'സംഗീത മാഡം ഒരു പാവം, നിങ്ങൾ കർമ്മഫലം അനുഭവിക്കും'; വിജയ്ക്ക് പിറന്നാൾ ആശംസ നേർന്ന തൃഷയ്ക്ക് അധിക്ഷേപം
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമാണ് വിജയ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. മുൻപ് രജനീകാന്ത് കൈയ്യാളിയിരുന്ന ജനപ്രീതിയുടെ കിരീടം ഇന്ന് വിജയുടെ കൈവശമാണ്. എത്ര മോശം ചിത്രം ആണെങ്കിലും അത് ലാഭത്തിൽ എത്തിക്കാൻ ഈ ആരാധകവൃന്ദം കൊണ്ട് വിജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നമുക്ക് നോക്കിയാൽ കാണാം. എന്നാൽ വിജയ് ആരാധകരെ നിരാശരാക്കി കൊണ്ട് അടുത്തിടെ താരം സിനിമയിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചിരുന്നു.
ടിവികെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് മുഴുവൻ സമയം പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ് എന്നാണ് അറിയിച്ചത്. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആയിരിക്കും വിജയുടെ പാർട്ടി മത്സരിക്കുക,അതിന് മുന്നോടിയായി താരം നായകനാവുന്ന അവസാന ചിത്രമായ 'ജനനായകൻ' തിയേറ്ററുകളിൽ എത്തും.

എന്നാൽ വിജയ്ക്ക് ഭീഷണിയാവുന്ന ചില ഗോസിപ്പുകൾ അടുത്തകാലത്തായി സജീവമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നടി തൃഷയുമായി ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധം. ഇരുവരും വർഷങ്ങളായി പ്രണയത്തിൽ ആണെന്നും വിജയുടെ ഭാര്യ സംഗീതയ്ക്കും ഇക്കാര്യം അറിയാമെന്നുമാണ് പല കേന്ദ്രങ്ങളും പറയുന്നത്. ഇക്കാരണം കൊണ്ട് തന്നെ സംഗീത വിജയിൽ നിന്നും അകന്നുകഴിയുകയാണ് എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
അതിനിടെ ഇപ്പോഴിതാ ഇന്നലെ വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷ താരത്തിന് ആശംസ അറിയിച്ചു രംഗത്ത് വന്നതോടെ ഈ അഭ്യൂഹം ഊട്ടിയുറപ്പിക്കുകയാണ് ആരാധകർ. കൂടാതെ ഈ പിറന്നാൾ ആശംസ പോസ്‌റ്റിൽ കടുത്ത അധിക്ഷേപമാണ് തൃഷക്കെതിരെ ഒരുവിഭാഗം ആരാധകർ ഉയർത്തുന്നത്. ജയം രവിയുടെ കുടുംബജീവിതം പോലെ ഇതും തകരുമെന്നാണ് ചിലർ പറയുന്നത്.
ഇതിന് കാരണക്കാരിയായി വലിയൊരു വിഭാഗം ആരാധകരും തൃഷയെ തന്നെയാണ് വിമർശിക്കുന്നതും ചൂണ്ടിക്കാണിക്കുന്നതും. സംഗീതയോട് സഹതാപം പ്രകടിപ്പിക്കുന്ന കമന്റുകളും ഏറെയാണ്. വിജയ്‌ക്കൊപ്പം സോഫയിൽ ഇരിക്കുന്ന ചിത്രമാണ് തൃഷ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. 9 ലക്ഷത്തിൽ അധികം പേരാണ് ഈ ചിത്രത്തിന് ലൈക്ക് ചെയ്‌തിരിക്കുന്നത്.
'സംഗീത വെറുമൊരു പാവം, തൃഷയ്ക്ക് കർമ്മഫലം അനുഭവിക്കേണ്ടി വരും'
തൃഷയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ഭൂരിഭാഗം വിമർശകരും പ്രതികരിക്കുന്നത്. സംഗീത വെറുമൊരു പാവം ആണെന്നും തൃഷ അവരുടെ കുടുംബ ജീവിതം തകർക്കരുതെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇത്തരമൊരു ഗോസിപ്പ് ശക്തമായി നിലനിൽക്കെ പരസ്യമായി ഇങ്ങനെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആശംസ അറിയിച്ചത് ശരിയായ നടപടി അല്ലെന്നും ചിലർ പറയുന്നു.
എന്താണ് ഇവിടെ നടക്കുന്നത്? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തൃഷയും വിജയും ഒന്നിച്ചുള്ള ചിത്രം ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. നിങ്ങൾക്ക് തലച്ചോറില്ലേ? ഇവിടെ ഇത്രയും വലിയ ഗോസിപ്പ് പടരുമ്പോൾ ആണോ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്, നിങ്ങളോടുള്ള ബഹുമാനം നഷ്‌ടമായി എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്‌തിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രത്തിലെ കഥാപാത്രങ്ങളെ അനുസ്‌മരിപ്പിച്ചു കൊണ്ടാണ് മറ്റൊരാളുടെ കമന്റ്. യഥാർത്ഥ ജീവിതത്തിൽ രംഗരായ ശക്തിവേലും ഇന്ദിരാനിയും നിങ്ങൾ രണ്ടുപേരുമാണ് എന്നാണ് അദ്ദേഹം പറയുന്നത്. നമുക്ക് സംഗീത ചേച്ചി മതി വിജയ് അണ്ണാ, ഇവർ നമ്മുടെ കുടുംബത്തിലേക്ക് വേണ്ട എന്ന് വൈകാരികമായി പ്രതികരിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.
തൃഷ ദയവ് ചെയ്‌ത് വിജയെ ഒഴിവാക്കണം എന്നാണ് ഒരാൾ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയെ ഈ വിവാദം വാദിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ കെനിഷ ഫ്രാൻസിസ് ജയം രവിയുടെ ജീവിതം തകർത്തത് പോലെയാണ് തൃഷയെന്നും തന്റെ കർമ്മഫലം അവർ അനുഭവിക്കേണ്ടി വരുമെന്നും ചിലർ അഭിപായപ്പെടുന്നു.












Click it and Unblock the Notifications