ഏറ്റവും ഉയരത്തില്‍ ഒരു ഹോട്ടല്‍ മന്ദിരം
22,000 ചതുരശ്രഅടി വലിപ്പത്തില്‍ പണിയാന്‍ പോകുന്ന ബ്രീസിന്റെ ഹോട്ടലില്‍ 52 മുറികളുണ്ടാകും. പര്‍വതാരോഹകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുള്ള സങ്കേതമാണ് ബ്രീസ് ഒരുക്കുന്നത്.
പര്‍വതാരോഹണത്തിന്റെ ഉദ്വേഗനിമിഷങ്ങള്‍ എന്നും സിരകളില്‍ ലഹരിയായി കൊണ്ടുനടക്കുന്ന ബ്രീസിന് എവറസ്റിന് മുകളില്‍ ഹോട്ടല്‍ നിര്‍മിക്കണമെന്ന ആശയമുണ്ടായത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് പര്‍വതാരോഹകരുടെ ഒരു സംഘം സ്ഥാപിച്ച താത്കാലിക ക്യാമ്പ് കണ്ടപ്പോള്‍ എന്തുകൊണ്ട് പര്‍വതാരോഹകര്‍ക്ക് വിശ്രമസൗകര്യങ്ങളുള്ള ഒരു ഹോട്ടല്‍ ഈ മലനിരയില്‍ സ്ഥാപിച്ചുകൂടാ എന്ന ചോദ്യം ബ്രീസിന്റെ മനസില്‍ ഉയരുകയായിരുന്നു.
ആ ചോദ്യത്തിന് അനുകൂലമായ ഉത്തരം കിട്ടുന്നതിന് തടസങ്ങളേറെയുണ്ടായിരുന്നു. തടസങ്ങള്‍ നീക്കാനുള്ള കഠിനയത്നത്തിനിടയില്‍ ബ്രീസിന് 83 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നാണ് അനുമതിപത്രം തേടേണ്ടിവന്നത്. ഒടുവില്‍ മലനിരകളെ കാല്‍കീഴിലമര്‍ത്തുക എന്ന വാഞ്ചയെ യാഥാര്‍ഥ്യമാക്കാന്‍ പണിപ്പെടുന്ന ഒരു പര്‍വതാരോഹകന്റെ അതേ സ്പിരിറ്റോടെ ബ്രൂസ് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനോട് അടുത്തിരിക്കുന്നു.
തിബത്തന്‍ വാസ്തുശില്പശൈലിയില്‍ ഹോട്ടല്‍ നിര്‍മിക്കാനാണ് ബ്രൂസ് ഉദ്ദേശിക്കുന്നത്. 70 പൗണ്ട് (ഏതാണ്ട് 4900 രൂപ) മുതല്‍ വാടകയുള്ള മുറികളായിരിക്കും ബ്രൂസ് ഒരുക്കുന്നത്.












Click it and Unblock the Notifications