Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടത്തിലെ കൊമ്പന്‍ 2018, തീപ്പൊരിയായി ആര്‍ഡിഎക്‌സ്; 2023ല്‍ ജനപ്രിയ മലയാള ചിത്രങ്ങള്‍ ഇവയാണ്

മലയാള സിനിമ ഉള്ളടക്കം കൊണ്ടും ബോക്‌സോഫീസ് കൊണ്ടും ഞെട്ടിച്ച വര്‍ഷമാണ് 2023. മികവുറ്റ ആര്‍ട്ട് ചിത്രങ്ങള്‍ അടക്കം ഇത്തവണ തിയേറ്ററില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ തന്നെ നന്‍പകല്‍ നേരത്ത് മയക്കമായിരുന്നു ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ബോക്‌സോഫീസ് വിജയങ്ങള്‍ 2023 തുടക്കത്തില്‍ വളരെ കുറവായിരുന്നു മലയാളം സിനിമയ്ക്ക്.

എന്നാല്‍ പിന്നീട് മെച്ചപ്പെട്ട വിജയങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ വമ്പന്‍ വിജയമായി ഒരു ചിത്രം മാത്രമാണ് എത്തിയത്. വളരെ ലോ ഹൈപ്പിലെത്തിയ രോമാഞ്ചമാണ് ഈ ചിത്രം. വന്‍ വിജയം ചിത്രം നേടിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ആദ്യ പത്ത് വരുന്നത് ഏതൊക്കെയാണ് നോക്കാം.

2023-malayalam-hit-films

2018: എവരിവണ്‍ ഈസ് എ ഹീറോ

മലയാള സിനിമയുടെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറവിയെടുത്ത വര്‍ഷമാണ് 2023. ജൂഡ് ആന്റണിയുടെ 2018 ആണ് വമ്പന്‍ ഹിറ്റായി മാറ്റിയത്. 175 കോടിയാണ് ടൊവിനോ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രമായി 89.40 കോടിയും ചിത്രം നേടി. അതുപോലെ ഓവര്‍സീസ് 67.80 കോടിയാണ് കളക്ഷന്‍

പിള്ളേര്‍ ഇടിച്ച് നേടിയ വിജയം

ഓണം റിലീസുകളില്‍ ഒട്ടും പ്രതീക്ഷയില്ലാത്ത ചിത്രമായിരുന്നു ആര്‍ഡിഎക്‌സ്. എന്നാല്‍ സൂപ്പര്‍ താര ചിത്രങ്ങളെ മൊത്തം ഇടിച്ചിട്ട് ആര്‍ഡിഎക്‌സ് വമ്പന്‍ വിജയം നേടി. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ വിജയവും ഈ ചിത്രമാണ്.

വേള്‍ഡ് വൈഡ് 84.55 കോടി ചിത്രം നേടി. കേരളത്തില്‍ നിന്ന് 52.50 കോടി ചിത്രം നേടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓവര്‍സീസ് കളക്ഷനായി 28.70 കോടിയും ചിത്രം നേടിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ക്രിസ്റ്റഫര്‍ എന്ന വമ്പന്‍ ഫ്‌ളോപ്പിന് ശേഷമാണ് മമ്മൂട്ടി ബോക്‌സോഫീസിലേക്ക് തിരിച്ചുവരുന്നത്. യാതൊരു ഹൈപ്പും പ്രതീക്ഷയുമില്ലാതെയാണ് കണ്ണൂര്‍ സ്്ക്വാഡ് റിലീസ് ചെയ്തത്. കാര്യമായ പ്രമോഷനും ചിത്രത്തിനില്ലായിരുന്നു.

എന്നാല്‍ എല്ലാ പ്രതീക്ഷയെയും തെറ്റിച്ച ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. വേള്‍ഡ് വൈഡ് 82 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഈ വര്‍ഷത്തെ മൂന്നാമത്തെ ഉയര്‍ന്ന ഗ്രോസറാണിത്. കേരളത്തില്‍ നിന്ന് 41.80 കോടിയാണ് ചിത്രം നേടിയത്. ഓവര്‍സീസില്‍ നിന്ന് 34.05 കോടിയും ചിത്രം നേടി.

സര്‍പ്രൈസ് ഹിറ്റായി രോമാഞ്ചം

രോമാഞ്ചം ഒട്ടും പ്രതീക്ഷയില്ലാത്തൊരു ചിത്രമായിരുന്നു. എന്നാല്‍ ചിത്രം കാണാന്‍ ആളില്ലെന്നും നീക്കം ചെയ്യേണ്ടി വരുമെന്നുമുള്ള അണിയറ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

വമ്പന്‍ വിജയത്തിലേക്ക് ചിത്രം നീങ്ങുകയും ചെയ്തു. 69.63 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 42.15 കോടിയും, വേള്‍ഡ് വൈഡ് 23.30 കോടിയും ചിത്രം നേടി.

മറ്റ് സ്ഥാനങ്ങളില്‍ ഇവര്‍

അഞ്ചാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയാണ്. 38.85 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. എന്നാല്‍ വമ്പന്‍ ബജറ്റില്‍ വന്ന ചിത്രം നിരാശപ്പെടുത്തി. ഓണം റിലീസായിരുന്നു ചിത്രം. കേരളത്തില്‍ നിന്ന് 15.85 കോടിയും, ഓവര്‍സീസില്‍ നിന്ന് 15.80 കോടിയും ചിത്രം നേടി.

സുരേഷ് ഗോപിയുടെ ഗരുഡന്‍ ഹിറ്റ് ചിത്രമാണ്. 26.95 കോടിയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍ 21.90 കോടി, ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും 17 കോടി, ബേസില്‍ ജോസഫിന്റെ ഫാലിമി 16.80 കോടി, മമ്മൂട്ടിയുടെ തന്നെ കാതല്‍ ദ കോര്‍ 13.96 കോടിയും നേടി. കാതലും, ഫാലിമിയും, വോയ്‌സ് ഓഫ് സത്യനാഥനും ഹിറ്റ് ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+