ഇതുവരെ ഉത്തരം കിട്ടാത്ത പത്ത് ചിത്രങ്ങള്‍... എന്തൊക്കെയാണത്?
ലോകം കീഴടക്കിയവനാണ് എന്ന അഹങ്കാരമാണ് മനുഷ്യന്. എന്നാല്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത അനേകായിരം കാര്യങ്ങള്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്.
എന്തിന് മനുഷ്യന് കണ്ടുപിടിച്ച സാധനങ്ങളുടെ തന്നെ പല കാര്യങ്ങളെ കുറിച്ചും കൃത്യമായ അറിവ് മനുഷ്യനില്ല. എന്നാലും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല.
ഫോട്ടോഗ്രാഫി മനുഷ്യന് കണ്ടുപിടിച്ചതാണ്. എന്നാല്‍ ഫോട്ടോയില്‍ പതിഞ്ഞ പല കാര്യങ്ങളുടേയും സത്യാവസ്ഥ കണ്ടുപിടിയ്ക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ചില നിഗൂഢ ചിത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. (അവലംബം: ടോപ് ലിസ്റ്റ് യൂട്യൂബ് ചാനല്‍)

പറക്കും തളികയോ?
നാസയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നിലാണ് ഇങ്ങനെ ഒരു നിഗൂഢ വസ്തുവിനെ കണ്ടെത്തിയത്. മനുഷ്യന് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിയ്ക്കുന്നതിനും മുമ്പായിരുന്നു നാസയുടെ ക്യാമറയില്‍ ഇത് പതിഞ്ഞത്. എന്താണ് ആ സാധനം എന്ന് ഇപ്പോഴും വ്യക്തമല്ല.

തൂങ്ങി നില്ക്കുന്ന അജ്ഞാതാന്
1950 കളില്‍ എടുത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണിത്. പക്ഷേ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ആ മനുഷ്യ രൂപം എന്താണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല.

സിസിടിവിയിലെ പ്രേതം
ഒരു ബില്‍ഡിങ്ങില്‍ നിന്ന് ഇറങ്ങിവരുന്ന ഈ അസാധാരണ രൂപം പതിഞ്ഞത് സിസിടിവി ക്യാമറയിലാണ്. എന്നാല്‍ ആ സമയം ആരെങ്കിലും അവിടെ നിന്ന് പുറത്തിറങ്ങി വന്നതായി ഒരാളും കണ്ടിട്ടും ഇല്ല. പിന്നെ എന്താണ് ആ രൂപം?

നോര്‍വേയിലെ പ്രകാശം
നോര്‍വേയിലെ ഒരു താഴ് വരയില്‍ മാത്രം കണ്ടതാണ് ഈ പ്രകാശ രേഖ. ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ്. ഒഴുകി നടക്കുന്ന ഈ പ്രകാശത്തെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല.

ഹുക്ക് ദ്വീപിലെ ഭീകര ജീവി
ഹുക്ക് ദ്വീപനിടുത്തുകൂടെ കടലിലൂടെ പോകുമ്പോഴാണ് ഈ ചിത്രം പകര്‍ത്തിയിട്ടുള്ളത്. കറുത്ത വലിയ ഭീകര ജീവിയാണിതെന്ന് തോന്നും. പക്ഷേ എന്താണെന്ന് ഇനിയും കണ്ടുപിടിയ്ക്കാനായിട്ടില്ല. പിന്നീടൊരിയ്ക്കലും ഇതിനെ കണ്ടിട്ടും ഇല്ല.

പിന്തുടര്‍ന്ന മുഖങ്ങള്‍
1924 ല്‍ ആണ് സംഭവം. ഒരു കപ്പലിലുണ്ടായിരുന്ന രണ്ട് നാവികര്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഉപേക്ഷിച്ചാണ് മറ്റുള്ളവര്‍ മടങ്ങിയത്. എന്നാല്‍ അവരുടെ മുഖങ്ങള്‍ തങ്ങളെ പിന്തുടര്ന്നു എന്നാണ് കപ്പിലിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞത്. അതിന്റെ തെളിവാണ് ഈ ചിത്രം.

വീണ്ടും പറക്കുംതളിക
1915 ല്‍ എടുക്കപ്പെട്ട ചിത്രമാണിത്. മക് മിന്വില്ലെ എന്നയാളാണ് ഇത് പകര്‍ത്തിയത്. എന്താണ് ആ കറുത്ത സാധനം എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നാഗ ബോള്‍സ്
ഒരു നദിയില്‍ നിന്ന് പ്രകാശ ഗോളങ്ങള്‍ മുകളിലേയ്ക്ക് തെറിയ്ക്കുന്നതാണ് ചിത്രം. തായ്ലന്റിലാണ് സംഭവം. പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ കാര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

ആരാണീ ഫ്രീക്കന്‍?
1920 കളില്‍ എടുത്ത ചിത്രമാണിത്. ബാക്കിയെല്ലാവരും അന്നത്തെ കാലത്തെ വേഷത്തില്‍. പക്ഷേ ഒരാള്‍ മാത്രം ആധുനിക വേഷത്തില്‍. ആരാണിയാള്‍?

തലയ്ക്ക് പിറകില്‍
വിശാലമായ ഒരു പാടത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ കുഞ്ഞിന്റെ പടമെടുത്തതാണ് ഒരാള്‍. എന്നാല്‍ ഫോട്ടോ ഡെവലപ് ചെയ്ത വന്നപ്പോഴാണ് അത് കണ്ടത്. പെണ്‍കുട്ടിയുടെ തലയ്ക്ക് പിറികില്‍ ഒരു ആള് രൂപം. ആളൊഴിഞ്ഞ പാടത്ത് അത് എങ്ങനെ വന്നു?

ഫോട്ടോ ഷോപ്പ്?
ഈ ചിത്രങ്ങളെല്ലാം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എങ്കിലും ഒരു കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്- ഇതില്‍ പലതും കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന്!!!
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications