Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരസാങ്കേതിക വിദ്യ: കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.. 3

സമുദ്രാന്തര കേബിള്‍ ശൃംഖലകളുടെ പ്രവേശന കവാടമാകുന്നു എന്നതാണ് കൊച്ചിയെ ശ്രദ്ധേയമാക്കുന്ന ഘടകം. ഫ്ലാഗിന്റെയും സീ- മീ- വീ മൂന്നിന്റെയും സിലുകള്‍ വിഎസ്എന്‍എല്‍ സ്വീകരിക്കുന്നത് കൊച്ചിയില്‍ വെച്ചാണ്. ഇത് കേരളത്തിലെ ടെലികോം സംവിധാനത്തിന് കൂടുതല്‍ പ്രാപ്തി നല്കുന്നു.

വിവരസാങ്കേതിക വിദ്യ സാധാരണക്കാരിലേക്ക്

വിവരസാങ്കേതിക വിദ്യ സാധാരണക്കാര്‍ക്ക് പ്രയോജനകരമാം വിധം ഉപയോഗിക്കുന്നതില്‍ കേരളം ഇപ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കിയതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഭരണസംവിധാനം(ഇ- ഗവര്‍ണന്‍സ്) വിജയകരമായി നടപ്പി ലാക്കിയിട്ടുള്ളത് കേരളത്തില്‍ മാത്രമാണെന്ന് അവര്‍ വിലയിരുത്തുന്നു.

ചെറിയ പദ്ധതികള്‍ക്ക് കര്‍ണാടകവും ആന്ധ്ര പ്രദേശും വലിയ വാര്‍ത്താപ്രാധാന്യം നല്കുമ്പോള്‍ കേരളം നിശ്ശബ്ദമായി പ്രവര്‍ത്തനം തുടരുന്നതായി ഇവിടത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നുമുണ്ട്. സംസ്ഥാനത്തെ 1,214 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആസൂത്രണ ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പരിപാടി ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഒരു വിവരസാങ്കേതിക വിദ്യാ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+