മേധ കൊടുങ്കാറ്റിന് കാതോര്‍ക്കുന്നു
ഇന്ത്യയിലെ ദരിദ്രകോടികളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കായി പോരാടാന്‍ നമുക്ക് ഒരു സമാന്തര രാഷ്ട്രീയ മുന്നണി ആവശ്യമാണ്..... അതെ നര്‍മദാ തീരത്തിന്റെ മേധാ ദീദീ ഒരു കൊടുങ്കാറ്റിന് കാതോര്‍ക്കുകയാണ്.
എല്ലാ ജനകീയസമരമുന്നേറ്റങ്ങളെയും കോര്‍ത്തിണക്കാനുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് ഇപ്പോള്‍ ആവശ്യമെന്ന് മേധ കരുതുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലേക്ക് പ്രസ്ഥാനം കടന്നു ചെല്ലുന്നതിനോട് മേധ വിയോജിക്കുന്നു. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ ഭരണ രംഗത്തെ സ്വാധീനിക്കുന്ന തരത്തിലായിരിക്കണം പ്രസ്ഥാനം നിലകൊള്ളേണ്ടത് - മേധ പറയുന്നു.
അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭം മരിക്കില്ലെന്ന് മേധ പറഞ്ഞു. വെള്ളത്തില്‍ എല്ലാം മുങ്ങിപ്പോകുന്നതുമായി മാത്രമല്ല പ്രസ്ഥാനം ബന്ധപ്പെട്ടിരിക്കുന്നത്. എണ്‍പതുകളില്‍ പ്രക്ഷോഭം തുടങ്ങുമ്പോള്‍ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പലതുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. ആ നിലപാടുകള്‍ തീര്‍ത്ത വഴിയിലൂടെ മുന്നോട്ട് പോകുന്നതിനാല്‍ പ്രക്ഷോഭം ഒരിക്കലും മരിക്കില്ലെന്ന് മേധ വ്യക്തമാക്കി.
കോടതിവിധി ഞങ്ങള്‍ക്ക് തിരിച്ചടിയാണ്. പക്ഷേ ഞങ്ങള്‍ തളരില്ല. എല്ലാ സമരങ്ങളും ചേര്‍ത്ത് യുദ്ധസജ്ജരായി ഞങ്ങള്‍ തിരിച്ചെത്തും. താഴ്വരയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അക്രമത്തിന്റെ വഴി സ്വീകരിക്കില്ല. എന്നാല്‍ സ്വരക്ഷയുടെ കാര്യം വരുമ്പോള്‍ അക്രമമുണ്ടാവില്ല എന്നെനിക്ക് ഉറപ്പ് നല്‍കാനും കഴിയില്ല.- ഇനിയും ജലസമാധിയടയാത്ത സ്വപ്നങ്ങളുമായി മേധ പറയുന്നു.
കുടിയൊഴിപ്പിക്കപ്പെട്ട 30,000 കുടുംബങ്ങള്‍ക്ക് ഭൂമിയില്ലാത്തതിനാല്‍ അവര്‍ സമരം തുടരുമെന്ന് അണക്കെട്ടിന്റെ ഇല്ലാത്ത ഗുണങ്ങള്‍ പെരുപ്പിച്ച് കാട്ടി ഗുജറാത്തിലെ ജനങ്ങളുടെ വികാരം അണക്കെട്ടിന് അനുകൂലമായി തിരിച്ചുവിട്ടതിന് ഗുജറാത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന മേധ പറഞ്ഞു.












Click it and Unblock the Notifications