കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃകയാകുന്ന കലാലയം

  • By Staff
Google Oneindia Malayalam News

കോഴ്സുകളുടെ ഭാഗമായി തൊഴില്‍ പരിശീലന കേന്ദ്രങ്ങളും പദ്ധതികളും സെന്റ് തെരേസാസിലുണ്ട്. ബോട്ടണി, സോഷ്യോളജി , ഹോംസയന്‍സ് വകുപ്പുകള്‍ ഗവേഷണ കേന്ദ്രങ്ങളാണ്. ജൂബിലിയുടെ ഭാഗമായി പുതിയ കോഴ്സുകള്‍ ആസൂത്രണം ചെയ്യാനും തെരേസാസിന് പരിപാടിയുണ്ട്.

പ്രീഡിഗ്രി മുതല്‍ ബിരുദാനന്തര ബിരുദ തലം വരെ അക്കാദമിക തലങ്ങളില്‍ തെരേസാസിന്റെ നേട്ടങ്ങള്‍ അതുല്യമാണ് . അനവധി റാങ്കുകളും പുരസ്കാരങ്ങളും പലപ്പോഴായി കോളേജിനെത്തേടിയെത്തി. 1997, 1998 വര്‍ഷങ്ങളില്‍ കേരളത്തിലെ മികച്ച കലാലയത്തിനുള്ള ആര്‍.ശങ്കര്‍ പുരസ്കാരം സെന്റ് തെരേസാസിനായിരുന്നു. സംസ്ഥാനത്തെ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് കോളേജിന്റെ സാരഥിയായിരുന്ന സിസ്റ്റര്‍ എമിലിനെയും തേടിയെത്തി.

അമേരിക്കന്‍ ബയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഡോ. കെ എം കുമാരി തെരേസാസിലെ ഹോംസയന്‍സ് വിഭാഗം മേധാവിയാണ്. മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡുകളും ഡോ. കുമാരി നേടിയിട്ടുണ്ട് .

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X