ആനചികിത്സക്ക് കേരളത്തില്‍ ഡോക്ടര്‍മാര്‍ കുറയുന്നു - 2
ആനകളെ പോറ്റുന്നതും ചികിത്സിക്കുന്നതും ചെലവേറിയ കാര്യമാണെന്ന അഭിപ്രായമാണ് കൊല്ലത്തെ ആനയുടമസ്ഥനായ കെ. ഉണ്ണിക്കൃഷ്ണനുള്ളത്. ഒരു മയക്കുവെടി വെക്കണമെങ്കില്‍ 4,000 രൂപ ചെലവാകും. കുത്തിവെപ്പു നടത്താനുള്ള സൂചികള്‍ ഇറക്കുമതി ചെയ്തവയാണ്. കൂടാതെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാനും പ്രയാസം. പണം ഒരുപാടിറക്കിക്കഴിഞ്ഞു. എങ്കിലും ആനയുള്ള തറവാട് എന്ന പേര് നിലനിര്‍ത്താന്‍ വേണ്ടി ഇപ്പോഴും ആനയെ പോറ്റിപ്പോരുന്നു, ഉണ്ണിക്കൃഷ്ണന്‍ ഇന്ത്യാ എബ്രോഡ് ന്യൂസ് സര്‍വീസിനോട് പറഞ്ഞു.
ആനകള്‍ക്കു കൊടുക്കേണ്ട ഔഷധങ്ങളെക്കുറിച്ച് വെറ്ററിനറി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നില്ലെന്ന് മൃഗാശുപത്രി സര്‍ജറി വകുപ്പു മേധാവി കെ.എന്‍. മുരളി ഇന്ത്യൊ ബ്രോഡ് ന്യൂസ് സര്‍വീസിനോട് പറഞ്ഞു.പാഠ്യപദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
2












Click it and Unblock the Notifications