Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷും ശാരികയും ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ? അതിന് പിന്നിൽ കളിച്ചത് ആ വ്യക്തി'; രേവതി

ബിഗ് ബോസ് ഏഴാം സീസൺ പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പലവിധത്തിലുള്ള വിവാദങ്ങളും ഇതിനിടയിൽ ബിഗ് ബോസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. ഹൗസിൽ തന്നെയുള്ള കാര്യങ്ങളാണ് അതിൽ ഏറെയും. രേണു-സുധി അക്ബർ കൊമ്പ് കോർക്കലും അനീഷിന്റെ ഒറ്റയാൾ പട്ടാള ലൈനുമൊക്കെ പ്രേക്ഷകർ നിരീക്ഷിച്ചു വരികയാണ്. അതിനിടയിൽ ആദ്യ എവിക്ഷനും അടുത്തിടെ ബിഗ് ബോസ് ഹൗസിൽ നടന്നിരുന്നു.

മുൻഷി രഞ്ജിതിനാണ് ആദ്യ ആഴ്‌ച തന്നെ ബിഗ് ബോസിൽ നിന്ന് മടങ്ങേണ്ടി വന്നത്. ആദ്യ വീക്കിൽ എവിക്ഷൻ ഉണ്ടാവില്ലെന്ന കരുതിയവരുടെ പ്രതീക്ഷകൾ തകർത്തു കൊണ്ടാണ് ഈ സംഭവ വികാസം നടന്നത്. മറ്റ് പല മത്സരാർത്ഥികളും ഇതോടെ പാഠം ഉൾക്കൊണ്ട് കളിക്കുകയാണ് ഇപ്പോൾ. നിലവിലെ സാഹചര്യത്തിൽ മറ്റ് ചില സർപ്രൈസുകളും ബിഗ് ബോസ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മുൻപിൽ കൊണ്ട് വന്നിരുന്നു.

biggbossaneesh

അതിനിടയിൽ മത്സരാർത്ഥികളിൽ ചിലരെ ഭയപ്പെടുത്തുന്നത് മിഡ് വീക്ക് എവിക്ഷൻ എന്ന പ്രതിഭാസമാണ്. വരാനിരിക്കുന്ന ടാസ്‌കുകളിൽ മോശം പ്രകടനം കാഴ്‌ച വയ്ക്കുന്ന രണ്ട് പേർ മിഡ് വീക്ക് എവിക്ഷനിലൂടെ താൽക്കാലികമായി പുറത്തുപോവുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. ആറ് പേരെയാണ് ഇതിലേക്ക് നോമിനേറ്റ് ചെയ്‌തിരുന്നത്‌. രേണു സുധി, അനീഷ്, ഒനിയൽ, ശാരിക തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു.

അതുമായി ബന്ധപ്പെട്ട ടാസ്‌കുകളാണ് നിലവിൽ ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പല ടാസ്ക്കുകളിലും നേരിട്ട് മത്സരിക്കാൻ ഇവർക്ക് കഴിയാത്തത് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതിയും ഇക്കാര്യമാണ് പറയുന്നത്. അനീഷും ശരികയും മിഡ് വീക്ക് എവിക്ഷനിൽ പുറത്തുപോവുമോ എന്ന ചോദ്യമാണ് രേവതി ഉന്നയിക്കുന്നത്. അവിടെ ചതിയല്ലേ നടന്നതെന്നും രേവതി ചോദിക്കുന്നു.

