പൂര്‍ണ കുംഭമേളയിലെ നാഗ സന്ന്യാസിമാര്‍
നാഗ സന്ന്യാസിമാര്‍ എന്നും ദിഗംബരര്‍ക്ക് പേരുണ്ട്. ഇവരുടെ നത ഒരു പ്രദര്‍ശന വസ്തുവായി അവരും കാഴ്ചക്കാരും കരുതാറില്ല എന്നതാണ് പ്രത്യേകത. ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളില്‍ നിന്ന് കുംഭമേളക്കാലത്തു മാത്രമാണ് അവര്‍ സമതലഭൂമിയിലേക്കു വരുന്നത്. ഭിക്ഷയായി ആളുകള്‍ നല്കുന്നത് മാത്രമാണ് അവരുടെ ഭക്ഷണം.
ദിഗംബരര്‍ ആത്മീയശക്തിയുടെ പ്രതീകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മരം കോച്ചുന്ന തണുപ്പത്ത് സാധാരണക്കാര്‍ ഒന്നില്‍ കൂടുതല്‍ കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കഷണം തുണി പോലും ധരിക്കാതെ തണുത്തവെള്ളത്തില്‍ മുങ്ങിക്കുളിക്കാനെത്തുന്ന ദിഗംബരരെ അത്ഭുതത്തോടെയാണ് നോക്കുന്നത്.
കുംഭമേളയുടെ മാഹാത്മ്യത്തെ കുറിച്ച് കേട്ടറിഞ്ഞ് വിദേശങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികള്‍ മേളക്കാലത്ത് അലഹബാദില്‍ എത്താറുണ്ട്. ഭൂരിഭാഗവും വിനോദസഞ്ചാരികളായാണ് എത്തുന്നതെന്നു മാത്രം. പ്രശസ്ത രാജ്യാന്തര ട്രാവല്‍ ഏജന്‍സിയായ കോക്സ് ആന്റ് കിങ്സ് ഒട്ടേറെ വിദേശികളെ 2001ലെ മഹാ കുംഭമേളയ്ക്കെത്തിച്ചിട്ടുണ്ട്.
3












Click it and Unblock the Notifications