Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറി, പകരം മറ്റൊരു വൻ കമ്പനി; റിലീസ് മാറ്റുമോ? ട്രെയിലർ ഞെട്ടിക്കും, കാരണം?

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന നിലയിൽ ഇൻഡസ്ട്രി മുഴുവൻ ഉറ്റുനോക്കുന്ന എമ്പുരാൻ റിലീസിൽ തുടരുന്ന അനിശ്ചിതത്വത്തിന് അവസാനമായതായി റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആയിരുന്ന ലൈക്ക പ്രൊഡക്ഷൻസ് പൂർണമായും പിന്മാറിയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം. പകരം മലയാളത്തിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ശ്രീ ഗോകുലം മൂവീസ് പങ്കാളിത്തം ഏറ്റെടുത്തേക്കും.

നേരത്തെ തന്നെ ലൈക്ക പ്രൊഡക്ഷൻസ് ഈ സിനിമയിൽ നിന്ന് പിന്മാറാൻ താൽപര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ കമ്പനിയായ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. എന്നാൽ ഇടയ്ക്ക് ഇരുകൂട്ടരും തമ്മിലുണ്ടായ ഭിന്നതയാണ് പുതിയ നീക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

empuraanrelease

ആദ്യഘട്ടത്തിൽ ലൈക്ക പ്രൊഡക്ഷൻസ് മുഖംതിരിച്ചു തുടങ്ങിയപ്പോൾ തന്നെ ആശിർവാദ് സിനിമാസ് സ്വന്തം നിലയ്ക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്. ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഉൾപ്പെടെ ലൈക്കയ്ക്ക് ആയിരുന്നുവെന്നാണ് ലഭ്യമായ വിവരം. അടിക്കടി ഉണ്ടായ തുടർപരാജയങ്ങൾക്ക് ഇടയിലാണ് ലൈക്കയ്ക്ക് തലവേദനയായി ഈ വാർത്ത കൂടി വരുന്നത്.

ഇന്ത്യൻ 2, വേട്ടയാൻ, വിടമുയർച്ചി എന്നിങ്ങനെ അവസാനമായി ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ സാമ്പത്തിക ബാധ്യതയാണ് ലൈക്ക പ്രൊഡക്ഷൻസിന് ഉണ്ടാക്കി കൊടുത്തത്. ഈ സാഹചര്യത്തിൽ ലാഭവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് ആശിർവാദ് സിനിമാസുമായി പിരിയാനുള്ള കാരണമെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ ഉൾപ്പെടെ എമ്പുരാൻ കാര്യമായ പ്രകടനം നടത്താൻ സാധ്യത ഇല്ലെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് വിലയിരുത്തുന്നത്. കാരണം പറയത്തക്ക ബോളിവുഡ് താരങ്ങൾ, പ്രത്യേകിച്ച് മുൻനിര താരങ്ങൾ ആരും തന്നെ ചിത്രത്തിന്റെ ഭാഗമല്ലെന്ന് അവർ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ലൈക്കയുടെ പിന്മാറ്റം എന്നാണ് അറിയാൻ കഴിയുന്നത്.

അതിനിടെ ആരാധകർ ഏറ്റവും വലിയ ചോദ്യമായി ഉയർത്തുന്നത് ചിത്രത്തിന്റെ റിലീസ് തീയതി മാറുമോ എന്നാണ്. കാരണം ചെറിയ ചിത്രങ്ങൾക്ക് നൽകുന്ന പ്രാധാന്യം പോലും എമ്പുരാൻ പോലെയൊരു വമ്പൻ സിനിമയ്ക്ക് ഇല്ലെന്നതാണ് പ്രമോഷന്റെ അഭാവം ചൂണ്ടിക്കാണിക്കുന്നതെന്ന് ആരാധകർ വിമർശിച്ചിരുന്നു. മാത്രമല്ല റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രമോഷനുകൾ എവിടെയുംഎത്തിയിട്ടുമില്ല

Take a Poll
.

ഈ സാഹചര്യത്തിലാണ് റിലീസ് തീയതി മാറുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് റിലീസ് തീയതിയിൽ മാറ്റമുണ്ടാവില്ല. ചിത്രം മാർച്ച് 27ന് തന്നെ തിയേറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്നും ഇത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരിക്കുമെന്നാണ് വിവരം.

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വമ്പൻ പരിപാടികളോടെയാവും ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുക എന്നാണ് വിവരം. മാർച്ച് 16ന് വൈകീട്ട് നാല് മാനിക്കായിരിക്കും ലോഞ്ച് നടക്കുക എന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് അടുത്ത മണിക്കൂറുകളിൽ തന്നെ ഉണ്ടാവാനാണ് സാധ്യത. മറ്റ് വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+