'നായികയെ പൊക്കിയെടുത്ത് ദേഹത്ത് മദ്യമൊഴിച്ച് അർമാദിക്കുന്ന സീൻ വരെയുണ്ട് അതിൽ'; ഗീതുവിനെതിരെ ശാന്തിവിള
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലോകത്തിന് മുൻപിൽ അറിയിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ളവയ്ക്ക് കാരണമായ സംഘടനയാണ് ഡബ്‌ള്യുസിസി. സിനിമാ മേഖലയിലെ സ്ത്രീകൾ ചേർന്ന് രൂപീകരിച്ച സംഘടന. മുൻനിര നടിമാരും സംവിധായകരും മറ്റ് സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന സംഘടനയ്ക്ക് എതിരെ പലപ്പോഴും വിമർശനങ്ങൾ വലിയ തോതിൽ ഉയരാറുണ്ട്.
ഇപ്പോഴിതാ അടുത്തിടെ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടോക്‌സിക്കിന്റെ ടീസർ പുറത്തിറങ്ങിയ ശേഷം ഡബ്‌ള്യുസിസിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ നിരന്തരം സംസാരിച്ച ഡബ്‌ള്യുസിസി അംഗമായ ഗീതുവിന്റെ ചിത്രത്തിൽ അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു വിമർശനം. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശും വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഡബ്‌ള്യുസിസിയേയും ഗീതു മോഹൻദാസിനെയും ചോദ്യം ചെയ്യുകയാണ് ശാന്തിവിള ദിനേശ്. എന്തുകൊണ്ടാണ് ഡബ്‌ള്യുസിസി ഗീതുവിന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കാത്തത് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രധാന ചോദ്യം. മമ്മൂട്ടിയുടെ കസബയ്ക്ക് നേരെ നടത്തിയ വിമർശനം പോലെ ഇതിനെതിരെ എന്തുകൊണ്ട് ഉയരുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
പണ്ട് സിപിഎം ഭരിക്കുമ്പോൾ അവർക്ക് പോലീസിൽ നിന്ന് അടി കിട്ടിയപ്പോൾ വിളിച്ചൊരു മുദ്രാവാക്യമുണ്ട്, ഞങ്ങളുടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്ന്.. നമ്മുടെ ബാലനടിയും പിന്നീട് നായികയും സംവിധായികയും ഒക്കെയായ ഗീതു മോഹൻദാസിനെ ന്യായീകരിച്ച് വെള്ളപൂശാനായി തലയിൽ കണ്ണടവെച്ചവരുടെ സംഘടനയായ ഡബ്‌ള്യുസിസിയുടെ ആശാത്തികൾ ഇറങ്ങിയത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ കാര്യമാണ്.
മമ്മൂട്ടിയുടെ കസബ ഇറങ്ങിയ സമയത്ത് അത് കണ്ട ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ തലയിൽ കണ്ണടവെച്ചവർക്ക് മാത്രം മമ്മൂട്ടിക്കെതിരെ ഹാലിളകി. മമ്മൂട്ടി സ്ത്രീകളെ അപമാനിച്ചു എന്നായിരുന്നു അവർ പറഞ്ഞത്. മമ്മൂക്കയെ നമ്മൾ ഇനി എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഒരിക്കലും സ്ത്രീകളെ അപമാനിക്കുന്ന ആളല്ല. ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.
അതിൽ മമ്മൂക്ക ഒരു പോലീസുകാരിയുടെ ബെൽറ്റിൽ പിടിക്കുന്ന സീനുണ്ട്. തലയിൽ കണ്ണടവെച്ചവർക്ക് അതിൽ എന്തെങ്കിലും കുറച്ചിൽ തോന്നിയെങ്കിൽ അത് സെൻസർ ബോർഡിനോട് പറയാമായിരുന്നു. തലയിൽ കണ്ണടവെച്ചവർക്ക് വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട് എന്നൊക്കെ നമ്മൾ പറയും. പക്ഷേ ഇവർ വാ തുറന്നാൽ ഊള എന്നേ വിളിക്കൂ. എന്നിട്ടും മമ്മൂട്ടി ഇന്നുവരെ ഒരക്ഷരം ഇതിനെ കുറിച്ച് മിണ്ടിയിട്ടില്ല.
ഡബ്‌ള്യുസിസിയുടെ നേതാവായി മാറിയ ഗീതു മോഹൻദാസിന്റെ പുതിയ സിനിമ വരികയാണ്. അടുത്തിടെയാണ് അതിന്റെ ഒരു മിനുറ്റ് വരുന്ന ട്രെയിലർ ഇറങ്ങിയത്. വലിയ മാർക്കറ്റുള്ള യാഷ് ആണ് അതിൽ നായകൻ. 58 സെക്കന്റോ മറ്റോ ഉള്ള ട്രെയിലറാണ് വന്നത്. മദ്യം, പെണ്ണുങ്ങൾ, പാർട്ടി, ആഘോഷം എന്നുവേണ്ട എല്ലാ മസാലകളും ഇതിലുണ്ട്.
ഭയങ്കര രസമാണ്, തലയിൽ കണ്ണടവച്ച സംഘടനയുടെ ആളുകൾ പറയുന്നത്. ഞങ്ങളുടെ അംഗമായ ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ പ്രശ്‌നം ഉണ്ടെങ്കിൽ അത് ഞങ്ങൾ പറഞ്ഞോളും എന്നാണ്. ടോക്‌സിക്കിൽ മദ്യമോ പെണ്ണുപിടിയോ അടിപിടിയോ ഒക്കെയുണ്ടെങ്കിൽ ഞങ്ങൾ ചോദിച്ചാളും എന്നാണ് അവർ പറയുന്നത്. ഇവർ തന്നെയാണോ പോലീസ്, ഇവർ തന്നെയാണോ നിയമവും എല്ലാം.
ടോക്‌സിക്ക് എന്ന പടത്തിലെ നായകൻ നായികയെ പൊക്കിയെടുത്ത് ദേഹത്ത് മദ്യമൊഴിച്ച് അർമാദിക്കുന്ന സീനുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളുടെ സഘടനയിലെ ഒരാൾ സ്ത്രീവിരുദ്ധ ചിത്രം എടുക്കുന്നു എന്ന് അംഗീകരിക്കാൻ ഡബ്‌ള്യുസിസിക്ക് കഴിയുന്നില്ല. അതോ ഇനി കേരളം വിട്ടുകഴിഞ്ഞാൽ കേരളത്തിലെ പണി കഴിഞ്ഞു എന്നാണോ? അതും അറിയില്ല.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications