌തു പണം വാങ്ങുന്നത് പോലെയല്ല ഇത് കണ്ണീര് വീണതാണെന്നും സായ് തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു.
സായ് കൃഷ്‌ണയുടെ വാക്കുകൾ ഇങ്ങനെ
ലക്കി ഡ്രോയിൽ പാണ്ടിക്കാട് കുഞ്ഞാന് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് അവസാനമായിരിക്കുന്നു. രേണു സുധി എന്നാണ് അതിനുള്ള ഉത്തരം. ലക്കി ഡ്രോ വിവാദം കേരളത്തിൽ കത്തി നിൽക്കുന്ന ഒരു സമയമാണ് ഇത്. ഇനി കൊറേ ലക്കി കൂപ്പൺ വിവാദങ്ങൾ വരാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കൂട്ടത്തിൽ അടുത്തയാളാണ് രേണു സുധി. ഇവരൊക്കെ ഇത് അറിഞ്ഞോ അറിയാതെയോ ചെയ്യുന്നതാണോ എന്ന് നമുക്കും വശമില്ല.
നമ്മുടെ നാട്ടിൽ നിയമവിരുദ്ധമായ ഒരു പ്രവർത്തിയാണ് ഇത്. കുഞ്ഞാൻ ഒക്കെ ചെയ്‌തത് കർണാടകയിൽ, കുടകിൽ ആയിരുന്നു. ഇതിപ്പോ നാട്ടിലേക്ക് വലിച്ചു കൊണ്ട് വരികയാണ്. ഇതിനെ കുറിച്ച് ആരേലും വിമർശിച്ചാൽ രേണു സുധി ഉടൻ വരും അയ്യോ എന്നെ വിമർശിച്ചേ എന്ന്. കാരണം നിയമവിരുദ്ധമായിട്ടുള്ള ഒരു കാര്യം ചെയ്‌തിട്ട് പിന്നെ ഇരവാദം മുഴക്കുന്നതിൽ ഒരു അർത്ഥവുമില്ല.
എന്തെങ്കിലും ഒരു വാലും തുമ്പും വേണ്ടേ ഇതിന്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള ആളുകളാണ് പ്രതീഷും രേണു സുധിയും. ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് അത്യാവശ്യം പേയ്‌മെന്റ് അവർ വാങ്ങിയിട്ടുണ്ടാവും. ഇവർ ചെയ്യുന്ന റീൽസോ കൊളാബോ ഒക്കെ ആയിട്ട് കിട്ടുന്ന പണം പോലെയല്ല ഒരിക്കലും ഇത്. ഈ പണത്തിൽ ആൾക്കാരുടെ കണ്ണീർ ഉണ്ടാവും.
എന്തിനാണ് ഇങ്ങനെയുള്ള ഉഡായിപ്പുകൾ പ്രമോട്ട് ചെയ്യുന്നത് എന്തിനാണ്? എന്താണ് കിട്ടുന്നത്? ഇതിൽ വേറൊന്നുമില്ല ഗയ്‌സ് നിങ്ങൾ 500 രൂപയ്ക്ക് ഒരു കൂപ്പൺ എടുക്കൂ എന്നാണ് പറയുന്നത്. വേറൊന്നും പറയുന്നില്ല. സ്ഥലം വണ്ടൂർ ആണെന്ന് പറയുന്നു, പക്ഷേ അതിൽ വീട് നിൽക്കുന്ന സ്ഥലത്തിന്റെ കൃത്യമായ അഡ്രസോ അല്ലെങ്കിൽ വിവരങ്ങളോ ഒന്നും തന്നെയില്ല.
ജനങ്ങളാണ് നറുക്കെടുക്കുന്നത് എന്നാണ് അവർ പറയുന്നത്. കാശ് കിട്ടി കഴിഞ്ഞാൽ നിങ്ങൾ എന്ത് സാധനവും എടുത്ത് പ്രമോട്ട് ചെയ്യരുത്. എന്താണ് ഏതാണ് എന്നൊന്നും ഇല്ല. എല്ലാ നെഗറ്റിവിറ്റിയും എന്തായാലൂം ആയിട്ടുണ്ട്, എന്നാൽ പിന്നെ ഇത് കൂടി ആവട്ടെ എന്ന് കരുതിയിട്ടാണോ? അതാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ പല ഇന്റർവ്യൂകളും പണം അങ്ങോട്ട് വാങ്ങിയാണ് എന്ന് എനിക്കറിയാം. അതും സുധി എന്ന് പറയുന്ന ആള് മരിച്ചശേഷം.
രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്‌താലും അംഗീകരിക്കില്ല. അതിൽ ആരാണെന്ന് പറഞ്ഞാലും തെറ്റാലും. എന്താണിത്, മത്തി കച്ചവടം ഇതിലും നല്ലതാണ്. അതിനും ഇനിയും വിലയുണ്ട്.












Click it and Unblock the Notifications