Fact Check: പാന്‍കാര്‍ഡ് ഉള്ള സ്ത്രീകള്‍ക്ക് കേന്ദ്രത്തിന്റെ ഒരുലക്ഷം രൂപ സഹായം; വാര്‍ത്തയുടെ സത്യമിതാ

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാനം ദിവസം മാര്‍ച്ച് 31 ആണ്. അതിനാല്‍ തന്നെ ഇതിന് മുന്‍പ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍ എന്നാല്‍ ഇതിന് ഇടയില്‍ ആണ് പാന്‍ കാര്‍ഡ് കൈവശമുള്ള സ്ത്രീകള്‍ക്ക് ധനസഹായം ലഭിക്കുന്നു തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടക്കുന്നത്.
പാന്‍ കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. 'യോജന 4 യു' എന്ന യൂട്യൂബ് ചാനല്‍ ആണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചതിന് പിന്നില്‍. നിങ്ങളുടെ അമ്മയ്ക്കോ, സഹോദരിക്കോ, ഭാര്യയ്ക്കോ പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഒരു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ സഹായധനമായി നല്‍കും എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി പി ഐ ബിയും രംഗത്തെത്തിയിട്ടുണ്ട്. പ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്ക് വെച്ച് കൊണ്ടാണ് പി ഐ ബി ഫാക്ട് ചെക്ക് വസ്തുത വ്യക്തമാക്കുന്നത്. ' യോജ്ന 4യു' എന്ന പേരിലുള്ള ഒരു യൂട്യൂബ് ചാനല്‍, പാന്‍ കാര്‍ഡ് കൈവശമുള്ള എല്ലാ സ്ത്രീകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 1,00,00 രൂപ നല്‍കുന്നുണ്ടെന്ന് അവകാശപ്പെടുന്നു.

Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ
എന്നാല്‍ ഈ വീഡിയോയിലെ അവകാശവാദം വ്യാജമാണ്. ആധികാരിക വിവരങ്ങള്‍ക്കായി ദയവായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക, എന്നുമാണ് പി ഐ ബി ഫാക്ട് ചെക്ക് തങ്ങളുടെ ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂഹബ് ചാനല്‍ ആണ് ഇത്തരത്തില്‍ ഒരു പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാസം മുന്‍പാണ് ഈ വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം 5000 ത്തില്‍ അധികം പേര്‍ ഈ വ്യാജ വീഡിയോ കണ്ടിട്ടുണ്ട്. അതേസമയം മാര്‍ച്ച് 31 ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പണമിടപാടുകളും മറ്റ് പാന്‍ കാര്‍ഡ് ആവശ്യമായ ഇടപാടുകളും പ്രതിസന്ധിയിലാകും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Fact Check
വാദം
പാന്‍ കാര്‍ഡ് ഉള്ള സ്ത്രീകള്‍ക്ക് ഒരു ലക്ഷം കേന്ദ്രസഹായം എന്ന പ്രചരണം
നിജസ്ഥിതി
പാന്‍ കാര്‍ഡ് ഉള്ള സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല












Click it and Unblock the Notifications