ലോകത്ത് ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യം ഏതാണ്?
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവരുടെ രാജ്യം എങ്ങിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ചൊല്ലി പല ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വന്‍ സമ്പത്തുള്ള രാജ്യം ഇതില്‍ മുന്നില്‍ നില്‍ക്കുമെന്ന് ഒരു കൂട്ടരും എന്നാല്‍ പണമില്ലെങ്കിലും ജനങ്ങളുടെ സന്തോഷം മാത്രമാണ് വിഷയമെന്ന് മറ്റൊരു കൂട്ടരും കരുതുന്നു.
യു.എസ്സിലെ 'ഗ്യാലപ്പ്-ഹെല്ത്ത്വെയ്സ്' ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവരുടെ രാജ്യം ഏതാണെന്ന് കണ്ടെത്താന്‍ 2014ല്‍ നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞദിവസം പുറത്തുവിട്ടു. ഏവരെയും അത്ഭുതപ്പെടുത്തി പനാമയാണ് ലിസ്റ്റില്‍ ഒന്നാമതായത്. പനാമ മാത്രമല്ല, ആദ്യ പത്തില്‍ ഇടം പിടിച്ച രാജ്യങ്ങളുടെ പട്ടിക ആരെയും അമ്പരപ്പിക്കുന്നതാണ്.

പനാമയ്ക്ക് പിന്നില്‍ രണ്ടാമതായി കോസ്റ്റോറിക്ക, പ്യൂര്‍ട്ടോറിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, ബെലിസ്, ചിലി, ഡെന്മാര്ക്ക്, ഗ്വാട്ടിമാല, ഓസ്ട്രിയ, മെക്സിക്കോ എന്നിങ്ങനെയാണ് ആദ്യ പത്തു രാജ്യങ്ങള്‍. മിക്ക രാജ്യങ്ങളും സാമ്പത്തിക രംഗത്ത് പിന്നിലാണെങ്കിലും ഗ്യാലപ്പിന്റെ നിരീക്ഷണത്തില്‍ ഇവിടുത്തെ ജനങ്ങള്‍ കൂടുതല്‍ സന്തോഷവാന്മാരാണ്.
ആരോഗ്യം, ബന്ധങ്ങള്‍, ലക്ഷ്യബോധം, സാമ്പത്തികം ഇവയെല്ലാം കണക്കാക്കിയായിരുന്നു കൂടുതല്‍ സന്തോഷമുള്ളവരെ തെരഞ്ഞെടുത്തത്. ഇതിനായി 145 രാജ്യങ്ങളിലായി 1,46,000 പേരുമായി സംവദിച്ചു. ഇതിനുശേഷമാണ് ഫലം പ്രസിദ്ധീകരിച്ചത്. യുഎന്‍ നിരീക്ഷണപ്രകാരം സ്വിറ്റസര്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications