കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ? പ്രചാരണം വ്യാജം
ദില്ലി: പുതിയ ഐടി നിയമം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ പല അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുമെന്നും, വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്യുമെന്നൊക്കെ അതില്‍ ചിലതാണ്. അതില്‍ പ്രധാനമായ മറ്റൊരു പ്രചാരണം വാട്‌സ്ആപ്പിലെ കോളുകള്‍ കേന്ദ്ര സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുമെന്നാണ് മറ്റൊരു പ്രചാരണം. മന്ത്രാലയവുമായി നിങ്ങളുടെ ഡിവൈസ് കണക്ട് ചെയ്യപ്പെടുമെന്നും പ്രചാരണത്തിലുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ വ്യാജമാണ്.

ഇത് മാത്രമല്ല വേറെയും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ മൂന്ന് ടിക്ക് മാര്‍ക്കുകള്‍ ഉണ്ടെന്നാണ് മറ്റൊന്ന്. ഈ ടിക്കുകളില്‍ രണ്ടെണ്ണം നീലയും മറ്റൊന്ന് ചുവപ്പുമാണെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ ആ സന്ദേശത്തിന്റെ, ഉള്ളടക്കം പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും പറയുന്നു. മൂന്ന് ടിക്കുകള്‍ മാത്രമാണെങ്കില്‍ സര്‍ക്കാര്‍ ആ സന്ദേശം കണ്ടെന്നാണ് പ്രചാരണം. ഇനി മൂന്ന് റെഡ് ടിക്കുകളാണെങ്കില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവാന്‍ തുടങ്ങിയെന്നാണ് ഈ പ്രചാരണത്തിലുള്ളത്.
അതേസമയം ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണ്. സര്‍ക്കാര്‍ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഐടി നിയമത്തില്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. എന്നാല്‍ പുതിയ നയത്തില്‍ സ്വകാര്യത മാനിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ പരമാധികാരത്തെ ഹനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണെങ്കില്‍, അത് അയച്ച വ്യക്തിയുടെ വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്യുകയെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
സ്വകാര്യതാ നയം നടപ്പാക്കാനും, പരാതികള്‍ പരിഹരിക്കാനുമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. പരാതികള്‍ 36 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്നും സര്‍ക്കാര്‍ നിയമത്തില്‍ നിഷ്‌കര്‍ശിക്കുന്നു. അതിലൊന്നും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പറയുന്നില്ല. സാധാരണ രണ്ട് ടിക്കുകള്‍ വന്ന് കഴിഞ്ഞാല്‍ ആ സന്ദേശം ആരെങ്കിലും കണ്ടെന്നോ വായിച്ചെന്നോ എന്നാണ് സൂചിപ്പിക്കുന്നത്. ഐടി നിയമം 2021 പ്രകാരം മുകളില്‍ പറഞ്ഞിട്ടുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണ്.
Recommended Video
വാദം

Fact Check
വാദം
കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് പ്രചാരണം
നിജസ്ഥിതി
കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് പ്രചാരണം വ്യാജം. മൂന്ന് ടിക്ക് മാര്‍ക്കുകള്‍ വാട്‌സ്ആപ്പില്‍ കൊണ്ടുവന്നു എന്നതും വ്യാജം












Click it and Unblock the Notifications