മുസ്ലീം പള്ളികള്‍ അടച്ചതിന് സര്‍ക്കാരിനെ വെല്ലുവിളിച്ച് മതപണ്ഡിതന്‍, ഇന്ത്യയിലാണോ? സത്യാവസ്ഥ!!
ദില്ലി: കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു, ഇപ്പോഴത് നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ സംഭവങ്ങളെ മതത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്. ദിവസങ്ങളായി ഒരു മുസ്ലീം പണ്ഡിതന്‍ പള്ളികള്‍ അടച്ചുപൂട്ടിയതിനെതിരെ സര്‍ക്കാരിനെതിരെ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പള്ളികള്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നമ്മള്‍ എതിര്‍ക്കണമെന്ന് ഒരാള്‍ വലിയൊരു കൂട്ടം ജനത്തിനോട് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. സര്‍ക്കാര്‍ അഞ്ച് പേരില്‍ അധികം പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെങ്കില്‍, ജനങ്ങള്‍ അതിന് അനുമതി ലഭിക്കുന്നതിനായി അവരുടെ ജീവന്‍ നല്‍കാനും തയ്യാറാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. പലരും ഈ വീഡിയോ ഇന്ത്യയിലാണെന്ന് പലരും അവകാശപ്പെട്ടിരുന്നു. ചിലര്‍ എവിടെ നിന്നാണ് ഈ വീഡിയോ വന്നതെന്നും ചോദിച്ചിരുന്നു. എന്നാല്‍ പ്രചാരണം പോലെ ഈ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളത്. ഈ മാസം തന്നെ പാകിസ്താനില്‍ വെച്ച് നടന്നതാണ് ഈ സംഭവം. പാകിസ്താനിലെ മന്‍സെഹറയില്‍ ഒരു ശവസംസ്‌കാരെ ചടങ്ങില്‍ കൂടി നിന്ന വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്താണ്, ഈ വീഡിയോയില്‍ കാണുന്നയാള്‍ സംസാരിച്ചത്. ജമാഅത്ത് ഉലമ ഇ ഇസ്ലാമിന്റെ നേതാവായ മുഫ്തി കിഫായത്തുള്ളയാണ് വീഡിയോയില്‍ വിവാദ പ്രസംഗം നടത്തുന്നയാള്‍.
നിരവധി പേര്‍ ഈ വീഡിയോ ഉപയോഗിച്ച് വര്‍ഗീയ പ്രചാരണം വരെ നടത്തുന്നുണ്ട്. നേരത്തെ തബ്ലീഗ് വിഷയത്തില്‍ മുസ്ലീങ്ങള്‍ കൊറോണ വാഹകാരാണെന്ന തരത്തില്‍ ഇന്ത്യയില്‍ പ്രചാരണം നടന്നിരുന്നു. ഇപ്പോഴും അത് സജീവമാണ്. ഇന്ത്യയില്‍ കൊറോണയുടെ സമൂഹവ്യാപനത്തിന് മുസ്ലീങ്ങളാണ് കാരണക്കാര്‍ എന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ഈ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഫ്തി കിഫായത്തുള്ളയുടെ പ്രസംഗത്തില്‍ നിങ്ങള്‍ ഇപ്പോഴിത് ചെയ്താല്‍, അമേരിക്കയുടെ നിര്‍ദേശപ്രകാരം പള്ളികളെ നിങ്ങള്‍ ലക്ഷ്യം വെക്കുകയാണെന്ന് കരുതേണ്ടി വരുമെന്ന് പറയുന്നുണ്ട്. ഞങ്ങള്‍ സ്വന്തം ജീവന്‍ നല്‍കും, പക്ഷേ ഒരിക്കലും പള്ളികളെ ഉപേക്ഷിക്കില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
അതേസമയം ട്വിറ്ററില്‍ ഒരു യൂസര്‍ ഈ വീഡിയോ പാകിസ്താനില്‍ നിന്നാണെന്ന് പറയുന്നുണ്ട്. ഉസ്മാന്‍ അലി എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദ പരാമര്‍ശം കാരണം കിഫായതുള്ള പാകിസ്താനില്‍ അറസ്റ്റിലായെന്നും ഉസ്മാന്‍ പറഞ്ഞു. ഓരോ തവണ ഈ വീഡിയോ കാണുമ്പോഴും, ഓരോ തവണ ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോഴും ഞങ്ങളുടെ മേല്‍ ദയ കാണിക്കണമെന്ന് അല്ലാഹുവിനോട് പറയാറുണ്ട്. ഈ വിഡ്ഢികളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഉസ്മാന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഇത്തരമൊരു പ്രചാരണം നടന്നുവെന്ന വാദം ഇതോടെ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications