Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!

അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ ലോകം. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍.

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി, അവിടെ നിന്ന് കല്ലുംമണ്ണും വരെ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. എന്നാലും ചന്ദ്രഗ്രഹണം എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഭയമാണ്. അപ്പോള്‍ പിന്നെ സൂപ്പര്‍ മൂണും ബ്ലഡ് മൂണും ബ്ലൂ മൂണും ഒരുമിച്ച് വരുമ്പോഴുള്ള കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ...

മനുഷ്യന്‍ ചൊവ്വയിലേക്ക് പേടകം അയച്ച് പഠനം നടത്തുമ്പോഴും ചൊവ്വാ ദോഷം മൂലം വിവാഹം മുടങ്ങുന്ന നമ്മുടെ നാട്ടില്‍ മാത്രമല്ല ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉള്ളത്. അപൂര്‍വ്വ പ്രതിഭാസത്തിനിടെ ചന്ദ്രനെ നോക്കിയാല്‍ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകും എന്ന് വരെ വിശ്വസിക്കുന്നവരുണ്ട് ഈ ലോകത്ത്!!! ചില ഞെട്ടിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ കാണാം...

നല്ലത് ചെയ്താല്‍..., ചീത്തയോ!!!

നല്ലത് ചെയ്താല്‍..., ചീത്തയോ!!!

ബ്ലഡ് മൂണിന്റെ സമയത്ത്, അതായത് ചന്ദ്ര ഗ്രഹണത്തിന്റെ സമയത്ത് നല്ല കാര്യങ്ങള്‍ ചെയ്താല്‍ അത് ഇരട്ടിക്കും എന്നാണ് തിബത്തിലെ ബുദ്ധമത വിശ്വാസികള്‍ കരുതന്നത്. നല്ലത് ചെയ്താല്‍ മാത്രമല്ല ഇരട്ടിക്കുക, മോശം കാര്യങ്ങള്‍ ചെയ്താല്‍ അതും ഇരട്ടിക്കുമത്രെ!

കുടിപ്പക തീര്‍ക്കാന്‍

കുടിപ്പക തീര്‍ക്കാന്‍

സൂര്യനും ചന്ദ്രനും തമ്മിലുള്ള അടിപിടിയാണ് ഗ്രഹണ സമയത്ത് നടക്കുന്നത് എന്നാണ് ടോഗോയിലേയും ബെനിനിലേയും ബാറ്റമാലിബ വിഭാഗക്കാര്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ ആ അടിപിടി തീര്‍ക്കാനും ശ്രമിക്കുമത്രെ അപ്പോള്‍. അതുകൊണ്ട് തന്നെ കുടിപ്പകകള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റിയ സമയമായിട്ടാണ് അവര്‍ ബ്ലഡ് മൂണിനെ കാണുന്നത്!

ഗര്‍ഭിണിയാകും!!!

ഗര്‍ഭിണിയാകും!!!

ഒരു മാസത്തില്‍ രണ്ട് തവണ പൗര്‍ണമി വരുന്നതാണല്ലോ ബ്ലൂ മൂണ്‍. ഈ സമയം ചന്ദ്രനെ നോക്കിയാല്‍ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകും എന്ന് വരെ വിശ്വസിക്കുന്ന വിഭാഗങ്ങള്‍ നമ്മുടെ ലോകത്തുണ്ട്!

പൂവിറുത്താല്‍

പൂവിറുത്താല്‍

ബ്ലൂമൂണ്‍ സമയത്ത് പൂവിറുത്താല്‍ എന്ത് സംഭവിക്കും? ഇറുത്ത പൂ കൈയ്യില്‍ ഇരിക്കും എന്ന് പറയാന്‍ വരട്ടേ... സംഗതി വലിയ ഭാഗ്യം കൊണ്ടുവരും എന്ന് കരുതുന്നവരും ഈ ലോകത്തുണ്ട്.

