കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടാതെ പോയത് പ്രധാനമന്ത്രിക്കസേര... ..

  • By Staff
Google Oneindia Malayalam News

ചരിത്രപരമായ വിഡ്ഢിത്തം - മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ ഏറ്റവും വലിയ ധാരണപ്പിശകിനെ ബസു വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. 1998 ല്‍ ഇന്ത്യയില്‍ ഐക്യമുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കാന്‍ മുന്നണി ശില്‍പികള്‍ ആദ്യം കണ്ട നേതാവ് ബസുവായിരുന്നു. എന്നാല്‍ അധികാരരാഷ്ട്രീയത്തില്‍ കിങ് മേക്കര്‍മാര്‍ ആയി മാത്രം നിലകൊള്ളാന്‍ ആഗ്രഹിച്ച ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഈ നിര്‍ദ്ദേശത്തോട് യോജിപ്പില്ലായിരുന്നു. ഫലം- ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് പ്രധാനമന്ത്രിയാവാനുള്ള സുവര്‍ണാവസരം പാര്‍ട്ടി തന്നെ നഷ്ടപ്പെടുത്തി.

പാര്‍ട്ടി സമ്മതിച്ചിരുന്നുവെങ്കില്‍ താന്‍ ആ ചുമതല ഏറ്റെടുക്കുമായിരുന്നുവെന്ന് പിന്നീട് ബസു വെളിപ്പെടുത്തി. ബംഗാളില്‍ 23 കൊല്ലം കൂട്ടുമുന്നണി സര്‍ക്കാരിനെ നയിച്ചു പരിചയമുള്ള ബസുവിന് കേന്ദ്രത്തിലും കൂട്ടുമുന്നണി സര്‍ക്കാരിനെ വിദഗ്ധമായി നയിക്കാനാവുമെന്ന് അന്നത്തെ ഐക്യമുന്നണി നേതാക്കള്‍ക്കുറപ്പായിരുന്നു. അന്ന് ബസുവിനെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ അദ്ദേഹം തിരുത്തിയെഴുതുമായിരുന്നു. 23 കൊല്ലം മുമ്പ് കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ബംഗാളില്‍ ഇടതുപക്ഷത്തിന് വേരോട്ടം നല്‍കി പിന്നീട് അവിടം ഇടതുപക്ഷത്തിന്റെ കോട്ടയാക്കി മാറ്റാന്‍ കഴിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് പക്ഷേ മാര്‍ക്സിസ്റ്റ് നേതൃത്വം അന്ന് വേണ്ടത്ര പരിഗണന നല്‍കിയില്ല.

പക്ഷേ , പിന്നീട് പാര്‍ട്ടി ബസുവിനോടു ചെയ്ത തെറ്റ് തിരുത്തി. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്തു നടന്ന പാര്‍ട്ടി പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രഭരണത്തില്‍ പങ്കാളിത്തമാകാമെന്ന പാര്‍ട്ടി ഭേദഗതി അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ജ്യോതിബസുവിലെ രാഷ്ട്രീയ ബുദ്ധിയാണ് പാര്‍ട്ടിയുടെ ഈ നിലപാട് മാറ്റത്തിനു പിന്നിലെന്ന് വ്യക്തം.

ഇപ്പോള്‍ ജ്യോതി ദാ കസേര ഒഴിയുകയാണ്. തന്നെക്കാള്‍ മിടുക്കനായ പിന്‍ഗാമി സംസ്ഥാന ഭരണം നടത്താന്‍ ഉണ്ടാവുമെന്ന ഉറപ്പിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയം വിടില്ലെന്ന് ബാസു ഉറപ്പു നല്‍കിക്കഴിഞ്ഞു. മരണം വരെ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

താന്‍ 23 കൊല്ലം ഭരണം നടത്തിയത് ഒരു വലിയ കാര്യമേയല്ല എന്ന നിലപാടിലാണ് ബസു. താന്‍ ഭരിച്ചതല്ല, 23 കൊല്ലം തുടര്‍ച്ചയായി ഒരു മുന്നണിയെ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുമ്പോള്‍ കൂട്ടി വായിക്കുക - അത് ജ്യോതി ബസുവിന്റെ നേതൃത്വത്തിനു ബംഗാളികള്‍ നല്‍കിയ അംഗീകാരമാണെന്ന്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X