'വീട്ടില്‍ നിന്ന് ഇറക്കി വിട്ടു, തൊപ്പി ഇനിയില്ല', നിഹാദായി ജീവിക്കുമെന്ന് യുട്യൂബര്‍
കോഴിക്കോട്: യുട്യൂബര്‍ തൊപ്പിയെ കുറിച്ച് അറിയാത്തവര്‍ അധികം ഉണ്ടാവില്ല. വിവാദ വിഷയങ്ങള്‍ കൊണ്ട് തൊപ്പി പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തൊപ്പി. കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തിലെ യുട്യൂബ് സ്ട്രീമിങ്ങിലാണ് തൊപ്പി നിര്‍ണായകമായ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എല്ലാം അവസാനിപ്പിക്കുകയാണ്. തന്റെ ലൈവ് സ്ട്രീമിംഗ് ഇനിയുണ്ടാവില്ലെന്ന് യുട്യൂബര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള യുട്യൂബറാണ് തൊപ്പി. അദ്ദേഹത്തിന്റെ വീഡിയോകള്‍ പെട്ടെന്ന് വൈറല്‍ ആവാറുമുണ്ട്.

തൊപ്പി എന്ന ക്യാരക്ടര്‍ താന്‍ അവസാനിപ്പിക്കുകയാണ്. വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും തൊപ്പി പറഞ്ഞു. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ല. അവരെന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് പിന്നെ എന്താണ് കാര്യം? തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും, നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഏക പോംഴിയെന്നും നിഹാദ് വീഡിയോയില്‍ പറയുന്നുണ്ട്.
തൊപ്പി എന്ന ക്യാരക്ടര്‍ അവസാനിപ്പിക്കുകയാണ് ഏക പോംവഴി. അതിലൂടെ മാത്രമേ ജീവിതത്തിലേക്ക് മടങ്ങാനാവൂവെന്ന് തൊപ്പി പറഞ്ഞു. വീഡിയോയില്‍ തൊപ്പി മുടിയും മുറിച്ചു. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റകാര്യമേ പറയാനുള്ളൂ. പിറന്നാള്‍ സമ്മാനം, ആഘോഷം ഒന്നിനുമില്ല, ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടു. എനിക്ക് പിറന്നാള്‍ സമ്മാനമായി തരാനുദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കില്‍ ആര്‍ക്കെങ്കില്‍ ഭക്ഷണം വാങ്ങി കൊടുക്കൂ.
കഴിഞ്ഞ മാസം വീട്ടില്‍ പോയപ്പോള്‍ വീട്ടുകാര്‍ എന്റെ മുഖത്ത് നോക്കി വാതില്‍ അടച്ചു. എത്ര പണവും പ്രശസ്തിയുമുണ്ടായിട്ടും സ്വന്തം വീട്ടുകാര്‍ കൂടെയില്ലെങ്കില്‍ പിന്നെ എന്തുകാര്യമാണ് ഉള്ളതെന്ന് തൊപ്പി വീഡിയോയിലൂടെ ചോദിക്കുന്നു. ഞാന്‍ കഞ്ചാവാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇങ്ങനെ തന്നെയാണെന്നും തൊപ്പി പറഞ്ഞു.
ഞാന്‍ കഞ്ചാവൊന്നുമല്ല, എന്റെ ഉമ്മയാണേ സത്യം ഞാന്‍ കഞ്ചാവ് ഉപയോഗിച്ചില്ല. ഒരു മാസമായി, എന്റെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ്. സ്വന്തം കുടുംബം പോലും വാതില്‍ കൊട്ടി അടിച്ചു. എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. എനിക്ക് മടുത്തെന്നും തൊപ്പി വീഡിയോയില്‍ പറഞ്ഞു. നിങ്ങളോട് എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ടുണ്ട്.
എനിക്ക് മുന്നിലുള്ള അവസാന വഴി തൊപ്പി എന്ന കഥാപാത്രത്തെ ഒഴിയുക എന്നതാണ്. ഞാന്‍ എന്നിലേക്ക് തിരിച്ചുപോവുകയാണ്. സന്തോഷമായിരിക്കാനുള്ള ഏക വഴി അതുമാത്രമാണ്. നിങ്ങള്‍ക്കൊക്കെ ഞാനൊരു കോമാളിയാണ്. ആളുകള്‍ എന്തുവേണമെങ്കിലും കരുതട്ടെ. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം എന്നാണ് യുട്യൂബ് വീഡിയോയില്‍ പറയുന്നത്.












Click it and Unblock the Notifications