കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരശുചീകരണത്തിന് പ്രഥമ പരിഗണന : പ്രൊഫ. ചന്ദ്ര

  • By Staff
Google Oneindia Malayalam News

ചവറുകള്‍ നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങളുടെ ദൗര്‍ലഭ്യം നഗരസഭ നേരിടുന്നുണ്ടെന്ന് ഇന്ത്യാ ഇന്‍ഫോ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. ചന്ദ്ര വ്യക്തമാക്കി.

കഴിഞ്ഞ ഭരണകാലത്ത് ജനകീയാസൂത്രണം വഴി നടപ്പിലാക്കാനുദ്ദേശിച്ച് പകുതിയാക്കിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രത്യേക പരിഗണന നല്‍കുമെന്ന് മേയര്‍ പറഞ്ഞു.

പുതുതായി കോര്‍പ്പറേഷനില്‍ ചേര്‍ത്ത പഞ്ചായത്തുകളുടെ വികസനത്തിലും പ്രത്യേക ശ്രദ്ധ നല്‍കും. കോര്‍പ്പറേഷന്റെ അഞ്ച് സോണല്‍ ഓഫീസുകള്‍ ഈ പഞ്ചായത്ത് പ്രദേശങ്ങളില്‍ തുടങ്ങും. എല്ലാ സോണല്‍ ഓഫീസുകളെയും കോര്‍പ്പറേഷന്‍ ആസ്ഥാനത്തെയും കമ്പ്യുട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കും. ഇതിനായി കെല്‍ട്രോണ്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി തയ്യാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വരാതെ തന്നെ നികുതിയും കരങ്ങളും ഒടുക്കുവാന്‍ ഈ സംവിധാനം സഹായകമാവുമെന്ന് ചന്ദ്ര പറഞ്ഞു.

പുതുതായി ചേര്‍ത്ത പഞ്ചായത്തുകളിലുള്ളവര്‍ക്ക് നഗരപ്രദേശത്തുള്ളവരുടെ നിരക്കില്‍ വീട്ടുകരവും മറ്റും ഒടുക്കേണ്ടി വരില്ല. ഇതിനായി കോര്‍പ്പറേഷന്‍ പ്രദേശം വിവിധ മേഖലകളാക്കി തിരിച്ച് നികുതികള്‍ നീതിയുക്തമാക്കുമെന്ന് മേയര്‍ പറഞ്ഞു.

നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ തുടങ്ങുമെന്ന് മേയര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതിനായി റെയില്‍വെയുടെയും ഇറിഗേഷന്‍ വകുപ്പിന്റെയും സഹകരണം തേടിക്കൊണ്ട് ഊര്‍ജ്ജിതമായി ശ്രമിക്കുമെന്ന് ചന്ദ്ര പറഞ്ഞു.

1975 മുതല്‍ നഗരസഭാ ഭരണരംഗത്തുള്ള ഈ ഊര്‍ജ്ജതന്ത്രം പ്രൊഫസര്‍ തന്റെ ദീര്‍ഘകാല പരിചയം ഭരണത്തില്‍ സഹായകമാവുമെന്ന് വിശ്വസിക്കുന്നു. വ്യക്തമായ ഭൂരിപക്ഷവും പരിചയസമ്പന്നരായ കൗണ്‍സിലര്‍മാരുടെ സാന്നിദ്ധ്യവും പിന്തുണയും ഭരണം കൂടുതല്‍ സുഗമമാക്കും- കവടിയാര്‍ വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച പ്രൊഫ. ജെ. ചന്ദ്ര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X