Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐതിഹ്യവും ചരിത്രവും

പ്രയാഗയില്‍ ഇന്നുകാണുന്ന രീതിയിലുള്ള കുംഭമേളയുടെ തുടക്കവും വികാസവും ആദിശങ്കാരചാര്യരുടെ കാലത്താണ് നടന്നത്. ഇതിന് അദ്ദേഹം മുന്‍കൈയെടുത്തതിനു കാരണമായി പറയപ്പെടുന്ന ഒരു സംഭവമുണ്ട്.

തീര്‍ത്ഥാടനത്തിനിടയില്‍ പ്രയാഗയിലെത്തിയ ആദിശങ്കരന്‍ പ്രസിദ്ധ ദാര്‍ശനികനായ കുമാരില്‍ ഭട്ടിനെ പരിചയപ്പെട്ടു. കുമാരില്‍ ഭട്ട് അക്കാലത്ത് വൈദികധര്‍മ്മത്തിന്റെ പുനരുദ്ധാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ബുദ്ധനില്‍ നിന്നും ബുദ്ധമത തത്വങ്ങള്‍ സ്വായത്തമാക്കിയ കുമാരില്‍ ഭട്ട് പിന്നീട് ബുദ്ധമതത്തെ എതിര്‍ക്കുകയായിരുന്നു. തന്റെ ലക്ഷ്യത്തില്‍ കുമാരില്‍ ഭട്ടിന് മുന്നേറാന്‍ കഴിഞ്ഞെങ്കിലും ഗുരുനിന്ദയുടെ പാപം അദ്ദേഹത്തിന്റെ മനസിനെ ഇളക്കി മറിച്ചു. ഇതിനുളള പ്രായശ്ചിത്തമായി ഗംഗാ- യമുനാ സംഗമ തീരത്ത് ഉമിത്തീയില്‍ ദഹിച്ച് തന്റെ ജീവന്‍ വെടിയാന്‍ ഭട്ട് തീരുമാനിച്ചു. യാത്ര തുടര്‍ന്ന ശങ്കരാചാര്യര്‍ കുറച്ചുകാലത്തിനു ശേഷം വീണ്ടും പ്രയാഗയിലെത്തുമ്പോള്‍ കുമാരില്‍ ഭട്ട് തന്റെ ശരീരം ദഹിപ്പിച്ച് തുടങ്ങിയിരുന്നു.

കുമാരില്‍ ഭട്ടിന്റെ പ്രഭാവത്തിലും പ്രയാഗയുടെ ആദ്ധ്യാത്മിക മഹിമയിലും ആകൃഷ്ടനായ ആദിശങ്കരന്‍ ഗംഗാ- യമുനാ തീരത്തെ നാലു തീര്‍ത്ഥ സ്ഥലങ്ങളിലും മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ വെച്ച് ദശനാമി സന്യാസിമാരെ ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിപ്പിക്കാനും തുടങ്ങി. കുംഭ മേളയെ ആധുനികവല്കരിച്ചത് ദശനാമി പരമ്പരയില്‍പ്പെട്ട സന്യാസിമാരാണ്.

എഡി 629 മുതല്‍ 645 വരെ ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് അലഹബാദിലെ കുംഭമേളയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ഷവര്‍ധനായിരുന്നു അക്കാലത്തെ ഭരണാധികാരി. യോഗികളുടെയും സന്ന്യാസിമാരുടെയും ബൗദ്ധിക പ്രമുഖരുടെയും മഹാസമ്മേളനം അലഹബാദില്‍ നടന്നു. 85 ദിവസത്തെ സമ്മേളനത്തില്‍ പരമശിവന്‍, സൂര്യന്‍, ബുദ്ധന്‍ എന്നിവര്‍ക്ക് പൂജകളര്‍പ്പിക്കാന്‍ പല ദേശങ്ങളില്‍ നിന്നും ആളുകളെത്തി. ഹര്‍ഷവര്‍ധന രാജാവില്‍ നിന്ന് ബുദ്ധ- ജൈന സന്ന്യാസിമാര്‍, ബ്രാഹ്മണര്‍ എന്നിവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ ലഭിച്ചു.- ഹുയാന്‍ സാങിന്റെ യാത്രാവിവരണത്തില്‍ പറയുന്നു.

ജനങ്ങളുടെ മഹാസംഗമം ആണെങ്കിലും കുംഭമേളയുടെ ചരിത്രത്തില്‍ ഒരു തവണയൊഴികെ മറ്റൊരിക്കലും കാര്യമായ അപകടമുണ്ടായിട്ടില്ല. 1945ല്‍ നടന്ന കുംഭമേളയിലാണ് അപകടമുണ്ടായത്. അത്തവണത്തെ മേളയില്‍ ഏകദേശം എട്ടു ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുത്തിരുന്നു. കുംഭ പര്‍വത്തിലെ പ്രധാന ദിനമായ അമാവാസിയുടെ അന്ന് രാവിലെ 8.30ന് അക്ബര്‍ അണയുടെ താഴെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 1500 പേര്‍ മരണമടഞ്ഞു.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+