ഐസിസിനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്ന 10 കാര്യങ്ങള്‍... പക്ഷേ നിങ്ങള്‍ക്കറിയാമോ?
ഐസിസ് എന്ന ഇസ്ലാമിക ഭീകര സംഘത്തെ കുറിച്ച് അറിയാത്തവര്‍ ലോകത്ത് ആരും ഉണ്ടാകില്ല. ഇസ്ലാമിന്റെ പേര് പറഞ്ഞാണ് അവര്‍ ഓരോ ഭീകര പ്രവര്ഡത്തനങ്ങളും നടത്തുന്നത്. അതിന്റെ പേരില്‍ സമാധാനകാംക്ഷികളായ സാധാരണ ഇസ്ലാംമത വിശ്വാസികള്‍ പോലും ഇപ്പോള്‍ പീഡിപ്പിയ്ക്കപ്പെടുകയാണ്.
ഐസിസിനെ പറ്റിയുള്ള പൊതുവായ കാര്യങ്ങള്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഉണ്ട്. എന്നാല്‍ ഐസിസിന് പിന്നില്‍ ഇസ്രായേലും അമേരിക്കയും ആണന്ന ചിലരുടെ വാദത്തിന് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല.
പക്ഷേ ഐസിസിനെ ലോകത്തെ മറ്റ് ഭീര സംഘടനകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. എന്താണ് അവ?

സര്‍വ്വനാശം
സര്‍വ്വനാശത്തിന്റെ ഏജന്റുമാര്‍ എന്നാണ് ഐസിസ് തീവ്രവാദികളെ പലരും വിശേഷിപ്പിയ്ക്കുന്നത്. അതിന് കാരണമുണ്ട്, ഇറാഖിലും സിറിയയിലും മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവര്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഖലാഫത്ത്
ലോകത്തെ എല്ലാ മുസ്ലീങ്ങളും ഖിലാഫത്തിന് കീഴില്‍ വരണം എന്നാണ് ഐസിസ് പറയുന്നത്. അവര്‍ സ്വന്തമായി ഒരു ഖിലാഫത്ത് രൂപീകരിയ്ക്കുകയും അതിന്റെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തുകഴിഞ്ഞു. മറ്റൊരു ഭീകര സംഘടനയ്ക്കും ഇത് അവകാശപ്പെടാനാവില്ല.

വളര്‍ത്തിയതാര്?
സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെയുള്ള വിമത പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒഴുക്കിയിരുന്നത് സൗദി അറേബ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളായിരുന്നു. ആ പണം ഐസിസും പറ്റിയിട്ടുണ്ട്. അങ്ങനെയാണ് അവര്‍ പടര്‍ന്ന് പന്തലിച്ചതും.

കോടികള്‍ സമ്പാദിക്കുന്നു
ഓരോ ദിവസവും ഐസിസിന്റെ വരുമാനം കോടികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് അനധികൃത എണ്ണക്കച്ചവടവും മയക്കുമരുന്‌ന് കടത്തുമാണ് സഹായിക്കുന്നത്. പിന്നെ അറിയാത്ത സ്രോതസ്സുകളില്‍ നിന്നുള്ള വന്‍ ധനസഹായവും.

വിസ്തൃതി
ലോകത്തെ പല രാജ്യങ്ങളേക്കാള്‍ വിസ്തൃതിയുണ്ട് ഐസിസ് കൈയ്യടക്കിവച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്ക്. സിറിയയിലും ഇറാഖിലും ലിബിയയിലും ലബനോണിലും എല്ലാം ഐസിസിന് കീഴില്‍ ഒരുപാട് പ്രദേശങ്ങളുണ്ട്.

സോഷ്യല്‍ മീഡിയ
ലോകത്ത് സോഷ്യല്‍ മീഡിയയെ എറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള തീവ്രവാദ സംഘം ഐസിസ് ആണെന്ന് പറയേണ്ടിവരും. അവരുടെ ആശയ പ്രചാരണവും ആളെ കൂട്ടലും ഭീഷണിയും എല്ലാം സോഷ്യല്‍ മീഡിയ വഴിയാണ്.

കഴുത്തറക്കല്‍
ബന്ദികളെ കഴുത്തറുത്ത് കൊല്ലുക എന്നതാണ് ഐസിസ് ക്രൂരതയുടെ മുഖമുദ്ര. ഇതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് പുറത്ത് വിട്ടാണ് ഇവര്‍ ലോകത്തിന് മുന്നില്‍ ഭീതി വിതച്ചത്.

അല്‍ഖ്വായ്ദ
ഇറാഖിലെ അല്‍ഖ്വായ്ദ എന്നാണ് ഐസിസ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഭീകരവാദത്തിന്റെ കാര്യത്തില്‍ അല്‍ഖ്വായ്ദയും ബോക്കോ ഹറാമും ഒന്നും ഐസിസിന് മുന്നില്‍ ഒന്നുമല്ല.

ചരിത്രം നശിപ്പിയ്ക്കുന്നവര്‍
മനുഷ്യ ചരിത്രത്തിലെ മഹത്തായ സ്മാരകങ്ങള്‍ ചുട്ടെരിക്കുന്നവരാണ് ഐസിസ് ഭീകരര്‍. സിറിയയിലെ അനേകം ചരിത്ര സ്മാരകങ്ങളാണ് ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞ് ഇവര്‍ തച്ചുടച്ച് കളഞ്ഞത്.

ലോകമെമ്പാടും
ആദ്യം സിറിയയിലും ഇറാഖിലും... പിന്നീട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും... ഇതായിരുന്നു ഐസിസിന്റെ റിക്രൂട്ട്‌മെന്റ് രീതി. മലയാളികള്‍ പോും ഇന്ന് ഐസിസില്‍ അംഗങ്ങളാണ്.












Click it and Unblock the Notifications