ആനചികിത്സക്ക് കേരളത്തില്‍ ഡോക്ടര്‍മാര്‍ കുറയുന്നു
കേരളത്തിലെ ആകെയുള്ള 1,600-ഓളം മൃഗഡോക്ടര്‍മാരില്‍ ആനകളുടെ പരിചരണത്തിനായി മൂന്നു പേരേയുള്ളൂവെന്ന് ആന ചികിത്സാ വിദഗ്ധനായ ജോണ്‍ ചീരന്‍ ഇന്ത്യാ എബ്രോഡ് ന്യൂസ് സര്‍വീസിനോട് പറഞ്ഞു.
ആനകളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പണമുണ്ടാക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് ചികിത്സ കഴിയുന്ന മൃഗങ്ങളെ ചികിത്സിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. അതേസമയം ആനകളെ ചികിത്സിക്കണമെങ്കില്‍ രണ്ടു ദിവസമെങ്കിലും വേണം, ജോണ്‍ ചീരന്‍ വ്യക്തമാക്കി. തൃശൂരിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ നിന്നു അടുത്തിടെ വിരമിച്ചയാളാണ് ഇദ്ദേഹം. എങ്കിലും മറ്റു രാജ്യങ്ങളിലേതിനേക്കാളും നല്ല ചികിത്സ കേരളത്തിലെ ആനകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുവെടി വെക്കാനുള്ള തോക്ക് ആവശ്യത്തിനില്ലാത്തതും ആനകളെ ചികിത്സിക്കുന്നതിന് പ്രധാനതടസ്സമാണ്. കേരളത്തില്‍ ഇന്ന് ആകെ ഏഴു മയക്കുവെടി തോക്കുകള്‍ മാത്രമേ ഉള്ളൂ. അതില്‍ ആറും സര്‍ക്കാരിന്റെ കൈവശമാണ്.
സര്‍ക്കാരിന്റെ അടുത്തുള്ള തോക്ക് ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടേറെയാണ്. ഒരു തോക്കിന് 80,000 രൂപ മതിയെങ്കിലും തൃശൂര്‍ മൃഗാശുപത്രിക്ക് ഒരു തോക്ക് പോലും ഇല്ല. കഴിഞ്ഞ 20 വര്‍ഷത്തില്‍ 400 ആനകളെ ചികിത്സിച്ച ആശുപത്രിയാണിത്, ചീരന്‍ പറഞ്ഞു.
1












Click it and Unblock the Notifications