 ഒമ്പത് തവണ നോക്കിയാല്‍

ഒമ്പത് തവണ നോക്കിയാല്‍

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ നോക്കരുത് എന്നൊരു അന്ധവിശ്വാസം ബ്രിട്ടീഷുകാരുടെ ഇടയില്‍ ഉണ്ട്. ഒരു തവണ നോക്കിയാല്‍ തന്നെ പ്രശ്‌നമാണ്. ഒമ്പത് തവണ എങ്ങാനും നോക്കിയാല്‍ സ്വര്‍ഗ്ഗ വാതില്‍ അവര്‍ക്ക് മുന്നില്‍ അടയ്ക്കപ്പെടും എന്നാണ് അന്ധവിശ്വാസം.

കുട്ടികളെ ഉണ്ടാക്കാന്‍

കുട്ടികളെ ഉണ്ടാക്കാന്‍

കുട്ടികളുണ്ടാവുക എന്നത് ഓരോ ദമ്പതികളുടേയും ആഗ്രഹമായിരിക്കും. അങ്ങനെ വിചാരിച്ച് നടക്കാത്തവര്‍ക്ക് പോലും ബ്ലൂമൂണ്‍ ദിനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുട്ടികളുണ്ടാകും എന്നാണ് മറ്റൊരു വിശ്വാസം!

കണ്ണട വച്ച് നോക്കിയാല്‍

കണ്ണട വച്ച് നോക്കിയാല്‍

സൂര്യ ഗ്രഹണ സമയത്ത് കറുത്ത കൂളിങ് ഗ്ലാസ്സ് വച്ച് സൂര്യനെ നോക്കുന്നതാണ് നല്ലത് എന്ന് പറയാറുണ്ട്. എന്നാല്‍ ചന്ദഗ്രഹണ സമയത്ത് അങ്ങനെ ചന്ദ്ര നോക്കിപ്പോകരുത് എന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. കൂളിങ് ഗ്ലാസ്സ് എന്നല്ല, ഒരു കണ്ണടയും വച്ച് നോക്കരുത്. നോക്കിയാല്‍ ദൗര്‍ഭാഗ്യം വരുമത്രെ!

നല്ലകാലം വരും!!!

നല്ലകാലം വരും!!!

ചന്ദ്ര ഗ്രഹണം നല്ല കാലം വരുന്നതിന്റെ സൂചനയാണ് എന്ന വിശ്വസിക്കുന്നവരും ഉണ്ട്. പല അമേരിക്കന്‍ ഗോത്ര വര്‍ഗ്ഗങ്ങളും വിശ്വസിക്കുന്നത് ഭൂമിയെ നിയന്ത്രിക്കുന്നത് ചന്ദ്രന്‍ ആണെന്നാണ്. വലിയ മാറ്റങ്ങളുടെ സൂചനയാണ് ചന്ദ്ര ഗ്രഹണം എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ചന്ദ്രശോഭ അടിച്ചാല്‍

ചന്ദ്രശോഭ അടിച്ചാല്‍

ബ്ലൂമൂണ്‍ ദിവസം രാത്രി വീട്ടിലെ ജനലുകളും വാതിലുകളും എല്ലാം അടച്ചിടണം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ചന്ദ്ര പ്രകാശം മുഖത്ത് തട്ടി ഉറങ്ങിയാല്‍ അത് അത്ര നല്ലതല്ലെന്നാണത്രെ ഇവര്‍ കരുതുന്നത്!

ഭക്ഷണം കഴിച്ചാല്‍

ഭക്ഷണം കഴിച്ചാല്‍

ഭക്ഷണവും ചന്ദ്രനും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. ചന്ദ്ര ഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ചാല്‍ അത് അജീര്‍ണ്ണത്തിന് കാരണമാകും എന്ന് കരുതുന്നവര്‍ പോലും ഈ ലോകത്തുണ്ട്.

രക്തസ്രാവം ഉണ്ടായാല്‍

രക്തസ്രാവം ഉണ്ടായാല്‍

ഗ്രഹണ സമയത്ത് കത്തിയോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്തെങ്കിലും മുറിവ് പറ്റി രക്തസ്രാവം ഉണ്ടായാല്‍ അത് നില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഇവര്‍ കരുതുന്നത്. മുറിപ്പാടുകള്‍ ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നും!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+