അപർണയ്ക്ക് താലിചാർത്തി അർജുൻ; 'ഒടുവിൽ ഒരു സിഗ്‌മ ഗൃഹസ്ഥനായി', അർജ്യുവിന് ആശംസാ പ്രവാഹം
മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബർ അർജ്യു എന്ന് വിളിക്കുന്ന അർജുൻ സുന്ദരേശൻ വിവാഹിതനായി. അപർണ പ്രേംരാജാണ് വധു. തന്റെ സമൂഹ മാധ്യമ പേജിലൂടെ അർജുൻ തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തികച്ചും സ്വകാര്യമായ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അർജുൻ തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ നിരവധി ആരാധകരാണ് യൂട്യൂബർക്ക് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്. താരത്തിന്റെ ഇൻസ്‌റ്റഗ്രാമിൽ ആരാധകർ രസകരമായ ഒട്ടേറെ കമന്റുകളും പങ്കുവച്ചിരുന്നു. നേരത്തെ തന്റെ വീഡിയോകളിൽ പലപ്പോഴും കപ്പിൾസിനെയും കമിതാക്കളെയും നിരന്തരം കളിയാക്കുന്നതിനാൽ അർജുനെ സിഗ്മ എന്നായിരുന്നു ആരാധകർ വിളിച്ചിരുന്നത്.

Pic: Arjyou Instagram
എന്നാൽ വിവാഹ വാർത്താ പുറത്ത് വന്നതോടെ ഇതിനെ കളിയാക്കി കൊണ്ടും ആരാധകർ മത്സരിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. 'കേരളത്തിലെ ഏറ്റവും വലിയ സിഗ്മയും അങ്ങനെ ഗൃഹസ്ഥനായി' എന്നായിരുന്നു ഒരാളുടെ കമന്റ്. അങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഇൻസ്‌റ്റഗ്രാമിൽ വിവാഹ ഫോട്ടോയ്ക്ക് കീഴിൽ വന്നിരിക്കുന്നത്.
പ്രാങ്ക് ആയിരിക്കും അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. 'അണ്ണാ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ', 'എഐ ഒന്നും അല്ലാലോ അല്ലേ?' എന്നിങ്ങനെ ആരാധകരുടെ കമന്റുകൾ നീളുന്നു. 'കൊണ്ടുനടക്കാറുണ്ട് മച്ചാനെ ഞാൻ ഒരു ഫോട്ടോ.. ഇനി അതു വേണ്ട' എന്നും ആരാധകർ പറയുന്നുണ്ട്. പ്രതിശ്രുത വധുവായ അപർണ്ണയും ഫോട്ടോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
'ഇതിൽ നിന്നും ഇപ്പോൾ എന്ത് മനസ്സിലായി? സിഗ്മ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരുത്തനെ പോലും വിശ്വസിക്കരുത് എന്ന്..' നിരവധി ആരാധകരാണ് ഇത്തരം കമന്റുകളുമായി പ്രിയപ്പെട്ട യൂട്യൂബറുടെ വിവാഹ ഫോട്ടോയോട് പ്രതികരിക്കുന്നത്. നേരത്തെ കോവിഡ് കാലത്തെ റോസ്‌റ്റിങ് വീഡിയോകളിലൂടെയായിരുന്നു അർജുൻ ശ്രദ്ധ നേടിയത്.
പിന്നീട് മലയാളി യൂട്യൂബർമാർക്ക് ഇടയിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വ്യക്തികളിൽ ഒരാളായി അർജുൻ മാറിയിരുന്നു. ഈ വർഷം ജൂലൈ മാസത്തിലാണ് അർജു ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ പ്രണയം ലോകത്തോട് വെളിപ്പെടുത്തിയത്. അന്നും ആരാധകർ സമാനമായി കമന്റുകളുമായി രംഗത്ത് വന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
'റൈറ്റ് പേഴ്‌സണ്‍ അറ്റ് റൈറ്റ് ടൈം' എന്നായിരുന്നു അന്ന് അര്‍ജ്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റിൽ എഴുതിയത്. ഇതിന് പിന്നാലെ തന്നെ അപർണയും തന്റെ പ്രണയം പരസ്യമായി വെളിപ്പെടുത്തി രംഗത്ത് വരികയായിരുന്നു. 'നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല' എന്നായിരുന്നു അപര്‍ണ ഫോട്ടോയ്ക്ക് താഴെ എഴുതിയത്.
വധുവായ അപർണയും യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു. അൺഫിൽറ്റേർഡ് വിത്ത് അപർണ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലിലൂടെ നിരന്തരം വിഡിയോകൾ പങ്കുവച്ചിരുന്നു വ്യക്തിയാണ് അപർണ. കൂടാതെ വിവിധ ഓൺലൈൻ ചാനലുകളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. യൂട്യൂബിൽ ഏകദേശം 37 ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സാണ് അർജുനുള്ളത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications