ജൂബിലി നിറവുമായി സെന്റ് .തെരേസാസ്
തലമുറകള്‍ കൈമാറി വന്ന പാരമ്പര്യത്തിന്റെ തഴക്കവും വിപ്ലവ മുദ്രാവാക്യങ്ങളുയര്‍ത്തി നവലോക സൃഷ്ടിക്കായി വിദ്യാര്‍ത്ഥികള്‍ തെരുവിലറങ്ങിയതിന്റെ ഗാഥകളും സെന്റ്.തെരേസാസിന് പറയാനില്ല. എങ്കിലും വനിതാ വിദ്യാഭ്യാസരംഗത്ത് സെന്റ് തെരേസാസ് നടത്തിയ നിശബ്ദ വിപ്ലവം രാജ്യത്തിനു തന്നെ മാതൃകയാണ്.
കര്‍മലീത്താ സന്യാസിനിമാരുടെ കൂട്ടായ്മയാണ് സെന്റ് തെരേസാസിന്റെ ശക്തി. 1925 ലാണ് സന്യാസിനി സമൂഹം വിശുദ്ധ തെരേസയുടെ നാമധേത്തില്‍ കലാലയത്തിന് അടിത്തറ പാകിയത്. കൊച്ചിയില്‍ ആദ്യത്തെയും കേരളത്തില്‍ രണ്ടാമത്തെയും വനിതായ കോളേജാണിത്. രണ്ടാം ലോകയുദ്ധകാലത്ത് സെന്റ് തെരേസാസ് മിലിട്ടറി ആശുപത്രിയാക്കി മാറ്റിയപ്പോള്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി തൃശൂരിലേയ്ക്ക് മാറ്റി . യുദ്ധം തീര്‍ന്നതിനു ശേഷം 1948 ല്‍ കോളേജ് വീണ്ടും എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങി.
1












Click it and Unblock the Notifications