താരങ്ങളെ വിഴുങ്ങുന്ന അധോലോകം
അടുത്ത കാലത്തുണ്ടായ ങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് അധോലോകത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തിയത്.
ക്രിക്കറ്റ് പന്തയത്തിനും സിനിമാ നിര്‍മാണത്തിനും മുതല്‍മുടക്കുന്നത് അധോലോകമാണെന്ന സത്യം വെളിപ്പെട്ടു കൊണ്ടിരിക്കുന്നു.
കോഴയിടപാടുകളില്‍ കുറ്റക്കാരനാണെന്ന് സി ബി ഐ കണ്ടെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇപ്പോഴത്തെ ഭാര്യ സംഗീത ബിജ്ലാനി കോഴയിടപാടുകളിലെ ഒരു മുഖ്യ കണ്ണിയാണെന്നു തെളിഞ്ഞിരുന്നു. മുന്‍ ബോളിവുഡ് നായികയായിരുന്ന ഇവര്‍ക്ക് ശക്തമായ അധോലോക ബന്ധങ്ങള്‍ ഉണ്ടെന്നും അസ്ഹറുദ്ദീനെ പന്തയ ഇടപാടുകളിലേയ്ക്ക് കൊണ്ടുവന്നത് ഇവരുമായുള്ള ബന്ധമാണെന്നും പറയപ്പെടുന്നു.
കോഴയിടപാടുകളിലെ ഒരു മുഖ്യ കണ്ണി ലണ്ടന്‍ കേന്ദ്രമാക്കി ബിസിനസ് നടത്തുന്ന സഞ്ജീവ് ചാവ്ലയാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേയും ചാവ്ലയും തമ്മില്‍ കോഴയിടപാടുകള്‍ സംബന്ധിച്ചു നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദില്ലി പൊലീസ് ചോര്‍ത്തിയതാണ് കോഴവിവാദം സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വഴിതെളിച്ചത്.
1












Click it and Unblock the Notifications