Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓര്‍മയുണ്ടോ ഈ പരസ്യങ്ങള്‍?

പരസ്യങ്ങള്‍ വന്നാല്‍ റിമോട്ടെടുത്ത് ചാനല്‍ മാറ്റുന്ന കാലമാണ്. ഈ വെല്ലുവിളിയെ അതിജീവിക്കാനായി പരസ്യങ്ങളും സിനിമ പോലെ മിഴിവാക്കുകയാണ് പരസ്യകമ്പനിക്കാര്‍. ഇന്റര്‍നെറ്റിലാകട്ടെ കളരിയഭ്യാസിയുടെ വഴക്കമുണ്ടെങ്കിലേ പരസ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട് വേണ്ട കണ്ടന്റ് വായിക്കാന്‍ കഴിയൂ എന്നതാണ് സ്ഥിതി.

ഇതൊന്നുമല്ലാതിരുന്ന കാലത്തും ഇവിടെ പരസ്യങ്ങള്‍ ഉണ്ടായിരുന്നു. ടിവിയുടെയും ഇന്റര്‍നെറ്റിന്റെയും ബഹളം ഇത്ര ഇല്ലാതിരുന്ന കാലത്ത് പത്രങ്ങളിലും മാസികകളിലും അച്ചടിച്ചുവന്ന പരസ്യങ്ങള്‍. ഇതില്‍ പലതും ആളുകള്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. പോയകാലത്ത് ആഘോഷിക്കപ്പെട്ടിരുന്ന ചില പരസ്യങ്ങള്‍ ഗൃഹാതുരതയോടെ ഒന്ന് തുറന്നുനോക്കൂ.

രതി അഗ്നിഹോത്രിയുടെ ത്രില്‍

രതി അഗ്നിഹോത്രിയുടെ ത്രില്‍

ഏറ്റവും മികച്ച കോള എന്ന വിശേഷണവുമായി എത്തിയ ത്രില്ലിന്റെ മോഡല്‍ രതി അഹ്നിഹോത്രിയായിരുന്നു. എന്റെ ത്രില്‍ പങ്കുവെക്കൂ എന്നായിരുന്നു പരസ്യവാചകം.

നമ്പര്‍ വണ്‍ ജയപ്രദ

നമ്പര്‍ വണ്‍ ജയപ്രദ

ആരാണ് നമ്പര്‍ വണ്‍ -ജയപ്രദ ചോദിക്കുന്നു. സിനിമാതാരങ്ങളുടെ ബ്യൂട്ടി സോപ്പായ ലക്‌സിന്റെ പരസ്യമാണ് ഇത്

സാരിക്ക് ഇങ്ങനെ ഒരു പരസ്യം

സാരിക്ക് ഇങ്ങനെ ഒരു പരസ്യം

ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു പരസ്യം സങ്കല്‍പ്പിക്കാനെങ്കിലും കഴിയുമോ. സുഭാഷില്‍ നിന്നും മറ്റൊരു നമ്പര്‍ വണ്‍ എന്നാണ് പരസ്യ വാചകം

ബഹുകേമം ഈ രുചി

ബഹുകേമം ഈ രുചി

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് പോലും എഴുതിയിട്ടില്ല ചാംസിന്റെ ഈ പരസ്യത്തില്‍.

ചമ്പാ കോള

ചമ്പാ കോള

കൂള്‍ഡ്രിങ്ക്‌സ പരസ്യങ്ങളിലെ ഒരു കാലത്തെ പ്രശസ്തനായിരുന്നു ഓറഞ്ച് രുചിയുമായി എത്തിയ ചമ്പാ കോള.

ബൂസ്റ്റ് ഈസ് ദ സീക്രട്ട്

ബൂസ്റ്റ് ഈസ് ദ സീക്രട്ട്

ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി എന്ന് സച്ചിന്‍ പറയുന്നത് കേട്ട് എത്ര പേര്‍ ബൂസ്റ്റ് വാങ്ങി കുടിച്ചിട്ടുണ്ടാകും..

 യേ ദില്‍ മാംഗേ മോര്‍

യേ ദില്‍ മാംഗേ മോര്‍

കൊക്കോകോളയെപ്പോലെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പെപ്‌സിയെ സഹായിച്ചത് യേ ദില്‍ മാംഗേ മോര്‍ ആഹാ എന്ന പരസ്യമായിരുന്നു

രാധേ അതിമനോഹരമായിരിക്കുന്നു

രാധേ അതിമനോഹരമായിരിക്കുന്നു

ഈ പരസ്യം മലയാളി കണ്ടിരിക്കാന്‍ ഇടയില്ല, റേഡിയോ സൂപ്പര്‍ ഹിറ്റാക്കിയ പരസ്യമാണിത്. രാധേ അതിമനോഹരമായിരുന്നു.. എന്നെയാണോ ഉദ്ദേശിച്ചത്. അല്ല നിന്റെ പാചകം. ഓ അതോ അതിന്റെ രഹസ്യം ഇദയം നല്ലെണ്ണ.

ലൈഫ്‌ബോയ് എവിടെയോ..

ലൈഫ്‌ബോയ് എവിടെയോ..

ലൈഫ്‌ബോയ് എവിടെയോ അവിടെയാണാരോഗ്യം - ഇത് പുതിയ പരസ്യവാചകം. അതിനൊക്കെ മുമ്പ് ലൈഫ്‌ബോയ് സോപ്പിന്റെ പരസ്യം എങ്ങിനെയായിരുന്നു എന്ന് നോക്കൂ

ലൈവായി വരൂ

ലൈവായി വരൂ

ലൈവായി വരൂ ഫ്രഷായി വരൂ.. ലിറില്‍ സോപ്പിന്റെ ഈ പരസ്യം നോക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+