കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യസേവനരംഗത്തേയ്ക്കും...

  • By Staff
Google Oneindia Malayalam News

കായിക രംഗത്തും തെരേസാസ് മുന്നില്‍ തന്നെയാണ്. 1961 ല്‍ കേരളത്തിലാദ്യമായി വനിതാ ബാസ്കറ്റ്ബോള്‍ ടീം രൂപീകരിച്ചത് സെന്റ് തെരേസാസിലായിരുന്നു. കോളേജിന്റെ കളിക്കളങ്ങളില്‍ നേട്ടം കൊയ്തവര്‍ പലരും പിന്നീട് ദേശീയ - സംസ്ഥാന താരങ്ങളായിട്ടുണ്ട് .

കാര്യക്ഷമമായ പ്രവര്‍ത്തിക്കുന്ന വിമണ്‍സ് സെല്ലും കലാലയത്തിലെ സജീവസാന്നിദ്ധ്യമാണ്. പെണ്‍കുട്ടികള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും ബോധവതികളാക്കുക, പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണിത്. സ്ത്രീപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ബുള്ളറ്റിന്‍ ബോര്‍ഡുകളും മറ്റും സെല്‍ മുന്‍കൈയെടുത്ത് സ്ഥാപിക്കുന്നു.

പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ സാമൂഹ്യ സേവനരംഗത്തേയ്ക്ക് മുന്നിട്ടിറങ്ങുകയാണ് സെന്റ് തെരേസാസ്. ഇതിന്റെ ഭാഗമായി കൊച്ചിയുടെ പ്രാന്തത്തിലുള്ള മുലമ്പള്ളി ദ്വീപ് കോളേജ് ദത്തെടുക്കുകയാണ്. ഇതിന് പ്രാരംഭമായുള്ള സര്‍വെകള്‍ പൂര്‍ത്തിയായി വരുന്നു. സ്ത്രീപഠന കേന്ദ്രം , സുസജ്ജമായ ഓഡിറ്റോറിയം തുടങ്ങിയ പദ്ധതികളും ജൂബിലിയോടനുബന്ധിച്ച് ആവിഷ്കരിക്കുന്നുണ്ട് .

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X