കമല ഹാരിസ് മദ്യപിച്ചാണോ പ്രസംഗിച്ചത്? പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?
തീര്‍ത്തും ബോധമില്ലാത്ത രീതിയില്‍ പ്രസംഗിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് അതില്‍ കമല സംസാരിക്കുന്നത്. നിരവധി പേരാണ് അവര്‍ മദ്യപിച്ചിട്ടാണ് ആ പ്രസംഗം നടത്തിയതെന്ന് ആരോപിച്ചത്.
വ്യാപകമായി ആ വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് എന്നാല്‍ ഇന്ന് തന്നെയാണ്. ഇന്നലെ എന്നാല്‍ ഇന്നാണ്. നാളെ ഇന്നാണ്. അതുകൊണ്ട് ഇന്ന് ജീവിക്കാന്‍ നോക്കൂ, അങ്ങനെയാണെങ്കില്‍ ഭാവി നാളെയായിരിക്കുമെന്നും അവര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.

വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ കമലാ ഹാരിസിന് നേരെ ഉയര്‍ന്നിരുന്നു. അമേരിക്കക്കാര്‍ എന്ത് കണ്ടിട്ടാണ് ഇവര്‍ക്ക് വോട്ട് ചെയ്തത്. അതോടെ ഇവരുടെ വംശവും, നിറവും അടക്കമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാമോ അമേരിക്കന്‍ ജനത ഇവര്‍ വോട്ട് ചെയ്തതെന്നും ഒരു യൂസര്‍ ട്വീറ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ എന്താണ് ഈ വീഡിയോ ക്ലിപ്പിന് പിന്നിലെ സത്യാവസ്ഥ. യഥാര്‍ത്ഥത്തില്‍ അവര്‍ മദ്യപിച്ചിരുന്നുവോ? ഈ വീഡിയോ ക്ലിപ്പ് വ്യാജമാണ്.എഡിറ്റ് ചെയ്തിട്ടുള്ളതാണിത്. കമലാ ഹാരിസിന്റേതല്ല ഈ ക്ലിപ്പ്. അവരെ പോലെയുള്ള മറ്റൊരു തട്ടിപ്പുകാരിയുടേതാണ്.
ഈ വീഡിയോയിലേക്ക് ശരിക്കും നോക്കിയാല്‍ ആളുകള്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. റീപ്രൊഡക്ടീവ് ഫ്രീഡം എന്ന് അതില്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒരു സെര്‍ച്ച് നടത്തിയാല്‍ ഇതിന്റെ ഒറിജിനല്‍ വീഡിയോകാണാന്‍ സാധിക്കും. നരാല്‍ പ്രോ ചോയിസ് അമേരിക്ക എന്ന എന്‍ജിഒയുടെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ കാണാന്‍ സാധിക്കും.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
ഏപ്രില്‍ 26നാണ് ഈ വീഡിയോ അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റീപ്രൊഡക്ടീവ് റൈറ്റ്‌സ് റാലിയില്‍ കമല നടത്തിയ പ്രസംഗത്തിന്റേതാണ് ഈ വീഡിയോ. ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് അവര്‍ ഈ പ്രസംഗം നടത്തിയത്. ഏപ്രില്‍ 25നായിരുന്നു ഈ പരിപാടി നടന്നത്.
ഈ പരിപാടിയുടെ ഒരു ഘട്ടത്തില്‍ പോലും അബദ്ധപരമായ കാര്യങ്ങള്‍ അവര്‍ സംസാരിച്ചിട്ടില്ല. റീപ്രൊഡക്ടീവ് ഫ്രീഡത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അവര്‍ സംസാരിച്ചത്. ജോ ബൈഡനൊപ്പം വീണ്ടും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും അവര്‍ സംസാരിച്ചിരുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റ് ഈ പ്രസംഗത്തിന്റെ ഒറിജിനല്‍ വീഡിയോ അപ്ലോഡ് ചെ്തിരുന്നു. റാമ്പില്‍ റാന്റ്‌സ് എന്ന ട്രംപ് അനുകൂല അക്കൗണ്ടാണ് എഡിറ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അടുത്ത ദിവസം ഇതൊരു ട്രോളാണെന്ന് വിശദീകരിച്ചിരുന്നു. അതുകൊണ്ട് കമലാ ഹാരിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയെന്നത് തെറ്റായ വാദമാണ്.

Fact Check
വാദം
കമലാ ഹാരിസ് മദ്യപിച്ച് പ്രസംഗിച്ചുവെന്ന് വീഡിയോ പ്രചാരണം
നിജസ്ഥിതി
വാദം തെറ്റാണ്. വീഡിയോ എഡിറ്റ് ചെയ്തതാണ്.












Click it and Unblock the Notifications