വിവരസാങ്കേതിക വിദ്യ: കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.. 4
ഐടി കേരള 2000 പങ്കെടുക്കാനെത്തുന്ന പ്രമുഖ കമ്പനികള്‍ കേരളത്തില്‍ പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വിവരസാങ്കേതിക വിദ്യാ മേഖലയില്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ നിക്ഷേപസമാഹരണമായിരിക്കും ഇക്കുറി നടക്കുകയെന്ന് അരുണാ സുന്ദരരാജന്‍ പറയുന്നു. എന്നാല്‍ ആരൊക്കെയാണ് നിക്ഷേപം നടത്തുക എന്ന ചോദ്യത്തിന് ഐടി കേരള 2000ത്തോടനുബന്ധിച്ചു നടക്കുന്ന നിക്ഷേപക സംഗമം വരെ കാത്തിരിക്കൂ എന്നാണ് വിവരസാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറിയുടെ മറുപടി.
കേബിള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏഷ്യാനെറ്റ് ഐടി കേരള 2000ല്‍ തുടക്കം കുറിക്കും. മൈക്രോസോഫ്റ്റ് നെറ്റ് എന്റര്‍പ്രൈസസിന്റെ സെര്‍വറുകള്‍ പുറത്തിറക്കുന്ന പരിപാടിയും മേളയില്‍ നടക്കും.
ഇന്ത്യന്‍ വിവരസാങ്കേതിക വിദ്യാ രംഗത്തെ അതികായന്മാരായ വിപ്രോ, ഇന്‍ഫോസിസ്, സത്യം, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സത്യം എന്നിവയും ഒട്ടേറെ വിദേശ കമ്പനികളും നാലു ദിവസത്തെ മേളയ്ക്കെത്തുന്നുണ്ട്.
4












Click it and Unblock the Notifications