Get Updates
Get notified of breaking news, exclusive insights, and must-see stories!

'വേടൻ നല്ലൊരു മനുഷ്യൻ, ഒരാളെ അഞ്ച് വട്ടം പീഡിപ്പിക്കുന്നത് എങ്ങനെ? ആണുങ്ങൾ ആയാൽ രണ്ടെണ്ണം അടിക്കണം'; പ്രിയങ്ക

മലയാള സിനിമയിൽ മികവ് തെളിയിച്ച അഭിനേത്രിയാണ് പ്രിയങ്ക. നിരവധി ചിത്രങ്ങളിലൂടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അവർ തിളങ്ങി നിൽക്കുകയാണ്. ടെലിവിഷൻ ഷോകളിലും സിനിമകളിലും സീരിയലുകളിലും ഒക്കെ ഭാഗമായിരുന്നു. ഇപ്പോഴും അഭിനയത്തിൽ പ്രിയങ്ക സജീവമാണ്. എന്നാൽ സധൈര്യം ഏത് വിഷയത്തിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് പ്രിയങ്ക, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലൂടെ.

അത്തരത്തിൽ അവർ നേരത്തെ പറഞ്ഞ പല കാര്യങ്ങളും വിവാദവുമായിരുന്നു. ഇപ്പോഴിതാ പുരുഷനേക്കാൾ ഒരുപടി താഴെ നിൽക്കണം സ്ത്രീ എന്ന് പറയുകയാണ് പ്രിയങ്ക. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത് വേടനെ കുറിച്ചും ഇപ്പോഴത്തെ കാലത്തെ കുടുംബജീവിതത്തെ കുറിച്ചുമൊക്കെ അവർ മനസ് തുറന്നു.പുരുഷന്മാരുടെ മദ്യപാനത്തെയും പ്രിയങ്ക അഭിമുഖത്തിനിടെ ന്യായീകരിച്ചു. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ.

priyankaactress

സ്ത്രീ എപ്പൊഴും പുരുഷന് ഒരുപടി താഴെയാവണം എന്ന് ഞാൻ പറഞ്ഞത് എന്റെ ജീവിതം മുൻനിർത്തിയാണ്. എല്ലാവരോടും അങ്ങനെ ആയിരിക്കണമെന്ന് ഞാൻ പറഞ്ഞില്ലാലോ. എന്റെ ചിന്താഗതിയാണ് ഞാൻ പറഞ്ഞത്. ഇതുവരെ ജീവിച്ചുവന്ന ഒരു രീതി വച്ച് എന്റെ ജീവിതം നന്നായി തന്നെ പോവുന്നുണ്ട്. അപ്പോൾ ഭാര്യ ഒന്ന് താഴെ നിന്നാൽ ഭർത്താക്കന്മാർക്ക് ഒരിത്തിരി സ്നേഹം അധികം ഉണ്ടാവും.

അല്ലാതെ ഭാര്യ ഭർത്താവിന് മേലെ നിൽക്കാനും സംസാരിക്കാനും ഒക്കെ നോക്കുന്നത് നമ്മുടെ ഈ കേരളത്തിൽ അതൊരു വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് എന്റെ സ്വന്തം അഭിപ്രായമാണ്. എന്റെ ജീവിതം ഇത്രയും നന്നായി പോവുന്നത് ഞാൻ ഈ സ്‌റ്റാൻഡിൽ ഉറച്ച് നിൽക്കുന്നത് കൊണ്ടാണ്. നിങ്ങൾക്ക് വേണമെങ്കിൽ ആവാം അല്ലെങ്കിൽ വേണ്ട എന്ന നിലപാടാണ് എനിക്ക് ഇതിലുള്ളത്. ഭാര്യയെ പിടിച്ച് തലയിൽ വയ്‌ക്കേണ്ടവർക്ക് ആവാം.

എന്റെ സ്വന്തം അഭിപ്രായമാണ് അത്, വേണ്ടവർക്ക് എടുക്കാം. അത് എടുത്തവർ നല്ല രീതിയിൽ ജീവിക്കുന്നുണ്ട്. എടുക്കാതെ നടക്കുന്ന ആളുകളുടെ വീട്ടിൽ ചെന്ന് നിങ്ങൾ ആരേലും നോക്കൂ. അപ്പോൾ കാണാം കാര്യം. അത് ഞാൻ പറഞ്ഞിട്ടുണ്ട്. ഓരോ വിഷയങ്ങളിൽ പുരുഷന്മാർ എന്ത് മാത്രം പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്? അതിനെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ. എല്ലാത്തിലും പുരുഷന്റെ മുഖം കാണിക്കും, സ്ത്രീയുടേത് എന്ത് കൊണ്ട് കാണിക്കുന്നില്ല. അതാണ് ഞാൻ ചോദിക്കുന്നത്.

എന്റെ ഭർത്താവിന്റെ കുടുംബത്തെ, അച്ഛനെയും അമ്മയെയും ഒക്കെ നോക്കേണ്ടത് എന്റെ കടമയാണ്. നമ്മുടെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഒക്കെ വരാൻ ഭർത്താവിനേക്കാൾ ഒരുപടി താഴെ നിൽക്കുന്നതാണ് ഏറ്റവും നല്ലത്. എന്റെ ഭർത്താവിന് എന്നേക്കാൾ മുകളിൽ സ്ഥാനം കൊടുക്കുന്നതിന് എനിക്ക് യാതൊരുവിധ എതിർപ്പുമില്ല.

എത്ര എത്ര ആളുകളുടെ ജീവിതത്തിൽ പ്രശ്‌നമുണ്ടെന്ന് നോക്കൂ. ഭാര്യക്ക് കൂടുതൽ സാലറി ഉണ്ടെങ്കിൽ പോലും പ്രശ്‌നം ആയിരിക്കും. ആണുങ്ങളായാൽ രണ്ടെണ്ണം അടിക്കുന്നതിൽ തെറ്റില്ലെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് വച്ചാൽ കഴിക്കാൻ സമ്മതിക്കാതെ പിടിച്ചുവയ്ക്കുന്ന എത്ര വീടുകളിൽ പ്രശ്‌നം ഉണ്ടെന്ന് അറിയുമോ? അതില്ലാതെ നിൽക്കാനാണ് ഞാൻ പറഞ്ഞത്.

വേടൻ നല്ലൊരു മനുഷ്യനാണ്. എന്റെ കാഴ്‌ചപ്പാടിലാണ് പറയുന്നത്. അവൻ വളരെ കഷ്‌ടപെട്ട് ഓരോ പാട്ടെഴുതി പതുക്കെ പതുക്കെ കയറി വന്നവനാണ്. ആ സമയത്ത് ഏതോ ഒരു പെണ്ണ് ആരോപണവുമായി വരുന്നത്. ആരോപണം ഒക്കെ ആർക്കും നേരിടേണ്ടി വരും. അഞ്ച് വട്ടം ബലാത്സംഘം ചെയ്‌തുവെന്ന് എങ്ങനെയാണ് പറയുക. അതൊന്നും ഒരിക്കലും നടക്കില്ല. ഇപ്പൊ ആ കേസ് ഒക്കെ എവിടെ എത്തി. അത്രയേ ഉള്ളൂ കാര്യം. വേടന് ഫുൾ സപ്പോർട്ട് എന്റെ വക ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+