വിവരസാങ്കേതിക വിദ്യ: കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.. 2
ഇതു മാത്രമല്ല വിവരസാങ്കേതിക വിദ്യാ മേഖലയില്‍ കുതിച്ചു ചാട്ടത്തിനു കേരളത്തെ സജ്ജമാക്കുന്നത്. മറിച്ച ് ആധുനിക സാങ്കേതികവിദ്യയോട് മലയാളികള്‍ പ്രകടിപ്പിക്കുന്ന താല്പര്യവും ഒരു ഘടകമാണെന്ന് ഐടി കേരള 2000 സംഘടിപ്പിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിവരസാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറി അരുണാ സുന്ദരരാജന്‍ പറയുന്നു. തന്റെ വാദം ശരിയാണെന്ന് കണക്കുകളുടെ സഹായത്താല്‍ അവര്‍ തെളിയിക്കുന്നുമുണ്ട്.
ഇന്ത്യയില്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കൂടുതലുള്ളത് കേരളത്തിലാണെന്ന് അരുണാ സുന്ദരരാജന്‍ പറയുന്നു. ഇവിടെ 2,10,000 സെല്ലുലാര്‍ ഫോണ്‍ ഉപഭോക്താക്കളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 1,50,000 പേരും ഉണ്ട്. നാലര പേര്‍ക്ക് ഒരു ടെലിഫോണ്‍ എന്ന നിരക്കില്‍ ടെലകോം വികസനം പ്രാവര്‍ത്തികമായിരിക്കുന്നു. സംസ്ഥാനത്തെ 3,00,000 വീടുകളില്‍ കേബിള്‍ ടിവി കണക്ഷനുണ്ട്. ജനസംഖ്യാനുപാതത്തില്‍ നോക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളെല്ലാം ബഹുദൂരം പിന്നിലാണെന്ന് അരുണ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടുന്നു.
വിവരസാങ്കേതിക വിദ്യാ മേഖലയില്‍ വ്യവസായങ്ങള്‍ തുടങ്ങാനും നിലനിര്‍ത്താനും ഏറ്റവും കുറഞ്ഞ ചെലവ് കേരളത്തിലാണെന്നതും ഈ മേഖലയില്‍ സംരംഭകരെ ആകര്‍ഷിക്കുന്നു. താമസിയാതെ തന്നെ വിപുലമായ തോതിലുള്ള ദേശാന്തരീയ നെറ്റ് ബന്ധവും(international connectivity) അതിവേഗ വിവര സംവേദന സംവിധാനവും(instant data transfer facility) ഇവിടെ ഏര്‍പ്പെടുത്തുന്നത് വിവരസാങ്കേതിക വിദ്യാ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ കവച്ചുവെക്കുന്ന വളര്‍ച്ച നേടാന്‍ കേരളത്തെ പ്രാപ്തമാക്കും.
2












Click it and Unblock the Notifications