രേവതിയുടെ വാക്കുകൾ ഇങ്ങനെ

അനുമോൾ ഗിസേലും തമ്മിൽ വീണ്ടും വഴക്കായി. അനുമോൾ ഭയങ്കര കരച്ചിൽ ഒക്കെയായിരുന്നു. വീണ്ടും മിഡ് വീക്ക് എവിക്ഷൻ ടാസ്‌ക് വന്നിരുന്നു. വീക്കിലി ടാസ്‌ക് അല്ല. കളിയരങ്ങ് എന്നാണ് ടാസ്‌കിന്റെ പേര്. ഇതിലും സഹായികളാണ് പെർഫോം ചെയ്യേണ്ടത്. പക്ഷേ അവസാനത്തെ ടാസ്‌ക് മത്സരാർത്ഥി തന്നെയാണ് കളിക്കേണ്ടത്. അതിൽ എനിക്ക് സന്തോഷമുണ്ട്. എത്ര തവണ മറ്റുള്ളവരുടെ ഇതിൽ പോയിന്റ് നേടും. അങ്ങനെ വേണ്ടല്ലോ, അവിടുന്ന് ഔട്ടാവുമ്പോൾ സ്വന്തമായി കളിച്ച് ഔട്ടാവട്ടെ.

കളിയരങ്ങ് എന്ന ടാസ്‌ക് കലാവിരുന്നാണ്. ആട്ടവും പാട്ടുമൊക്കെ ചെയ്യാം. സഹായികളാണ് ഇത് നടത്തേണ്ടത്. എന്തും ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്. ആകെ ആറ് മിനിറ്റാണ് ആലോചിക്കാനായി കിട്ടുന്നത്. അനീഷിന് വേണ്ടി ശൈത്യവും നൂറയുമാണ് കളിക്കുന്നത്, കസ്‌തൂരി എന്നുള്ള പാട്ടാണ് അവർ കളിക്കുന്നത്. അനുമോളും അക്ബറും നന്നായി പെർഫോം ചെയ്‌തു.

രേണുവിന്റെ ടീം ആണ് പിന്നെ വന്നത്. ഷാനവാസും നെവിനും വന്നു. അവരും നല്ല രീതിയിൽ ചെയ്‌തു. പിന്നെയാണ് അനീഷിന്റെ ടീം വന്നത്, അവർ വിചാരിച്ചതിലും നന്നായി തന്നെ ചെയ്‌തു. ഒനിയലിന്റെ ടീമും മോശമില്ലാതെ തന്നെ ചെയ്‌തു. ശാരികയുടെ ടീം അഭിയാണ് കളിക്കുന്നത്. നേരത്തെ ചെയ്‌ത ഐറ്റം തന്നെയായിരുന്നില്ല.

എനിക്ക് ഇതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട മൂന്ന് ടീം എന്ന് പറയുന്നത് ഒന്ന് ശരത്തിന്റെ, അനീഷിന്റെ ടീം, ഷാനവാസ് അങ്ങനെ. 6 പേരും കൂടി തീരുമാനിക്കാനാണ് പറഞ്ഞത്. ഇവിടെ കളിച്ചത് ഒനിയലാണ്. അനീഷ് ദേഷ്യം വന്ന് മാറിനിന്നു. ശരികയുടെ ടീമിന് ഒന്നാം സ്ഥാനം കൊടുക്കാമെന്ന് പറഞ്ഞു. എനിക്ക് മൂന്നാം സ്ഥാനം വന്നുവെന്ന് പറഞ്ഞു. അനീഷ് സമ്മതിച്ചില്ല.

അങ്ങനെ നിയമം ഒന്നുമില്ലെന്നാണ് ശരത് പറയുന്നത്. അതോടെ ബിഗ് ബോസ് പറഞ്ഞു ശാരികയുടെ ടീം ഡിസ്ക്വാളിഫൈ ആയെന്ന്. അതോടെ ശാരിക അങ്ങ് അടങ്ങി. പിന്നെ അനീഷിനെ ഒന്നാമത് വരാതിരിക്കാൻ അവർ ശ്രമിച്ചു. ഇവിടെ എന്തായാലും പൊളിറ്റിക്‌സ് നടന്നിട്ടുണ്ട്. അനീഷിന്റെ ടീമിനെ അഞ്ചാമതാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+