ലോകത്തെ ഏറ്റവും വലിയ ജനസംഗമം
അലഹബാദിലെ പ്രയാഗയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ കുംഭമേള നടക്കുന്നു. അങ്ങനെ നടക്കുന്ന 12ാമത്തെ പൂര്‍ണ കുംഭമേളയാണ് മഹാ കുംഭമേളയാവുന്നത്. ഇപ്പോഴുള്ള ആരുടെയും ജീവിതത്തില്‍ ഇനിയൊരു മഹാ കുംഭമേള ഉണ്ടാവില്ല എന്നതുറപ്പാണ്.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കാറുണ്ട്. അലഹബാദിലെ പ്രയാഗയില്‍ ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനത്തും ഹരിദ്വാരില്‍ ഗംഗാതീരത്തും ഉജ്ജയിനിയില്‍ ശിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരി തീരത്തും 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക. എന്നാല്‍ അലഹബാദിലെ പ്രയാഗയില്‍ നടക്കുന്ന പൂര്‍ണ കുംഭമേളയ്ക്കാണ് പ്രാധാന്യം.
യമുന, ഗംഗ എന്നിവയും ഭൂഗര്‍ഭ നദിയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണിയില്‍ നടക്കുന്ന ഉത്സവവും പുണ്യസ്നാനവുമാണ് അലഹബാദിലെ പൂര്‍ണ കുഭമേള. കുംഭമേളക്കാലത്ത് ത്രിവേണി സംഗമത്തില്‍ മുങ്ങിയാല്‍ സകല പാപങ്ങളില്‍ നിന്നും ജനനമരണങ്ങളില്‍ നിന്നും മോചനം നേടാനാകുമെന്നാണ് വിശ്വാസം. 2001ലെ മഹാ കുംഭമേള ജനവരി ഒമ്പത് ചൊവാഴ്ചയാണ് തുടങ്ങിയത്.മാഘ മാസത്തി ല്‍ വ്യാഴഗ്രഹം കുഭ രാശിയില്‍ പ്രവേശിക്കുമ്പോഴാണ് മേള വിശേഷമായി ആചരിക്കുന്നത്. 42 ദിവസമാണ് 2001ലെ മഹാ കുംഭമേളയുടെ ദൈര്‍ഘ്യം.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ഒത്തു ചേരുന്ന സംഭവം ഒരു പക്ഷേ ഇതായിരിക്കും. 1989ല്‍ നടന്ന കഴിഞ്ഞ പൂര്‍ണ കുംഭമേളയില്‍ അഞ്ച് കോടിയോളം പേര്‍ പങ്കെടുത്തിരുന്നു. ഗിന്നസ് ബുക്കനുസരിച്ച് ഏറ്റവും വലിയ ജനസംഗമം ഇപ്പോള്‍ ഇതാണ്. 2001ലെ മഹാ കുംഭമേളയില്‍ ഏഴു കോടിയോളം പേര്‍ പങ്കെടുക്കും എന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ മൂന്നു കോടിയും എത്തുക അമാവാസി ദിനമായ 2001 ജനവരി 24 ബുധനാഴ്ച ആയിരിക്കും.
1












Click it and Unblock the Notifications