Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്‌പ ഫ്ലവർ അല്ലേടാ ഫയറാ..; രണ്ടാം ഭാഗത്തിനെ കാത്തിരിക്കുന്നത് ഈ റെക്കോർഡ്, ആദ്യദിന ലക്ഷ്യം 270 കോടി?

ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്‌പ 2. അല്ലു അർജുൻ നായകനാവുന്ന ഈ ചിത്രം പല കാരണങ്ങൾ കൊണ്ടാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് കളക്ഷൻ റെക്കോർഡുകളിൽ രാജ്യത്ത് മുൻനിരയിലുള്ളത്. എന്നാൽ പുഷ്‌പ ഒന്നാം ഭാഗം ആ പട്ടികയിൽ അത്ര മുന്നിൽ അല്ല. എങ്കിലും രണ്ടാം ഭാഗം ഈ കുറവ് നികത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആദ്യദിന കളക്ഷനിൽ റെക്കോർഡ് നേടാനാണ് പുഷ്‌പ രണ്ടാം ഭാഗം ശ്രമിക്കുന്നത്. അത്രയധികം ഭാഷകളിലെ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു സിനിമ ഇന്ത്യയിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്. കാരണം ആദ്യഭാഗം ഉണ്ടാക്കിയ ഓളം രണ്ടാം ഭാഗത്തിനെ എല്ലാവരുടെയും ശ്രദ്ധ പതിപ്പിക്കുന്ന നിലയിലേക്ക് വളർത്തി എന്നതാണ് പ്രധാന കാര്യം.

alluarjunmoviepushpa

ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഈ വർഷം ഡിസംബർ അഞ്ചിനാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റ്റീസർ, ഫസ്‌റ്റ് ലുക്ക് എന്നിവ നേരത്തെ പുറത്തുവന്നിരുന്നു. ഇതൊക്കെയും ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കാരണങ്ങളിൽ ചിലതാണ്. ചിത്രത്തിലെ അല്ലു അർജുന്റെ ലുക്ക് തന്നെ പ്രേക്ഷകർക്ക് ഇടയിൽ വൻ തരംഗമായിരുന്നു.

അതിനിടയിലാണ് ചിത്രം ഒന്നാംദിന കളക്ഷനിൽ ഇന്ത്യൻ സിനിമയിലെ തന്നെ നമ്പർ വൺ ആവാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആയിരക്കണക്കിന് സ്‌ക്രീനുകളിൽ ലോകമെമ്പാടും ഒരു ഉത്സവം പോലെ കൊണ്ടാടുന്ന രീതിയിലാവും പുഷ്‌പ രണ്ടാം ഭാഗത്തിന്റെ റിലീസ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഈ ബ്രഹ്മാണ്ഡ ചിത്രം പല രാജ്യങ്ങളിലും ഒരുമിച്ച് പ്രദർശനത്തിന് എത്തും. കൂടാതെ വിവിധ ഭാഷകളിൽ പ്രദർശനത്തിന് ഒരേസമയം എത്തുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ അണിയറ പ്രവർത്തകർ കരുതുന്നത് ഏകദേശം 270 കോടിയോളം രൂപ ആദ്യദിന കളക്ഷനായി ചിത്രം നേടുമെന്നതാണ്. അങ്ങനെയെങ്കിൽ അത് ഇന്ത്യൻ സിനിമയിലെ റെക്കോർഡാണ്. ഇത് നടന്നാൽ 1000 കോടി എന്ന നേട്ടം ചിത്രത്തിന് അകലെയാവില്ല.

അതിൽ ഏറ്റവും കൂടുതൽ പണം ലഭിക്കുമെന്ന് കണക്കാക്കുന്നത് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ്. ഏകദേശം 85 കോടിയോളം രൂപയാണ് കളക്ഷൻ ലഭിക്കുമെന്ന് കണക്കാക്കുന്നത്. കർണാടകയിൽ നിന്ന് ഏകദേശം 20 കോടിയോളം രൂപ കളക്ഷനായി നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്ന് എട്ട് കോടി രൂപയും, ഒപ്പം ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നിന്നായി ഒരു 75 കോടി രൂപയും അണിയറ പ്രവർത്തകർ കണക്കാക്കുന്നു.

ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ള സ്വീകാര്യത തന്നെയാണ്. വലിയ പ്രതീക്ഷയോടെയാണ് നോർത്ത് ഇന്ത്യയിലെ പ്രേക്ഷകർ സിനിമയെ നോക്കി കാണുന്നത്. അഅവിടെ ചിത്രം ക്ലച്ച് പിടിച്ചാൽ അതൊരു വലിയ മുന്നേറ്റം ആവുമെന്നാണ് കരുതുന്നത്. ഇത് കളക്ഷൻ വലിയ രീതിയിൽ ഉയർത്താൻ ഇടയാക്കും.

അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തുന്ന പുഷ്‌പ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിൽ അടക്കമുള്ള വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങൾ ഉൾപ്പെടെ ഇതിൽ അഭിനയിച്ചേക്കും. അതുകൊണ്ട് തന്നെ വളരെയധികം പ്രതീക്ഷയാണ് ചിത്രത്തിൽ അല്ലു അർജുൻ ആരാധകർ വച്ച് പുലർത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+