കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലക്കുറിഞ്ഞികള്‍ മിഴിതുറന്നു

  • By Super
Google Oneindia Malayalam News

കുറിഞ്ഞി പൂത്ത വാര്‍ത്തയറിഞ്ഞ് സഞ്ചാരികള്‍ ഇവിടേക്ക് പ്രവഹിക്കുകയാണ്. കോട്ടഗിരിയിലുള്ള ഊക്കല്‍ തുറൈ, എബനാട്, ചിന്ന കൂനൂര്‍, ഹണികൊറൈ തുടങ്ങിയ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങിയിരിക്കുന്നത്. ദൂരെ നിന്നു തന്നെ കുറിഞ്ഞിപുതപ്പിനാല്‍ മൂടിയ മലനിരകളുടെ മനോഹരദൃശ്യം സഞ്ചാരിക്ക് ലഭിക്കും.

12 വര്‍ഷങ്ങളുടെ ഇടവേളയിലാണ് സാധാരണ കുറിഞ്ഞി പൂക്കുക. ചിലയിനങ്ങള്‍ ആറ് , 10, 15 വര്‍ഷങ്ങളുടെ ഇടവേളയിലും പൂക്കാറുണ്ട്. 46 തരം കുറിഞ്ഞികള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടംബത്തില്‍ പെട്ട കുറിഞ്ഞിച്ചെടി സമുദ്ര നിരപ്പില്‍ നിന്നും 3500 അടി മുതല്‍ 6000 അടി വരെ ഉയരത്തിലാണ് വളരുന്നത്.

പളനിമലനിരകള്‍, മൂന്നാര്‍, ഇരവികുളം, രാജമല മേഖലകളില്‍ കുറിഞ്ഞി പൂക്കുന്നുണ്ട്. പളനിമലനിരകളിലെ കൊടൈക്കനാല്‍ മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശത്ത് 1992 ലാണ് അവസാനമായി കുറിഞ്ഞി പൂത്തത്. ഇതളുകളില്‍ വെളുപ്പും കാണ്ഡത്തിനോട് ചേര്‍ന്ന ഭാഗം നീലയും മഞ്ഞയും കലര്‍ന്ന കുറിഞ്ഞിപ്പൂക്കള്‍ കഴിഞ്ഞ വര്‍ഷം സിസ്പാറ പ്രദേശത്ത് കണ്ടിരുന്നു.

നീലഗിരിമലകള്‍ക്ക് ആ പേര് ലഭിച്ചത് തന്നെ നീലക്കുറിഞ്ഞിയില്‍ നിന്നാണെന്ന് ചിലപ്പതികാരത്തിലും തമിഴ് നാടോടി പാട്ടുകളിലും പറയുന്നു. തമിഴില്‍ കുറിഞ്ഞി എന്നാല്‍ മലനിര എന്നാണത്രേ. കൊടൈക്കനാല്‍ തടാകത്തിന് 35കിലോമീറ്റര്‍ അകലെ കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം എന്ന പേരില്‍ ഒരു സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്.

നീലക്കുറിഞ്ഞി പൂവുകളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. പൂത്തു വരുമ്പോള്‍ തന്നെ ഇവിടെയെത്തുന്നവര്‍ പറിച്ചെടുക്കുന്നതിനാല്‍ വിത്ത് വീണ് വീണ്ടും മുളയ്ക്കാനുള്ള സാധ്യതയില്ലാതാവുകയാണ്. സഞ്ചാരികളുടെ അനിയന്ത്രിതമായ പ്രവാഹം ഇവിടെയുള്ള പരിസ്ഥിതിസന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും പരിസ്ഥിതി സ്നേഹികള്‍ ഭയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X