ഗള്‍ഫ് മലയാളികള്‍ക്കു വീണ്ടും പീഡ... 2
വിദേശ വിമാനക്കമ്പനികള്‍ നിരക്കു വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ സൗജന്യങ്ങള്‍ നല്കി യാത്രക്കാരെ ആകര്‍ഷിക്കുന്നു. ഇതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരില്‍ 69 ശതമാനവും ഇപ്പോള്‍ വിദേശ വിമാന സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.
എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും കൂടി ലഭിക്കുന്നത് 31 ശതമാനം യാത്രക്കാര്‍ മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ് താനും. കേരളത്തില്‍ തിരുവനന്തപുരത്തേക്കു മാത്രമാണ് വിദേശ വിമാനക്കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ എന്നതാണ് ഇതിനു കാരണം. അതിനാല്‍ കോഴിക്കോട്ടു നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ മാത്രമാണ് ആശ്രയം.
ഗള്‍ഫ് മലയാളികളുടെ വരുമാനത്തില്‍ നല്ല തുക യാത്രയ്ക്കായി ചെലവാക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കകം ഗള്‍ഫ് യാത്രക്കൂലിയില്‍ വന്‍വര്‍ധനയാണ് വരുത്തിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാനിരക്ക് ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്നതിന് അയാട്ടയെ പ്രേരിപ്പിക്കുന്നത് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സുമാണെന്ന ആരോപണം ഇതിനകം ശക്തമായിട്ടുണ്ട്.
യാത്രാനിരക്കു വര്‍ധനയിലൂടെ മലയാളികളെ പിഴിയുന്ന നയം എയര്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ ബഹിഷ്കരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് മലയാളി യാത്രക്കാരുടെ സംഘടനകള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അന്യായമായ യാത്രാനിരക്ക് വര്‍ധന പിന്‍വലിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും ഇടപെടണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
2












Click it and Unblock the Notifications